മോഹന്‍ലാലിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ബറോസ്'. ചിത്രത്തിനായുള്ള കാത്തിരിപ്പ് ചിത്രം അനൗണ്‍സ് ചെയ്തത് മുതല്‍ തുടങ്ങിയതാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി ചിത്രം മാറുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.
അടുത്ത് തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രെയിം സമ്മാനിച്ച വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് ബാറോസിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അനീഷ് ഉപാസന. ലാലേട്ടന് ആ ഫ്രെയിമിനോടുള്ള ഇഷ്ടവും കൗതുകവും മനസ്സിലാക്കി ഒരു സര്‍പ്രൈസ് നല്‍കുകയായിരുന്നു എന്നാണ് അനീഷ് ഉപാസന പറയുന്നത്.
അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ:
''ലാല്‍ സാറും ആന്റണി ചേട്ടനും ബാറോസിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായി എന്നെ നിയമിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നെനിക്ക്..കാരണം എന്നെ ക്ഷണിച്ചത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടാന്‍ പോകുന്ന ബാറോസ് എന്ന ചിത്രത്തിലേക്കാണ്..സന്തോഷ് ശിവന് സാറിന്റെ ഫ്രെയിമുകള്‍ ഒപ്പിയെടുക്കുമ്ബോഴും മനസ്സെപ്പോഴും കൂടുതല്‍ ആഗ്രഹിച്ചത് സ്വന്തമായി ചില ഫ്രെയിം കോമ്ബോസിഷന്‍സ് വേണമെന്നായിരുന്നു... ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ലാല്‍ സാര്‍ ഫോട്ടോഗ്രാഫ്സുള്ള ഐ പാഡ് ആവശ്യപ്പെടാറുണ്ട് ..എല്ലാം ഓരോന്നായി ക്ഷമയോടെ നോക്കും..
'സാര്‍..ഫ്രീ ടൈമില്‍ പോസ്റ്റേഴ്സിനുള്ള ഫോട്ടോസ് ഒന്ന് സെലക്ട് ചെയ്യാമോ..??' ലാല്‍ സാര്‍ : ' ഇതിലെല്ലാം നല്ല പടങ്ങളാണ്...നിങ്ങള്‍ തന്നെ സെലക്ട് ചെയ്തിട്ടെന്നെ കാണിക്കൂ..'
excellent pictures... പക്ഷേ, സാറിനെ കാണാന്‍ ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം സാര്‍ എല്ലാവര്ക്കും കാണിച്ച് കൊടുക്കുന്നത് ഞാന്‍ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്..സാറിന് അത്രയധികം ഇഷ്ട്ടപെട്ട ഫ്രെയിമാണിതെന്ന് അന്നേ ഞാന്‍ മനസ്സിലാക്കിയിരുന്നു.. അത് കൊണ്ട് തന്നെയാണ് വളരെ സര്‍പ്രൈസായി സാറിന് ഈ ചിത്രം പ്രസന്റ് ചെയ്തതും..
'Sir...its for u..
മനസ്സ് നിറഞ്ഞ പുഞ്ചിരിയില്‍ ഒരു നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു.. 'excellent picture..! and thank you..!'
'you are welcome sir '