18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ >>> യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം >>> മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് >>> മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം >>>
Home >> ASSOCIATION
സുമിത്ത് സെബാസ്റ്റ്യന് ഉചിതമായ അന്ത്യയാത്ര നൽകാനൊരുങ്ങി യു കെ മലയാളികൾ; സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച 10.30 ന് മാഞ്ചസ്റ്ററിൽ

അലക്‌സ് വര്‍ഗീസ്

Story Dated: 2021-07-25
ജൂലൈ 3ന് മാഞ്ചസ്റ്ററിൽ മലയാളി സമൂഹത്തെയാകെ വേദനയിലും കണ്ണീരിലുമാഴ്ത്തി സ്വർഗ്ഗീയ നാഥൻ്റെ സന്നിധിയിലേക്ക് യാത്രയായ  സുമിത് സെബാസ്റ്റ്യന് (45) യു കെ മലയാളികൾ ചൊവ്വാഴ്ച അന്ത്യാഞ്ജലിയേകും. മാഞ്ചസ്റ്റർ ദുക്റാനാ തിരുന്നാൾ ദിവസം  എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്  അന്നത്തെ പ്രഭാതം പൊട്ടിവിരിഞ്ഞത് പ്രിയപ്പെട്ട സുമിത് സെബാസ്റ്റ്യൻ്റെ മരണവാർത്ത കേട്ടറിഞ്ഞാണ്. ജോലിക്കിടയിൽ കുഴഞ്ഞ് വീണാണ് സുമിത് മരണമടഞ്ഞത്. വിശ്വസിക്കാവാത്ത ആ വാർത്തയെ അത്യധികം വിഷമത്തോടും സങ്കടത്തോടും കൂടി യാഥാർത്ഥ്യമായി അംഗീകരിക്കാൻ എല്ലാവർക്കും കുറെയധികം സമയമെടുക്കേണ്ടി വന്നു. 
 
പ്രിയ സുഹൃത്ത് സുമിത്തിന് ഉചിതമായ യാത്രയയപ്പ് നൽകാൻ യു കെ മലയാളി സമൂഹം ഒന്നാകെ തയ്യാറെടുക്കുകയാണ്. മാഞ്ചസ്റ്റർ സെൻ്റ്.തോമസ് മിഷൻ ഇടവകാംഗമായ സുമിത് സെബാസ്റ്റ്യന് അന്ത്യാഞ്ജലി അർപ്പിപ്പിക്കാൻ മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കലിൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
 
സുമിത് സെബാസ്റ്റ്യൻ്റെെ (45) അന്ത്യകർമ്മങ്ങൾ ചൊവ്വാഴ്ച (27/7/21) രാവിലെ 10.30 ന് വിഥിൻഷോ സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൽ ആരംഭിക്കും. അഭിവന്ദ്യ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ശുശ്രൂഷകളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വൈദികർ സഹകാർമികരാകും.
 
രാവിലെ 9.30ന് ആർതർ ഗ്രെസ്റ്റി ഫ്യൂണറൽ ഡയറക്ടേഴ്‌സ് മൃതദേഹം സുമിതിൻ്റെ ഭവനത്തിലെത്തിക്കും. 9.45 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺ. സജി മലയിൽ പുത്തൻപുരയിലിൻ്റെയും, ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിൻ്റെയും നേതൃത്വത്തിൽ ഭവനത്തിലെ അവസാന ശുശൂഷകൾ പൂർത്തിയാക്കി 10.05 ന് ഭൗതിക ശരീരം ഭവനത്തിൽ നിന്നും ദേവാലയത്തിലേക്ക്  പുറപ്പെടുന്നതാണ്. ഭവനത്തിൽ അന്നേ ദിവസം സന്ദർശകരെ അനുവദിക്കുന്നതല്ല.
 
10.20 AM ന് ദേവാലയ കവാടത്തിൽ എത്തിക്കുന്ന മൃതദേഹം പ്രാർത്ഥനയോടെ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ശുശ്രൂഷകൾ ആരംഭിക്കും. അഭിവന്ദ്യ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വി.കുർബാനയ്ക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷമായിരിക്കും പൊതുദർശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. 12.15 PM മുതൽ 1.00 PM വരെയാണ് പൊതുദർശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്. തുടർന്ന് ഫെയർവെൽ പ്രാർത്ഥനകൾ കൂടി പൂർത്തിയാക്കി മൃതദേഹം സെമിത്തേരിയിലേക്ക് ആനയിക്കുന്നതാണ്. ദേവാലയത്തിൽ പൊതുദർശനത്തിനെത്തുന്നവർ സുരക്ഷയെ കരുതി മാസ്ക് ധരിച്ചിരിക്കേണ്ടതാണ്. മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി
സംപ്രേക്ഷണം ചെയ്യുന്നതാണ്.
 
സുമിത്തിനെ അടക്കം ചെയ്യുന്ന മാഞ്ചസ്റ്റർ സതേൺ സെമിത്തേരിയിൽ 1.15 ന് എത്തിച്ച്  അവസാനത്തെ ആത്മീയ ശുശ്രൂഷകളും പൂർത്തിയാക്കി സുമിത് സെബാസ്റ്റ്യൻ തൻ്റെ ഇഹലോകത്തിലെ എല്ലാ കർത്തവ്യങ്ങളും അവസാനിപ്പിച്ച് സതേൺ സിമിത്തേരിയിലെ ആറടി മണ്ണിലേക്ക് അന്ത്യനിദ്രക്കായി എന്നേക്കുമായി യാത്രയാവും.
 
ഭാര്യയ്ക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം ഒരു പിടി നല്ല സ്മരണകൾ ബാക്കിയാക്കി സ്വർഗ്ഗീയ നാഥൻ്റെ പക്കലേക്ക് പറന്നകന്ന സുമിത് എല്ലാവർക്കും വേദനിപ്പിക്കുന്ന ഓർമയായി, യുകെയിലെ മാഞ്ചസ്റ്ററിൻ്റെ മണ്ണിലേക്ക് അലിഞ്ഞ് ചേരും. 
 
ഈ ലോക മോഹവും മോഹഭംഗവും പേറി ജീവിക്കുന്ന നമുക്കോരോരുത്തർക്കും,ഒരുനാൾ കള്ളനെ പോലെ ഓടിയെത്തുന്ന മരണത്തിനെ അഭിമുഖീകരിക്കണമെന്ന യാഥാർത്ഥ്യവും ഓർമപ്പെടുത്തലുമായി....
 
സുമിത് മരണമടഞ്ഞ ദിവസം വിവരമറിഞ്ഞ ഉടനെ തന്നെ ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോമിലെത്തി ലേപന ശുശ്രൂഷയും പ്രാർത്ഥനയും നടത്തിയിരുന്നു. മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിക്കാനെത്തിയ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.
 
മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ വികാരിയച്ചൻ ജോസ് അഞ്ചാനിക്കലിൻ്റേയും, ഇടവകാംഗങ്ങളുടെയും മറ്റ് മലയാളികളുടെയും പരിപൂർണ പിന്തുണ  കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഭവനത്തിൽ പ്രാർത്ഥനയും നടത്തി വരുന്നു. സംസ്കാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത് വികാരിയച്ചൻ്റെ നേതൃത്വത്തിൽ കൈക്കാരൻമാർ ഉൾപ്പെടുന്ന സെൻ്റ്.തോമസ് മിഷൻ്റെ ഇടവക കമ്മിറ്റിയാണ്. കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് അവസാന ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
 
 
സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-
 
St. Antony's Church,
Dunkery Road,
Portway,
Wythenshawe,
Manchester,
M22 0WR.
 
സതേൺ സിമിത്തേരിയുടെ വിലാസം:-
 
Southern Cemetery,
212, Barlow Moor Road,
Manchester,
M21 7GL.
മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.  
 

 
FACE BOOK - LIVE - St.Thomas Mission Manchester
 
FACE BOOK - LIVE - CM Streaming TV
 
YOUTUBE CHANEL LINK
 

More Latest News

യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം

പ്രീമിയര്‍ ലീഗില്‍ മിന്നും താരങ്ങളായ ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ തട്ടകമായ യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ ഒരു മലയാളി ഫുട്ബോള്‍ ടീം രൂപീകരിച്ചു. മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്ന പേരില്‍ ലെസ്റ്ററിലെ മലയാളി ഫുട്ബോള്‍ പ്രേമികളുടെയും കളിക്കാരുടെയും സ്വപ്നസാക്ഷാത്കാരമായാണ് ക്ലബ്ബിന് തുടക്കമായത്. പ്രവാസത്തിലും ഫുട്ബോള്‍ എന്ന വികാരം മനസ്സില്‍ കൊണ്ടു നടക്കുന്ന കുറച്ച് മലയാളികള്‍ ക്യാപ്ടന്‍ മോര്‍ഗന്‍ എന്ന ചെറിയൊരു വാട്സ്ആപ്പ് കൂട്ടായ്മയില്‍ ആരംഭിച്ച് ഇന്നു മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്നൊരു ഫുട്ബോള്‍ ടീം ആയി മാറിയിരിക്കുന്നു. ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ലെസ്റ്ററിലെ സെന്റ് ക്രിസ്പിന്‍ ഹാളില്‍ വെച്ച് നടന്നു. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പ്രസിഡന്റ് ജോര്‍ജ്ജ് എടത്വാ, സാമൂഹ്യപ്രവര്‍ത്തകന്‍ അജയ് പെരുമ്പലത്ത് എന്നിവര്‍ ചേര്‍ന്ന് ഷിജോ ജോസഫിന് ജേഴ്സി നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ജോര്‍ജ്ജ് എടത്വാ, ടീം മാനേജര്‍ പ്രിയദര്‍ശന്‍, ഷിജോ ജോസഫ്, മോനി ഷിജോ എന്നിവര്‍ സംസാരിച്ചു. എല്‍കെസി മുന്‍പ്രസിഡന്റ് ജോസ് തോമസ്, മുന്‍ സെക്രട്ടറി അജീഷ് കൃഷ്ണന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ അനീഷ് ജോണ്‍ തുടങ്ങി ലെസ്റ്ററിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും ചടങ്ങിന് സാക്ഷികളായി. ടീം അംഗങ്ങള്‍: പ്രിയന്‍ (മാനേജര്‍), അജിത് (ക്യാപ്റ്റന്‍), യാസിന്‍ (വൈസ് ക്യാപ്റ്റന്‍) ആനന്ദ്, വിഷ്ണു, അശ്വിന്‍, അതുല്‍, എബിന്‍, ഫെയ്ത്, ജിനോ, ജോണി, ആനന്ദ്, ലിബിന്‍, നിമല്‍, സച്ചിന്‍, ഷാമുറ

മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു

ഓള്‍ഡാം: മാഞ്ചസ്റ്ററിലെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് ഈമാസം 25ന് നടത്തപ്പെടും. 25 ശനിയാഴ്ച മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ് ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് നടക്കുന്നത്. റാണ പ്രതാപ് (സ്വീഡന്‍)സുമി സണ്ണി, സ്റ്റഫി സോളമന്‍, ഷാജി ജോസഫ്, ഡന്‍സില്‍ വില്‍സണ്‍, സ്റ്റെഫി ഡാര്‍വിന്‍ എന്നിവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.  ഷാരോണ്‍ ഫെല്ലോഷിപ്പ് യുകെ & അയര്‍ലണ്ട് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റര്‍. സുനൂപ് മാത്യു, സിസ്റ്റര്‍ ഷൈനി തോമസ്, പാസ്റ്റര്‍. ജോസഫ് റൈനോള്‍ഡ്, പാസ്റ്റര്‍. സോണി ചാക്കോ, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പാസ്റ്റര്‍. ജിന്‍സ് മാത്യു, പാസ്റ്റര്‍. സന്തോഷ് കുമാര്‍, പാസ്റ്റര്‍ റിജോ ജോയ് എന്നിവരുടെ സാനിധ്യം ഉണ്ടാകുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ലിജു വേങ്ങല്‍ അറിയിച്ചു. പ്രോഗ്രാമിന് പ്രവേശനം, പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും. സ്ഥലത്തിന്റെ വിലാസം:CHADDERTON  REFORM CLUB OL9 OLG

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്നും മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരത്തിന് എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.  സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ ഏര്‍പ്പെടുന്നത്. എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് റദ്ദാക്കല്‍ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും വ്യക്തമാക്കി. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമാണ് വിവരം ലഭിച്ചതെന്ന് എയര്‍ ഇന്ത്യ. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി ഇന്ന് നടത്താനിരുന്ന 12 സര്‍വ്വീസുകളാണ് മുടങ്ങിയത്. വിമാനങ്ങള്‍ റദ്ദാക്കിയ വാര്‍ത്ത നേരത്തെ യാത്രക്കാരെ അറിയിക്കാതിരുന്നതിനാല്‍ സാധാരണ രീതിയില്‍ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ ആളുകള്‍ രൂക്ഷമായി പ്രതിഷേധിച്ചതോടെ വിമാനത്താവളത്തില്‍ സംഘര്‍ഷ സമാന സാഹചര്യമാണ് കാണാന്‍ കഴിഞ്ഞത്. കൊച്ചി നെടുമ്പാശേരിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാല് സര്‍വ്വീസുകളുമാണ് റദ് ചെയ്തത്. കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യണ്ട അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള അബുദാബി, മസ്‌കറ്റ്, ഷാര്‍ജ വിമാനങ്ങളും കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് എത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ് ചെയ്തിട്ടുണ്ട്. ആഭ്യന്തര സര്‍വ്വീസുകളേയും പണിമുടക്ക് ബാധിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനം റദ്ദാക്കിയതിന്റെ പ്രതിഷേധം എയര്‍ ഇന്ത്യയുടെ സോഷ്യല്‍ മീഡിയ യാത്രക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നു, നൂറുകണക്കിന് യാത്രക്കാരാണ് സമരം കാരണം കുടുങ്ങി. അതേസമയം യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക തിരികെ ലഭിക്കാന്‍ അവസരമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം

മാതൃഭൂമി ക്യാമറാമാന്‍ എ.വി മുകേഷ് (34) കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമിയുടെ ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാനാണ് മുകേഷ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുകേഷിനെ കാട്ടാനാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.  ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.

റഷ്യന്‍ പ്രസിഡന്റായി അഞ്ചാം തവണയും സ്ഥാനമേറ്റ് വ്ളാഡിമിര്‍ പുടിന്‍, ഇനി 2030 വരെ പുടിന് തന്നെ റഷ്യയെ നയിക്കാം

മോസ്‌കോ : റഷ്യന്‍ തലപ്പത്തേക്ക് വീണ്ടും  വ്ളാഡിമിര്‍ പുടിനെ തിരഞ്ഞെടുത്തു. അഞ്ചാം തവണയും പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  71-വയസ്സുകാരനായ പുടിന്‍ മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് വീണ്ടും ചുമതല ഏറ്റെടുത്തത്. അടുത്ത 2030 വരെ പുടിന് തന്നെ റഷ്യയെ നയിക്കാം. സത്യപ്രതിജ്ഞക്കു ശേഷം പ്രസിഡന്റിന്റെ ചിഹ്നമുള്‍പ്പെടെയുള്ള അധികാര മുദ്രകള്‍ ഭരണഘടനാ കോടതി ചെയര്‍മാന്‍ വാലെറി സോര്‍കിന്‍ പുടിന് കൈമാറി. ആറു വര്‍ഷമാണ് ഭരണകാലാവധി. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ പ്രസിഡന്റ് പദവിയിലിരിക്കുന്ന നേതാവെന്ന ഖ്യാതി പുടിന് സ്വന്തമായി. മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 87.8% വോട്ട് നേടിയാണ് പുടിന്‍ വിജയിച്ചത്. 2022-ലെ യുക്രൈന്‍ അധിനിവേശത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വലിയ എതിര്‍പ്പുകള്‍ റഷ്യ നേരിടുന്നതിനിടെയാണ് പുടിന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. റഷ്യയെ നയിക്കുന്നത് വിശുദ്ധ കര്‍മ്മമാണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പുടിന്‍ പറഞ്ഞു.

Other News in this category

  • യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം
  • പതിനഞ്ചാമത് മുട്ടുചിറ സംഗമത്തിനൊരുങ്ങി ബോള്‍ട്ടണില്‍ മുട്ടുചിറക്കാര്‍, വിപുലമായ തയ്യാറെടുപ്പുകളോടെ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ മുട്ടുചിറ സംഗമം
  • ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും
  • സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍
  • കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത
  • സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും
  • തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
  • ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
  • ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു
  • ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും
  • Most Read

    British Pathram Recommends