എസക്സ്: കോള്‍ചെസ്റ്ററിലെ പ്രസിദ്ധമായ റൈസ് ആന്റ് സ്പൈസ് ഫെസ്റ്റിവലില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയിലെ കലാകാരികള്‍. ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച വൈവധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികള്‍ക്കൊപ്പമാണ് നമ്മുടെ പൈതൃകം വിളിച്ചോതുന്ന മോഹനിയാട്ടവും തിരുവാതിരകളിയും കോള്‍ചെസ്റ്റര്‍ മലയാളികള്‍ അവതരിപ്പിച്ചത്. കോള്‍ചെസ്റ്ററില്‍ കാസില്‍ പാര്‍ക്കില്‍ തടിച്ചുകൂടിയ നൂറൂകണക്കിന് സ്വദേശികളും വിദേശികളുമായകാണികള് അത്ഭുതത്തോടെയാണ് തിരുവാതിരകളിയും മോഹനിയാട്ടവും വീക്ഷിച്ചത്.
കസവുമുണ്ടും അണിഞ്ഞുള്ള ഒരേ രീതിയിലുള്ള പരമ്പരാഗത വസ്ത്രധാരണം കാണികളെ വിസ്മയിപ്പിച്ചു. സീമ ഗോപിനാഥിന്റെ മോഹനിയാട്ടം ഇന്‍ഡ്യന്‍ കലാ സാംസ്കാരിക പൈതൃകത്തെ വാനോളമുയര്‍ത്തി. തിരുവാതിരകളിക്കൊപ്പം സ്വദേശികളും വിദേശികളുമായി നിരവധി ആളുകള്‍ നര്‍ത്തകര്‍ക്കൊപ്പം നൃത്തം ചവിട്ടിയത് മറ്റ് കാണികള്‍ ഹര്‍ഷാരവത്തോടെയാണ് ഏറ്റെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നൂള്ള മറ്റ്കലാകാരികള് ഉണ്ടായിരുന്നെങ്കിലും കോള്‍ചെസ്റ്റര്‍ മലയാളികള്‍ അവതരിപ്പിച്ച പരിപാടികള്‍ക്കാണ് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചത്.
കോള്‍ചെസ്റ്ററിലെ ഭദ്രം സ്കൂള്‍ ഓഫ് ഡാന്‍സിന്റെ സാരഥിയും നര്‍ത്തകിയുമായ സീമ ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് കലാകാരികള്‍ നൃത്തം അഭ്യസിച്ചത്. മോഹനിയാട്ടത്തിനായി സീമ ചിലങ്കകള്‍ അണിഞ്ഞപ്പോള്‍ രാജി, കൃഷ്ണ, ഷാലിനി, നേഹ, റ്റാനിയ, ദിയ, സിന്ധു, മഹാലക്ഷി എന്നീ കലാകാരികള്‍ തിരുവാതിരകളിക്കായി കസവണിഞ്ഞു.
വൈവധ്യം നിറഞ്ഞ കലകള്‍ക്കൊപ്പം വിവിധ തരത്തിലുള്ള ഭക്ഷണ ശാലകളും ഫെസ്റ്റിവലിന്റെ ആഘര്ഷണമായിരുന്നൂ.