ന്യൂഡല്‍ഹി: കോവിഡിന്റെ ഒന്നും രണ്ടും രണ്ടും തരംഗങ്ങള്‍ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം കരകയറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന പുതിയ വാര്‍ത്തയാണ് മെഡിക്കല്‍ ലോകം പുറത്ത് വിടുന്നത്.
കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മാസം ആരംഭിക്കുമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം കൂടുതല്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടിയാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാക്സിനേഷന് ആണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ കുറയുകയും ഓഗസ്റ്റ് മാസത്തോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് രണ്ടാം തരംഗം കുറയുമ്ബോഴും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.