ലണ്ടന്‍: ഓണവും, ഓണമുണര്‍ത്തുന്ന ഓര്‍മ്മകളും ലോകമലയാളിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണെങ്കില്‍ ഓണസ്മരണകള്‍ ഉണര്‍ത്തുന്ന ഓണപ്പാട്ടുകളും എക്കാലവും മലയാളിക്ക് ജീവിതത്തിന്റെ ഭാഗമാണ്. കോവിഡ് മഹാമാരിയുടെ കാലത്തും സമൃദ്ധിയുടെ ഓലക്കുടയുമേന്തി വരുന്ന ഓണത്തെ വരവേല്‍ക്കാന്‍ ഇത്തവണ ഗാന ഗന്ധര്വന് കെ ജെ യേശുദാസും പ്രശസ്ത സംഗീത സംവിധായന് മോഹന്‍ സിത്താരയും ചേര്‍ന്ന് ഓണ വിശേഷങ്ങള്‍ എന്ന ആല്‍ബം മലയാളികര്‍ക്ക് സമര്‍പ്പിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി ലോകമെമ്പാടുമുള്ള മലയാളികളെ സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേര്‍സ് വാലി ഓണ്‍ലൈന്‍ മ്യൂസിക്ക് അക്കാഡമിയുടെ നേതൃത്വത്തില്‍ സുരേന്ദ്രന് ചെമ്പുക്കാവ് എഴുതി മോഹന്‍ സിത്താര ഈണം നല്കിയ, ഓണം വന്നേ ഓണം വന്നേ....... എന്ന് തുടങ്ങുന്ന ഗാനം മലയാളികള്‍ക്ക് പഴയകാല ഓണ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വളരെ ഹൃദ്യമായ ഒരു ഓണവിരുന്നായിരിക്കും.
ഗാന ഗന്ധര്വ്വന് പദ്മവിഭൂഷന് ഡോ: കെ.ജെ യേശുദാസിനോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നായി ട്യൂട്ടേഴ്സ് വാലി ഓണ്‍ലൈന്‍ സംഗീത അക്കാദമിയിലെ 25 ഓളം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരുക്കിയ ഓണ വിശേഷങ്ങള്‍. അത്തം നാളായ ഇന്നലെ മലയാളികള്‍ക്ക് സമര്‍പ്പിച്ചു.
സംഗീത സംവിധായകരായ ബേണി, മോഹന്‍ സിത്താര, എന്നിവരോടൊപ്പം പിന്നണി ഗായകന് ഫ്രാങ്കോയും ചേര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്ത ഈ ഗാനം ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് തന്നെ തരംഗമായി മാറിയിട്ടുണ്ട്, എല്ലാ ഉത്സവകാലത്തും പ്രമുഖ സംഗീത സംവിധായകരെയും, ഗാന രചയിതാക്കളെയും കൊണ്ട് ചിട്ടപെടുത്തി പ്രമുഖ പിന്നണി ഗായകരെ കൊണ്ട് പാടിച്ചു ട്യൂട്ടേഴ്സ് വാലി അക്കാദമിയിലെ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെയും ചേര്‍ത്തിണക്കി അവതരിപ്പിക്കുന്ന സംഗീത ആല്‍ബങ്ങളുടെ ഗണത്തിലേക്ക് ഈ ഓണക്കാലത്ത് ദാസേട്ടനെ കൊണ്ട് പാടിക്കുവാനും തങ്ങളുടെ കുട്ടികളെ ദാസേട്ടനൊപ്പം പാടിക്കുവാന്‍ സാധിച്ചതും ഭാഗ്യമായി കരുതുന്നുവെന്നും ട്യൂട്ടേഴ്സ് വാലി ഡയറക്ടര്‍ നോര്‍ഡി ജേക്കബ് പറഞ്ഞു, പാട്ട് കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://youtu.be/0fZB2i61hM4