കവിത്വത്തിന്റെ മാസ്മരിക ശക്തിയാല്‍ ആസ്വാദകമനസ്സുകളില്‍ ഗാന ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ട അതുല്യ വ്യക്തിത്വം, കരവിരുതിന്റെ ശില്പഭംഗിയും ഹൃദയ ഭാവങ്ങളുടെ സ്വച്ഛന്ദതയും മാധുര്യവും ചൈതന്യ മാക്കിയ ഗാനങ്ങളുടെ ശില്പി. അവബോധവും ആവിഷ്കരണവും തമ്മിലുള്ള പ്രകടബന്ധത്തിലൂടെ മലയാളഗാനശാഖയിലെ വേറിട്ട ശബ്ദം. അനിര്‍വചനീയമായ വശ്യതയുടെ സ്വപ്നാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഗാനഗന്ധര്വ്വന്, തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതിഭാവിലാസം - ഗിരീഷ് പുത്തഞ്ചേരിയുടെ സുവര്‍ണ്ണ സ്മരണകള്‍ കിനാവിന്റെ ചിറകുവിരിച്ച് അലൗകിക സൗന്ദര്യങ്ങളുടെ മായാവിലാസങ്ങളിലേക്ക് പറന്നുയരുന്ന ആഘോഷങ്ങളുടെ സായാഹ്നമിതാ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു
കവി, കഥാകാരന്, തിരക്കഥാകൃത്ത് തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ തന്റെ പൊന്‍തൂലിക കൊണ്ട് മുദ്ര ചാര്‍ത്തിയ ബഹുമുഖപ്രതിഭയായിരുന്ന ഗാനരചയിതാവ്. അര്‍ത്ഥങ്ങളും കല്പനകളും ഒന്നിനൊന്നോടിഴുകിച്ചേരുന്ന രാസപരിണാമം തൂലികത്തുമ്പിലൂടെ മലയാളിക്കു പകര്‍ന്നു നല്കി. മലയാളം നെഞ്ചോടു ചേര്ത്തോമനിക്കുന്ന നിത്യ സുന്ദരങ്ങളായ ഗാന സൗപര്‍ണിക നിരന്തരം ഒഴുകിക്കൊണ്ടിരിക്കയാണ് ' 344 ചലച്ചിത്രങ്ങളില്‍ 1600 ലേറെ അനവദ്യസുന്ദരമായ ഗാനങ്ങള്‍.
എഴു പ്രാവശ്യം സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നാലു തവണ ഏഷ്യാനെറ്റ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 49 വയസ്സിനിടയില്‍ അംഗീകാരങ്ങളുടെ പൂമഴയാണ് ഗിരീഷ് പുത്തഞ്ചേരിയെ തേടിയെത്തിയത്. സാര്‍വ്വജനീനമായ വശ്യതയോടെ ആകാശത്തില്‍ ചിറകു വിരുത്തിപ്പറന്ന ആ ദിവ്യതേജസ്സിനെ നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞെത്തുന്ന ടീം നീലാംബരി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കൊണ്ട് ഗിരിഷ് പുത്തഞ്ചേരി നൈറ്റ് സംഘടിപ്പിക്കുന്നു
ഹൃദയഹാരിയും അനശ്വരവുമായ ഭാവഗീതങ്ങളും മനം മയക്കുന്നു ഈണങ്ങളുമായി യുകെയിലെയും കേരളത്തിലെയും പ്രമുഖ ഗായകര്‍ ഭാവസാന്ദ്രമായ ചടുലനടനങ്ങളിലൂടെ മുദ്രകളിലൂടെ നവരസങ്ങള്‍ പകര്‍ന്നാടുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങിയവയുമായി അപ്സര നര്‍ത്തകിമാര്‍.
UK st. Edwards School Hall, P00LE, BH15 3HY ല്‍ 2021 ഒക്ടോബര്‍ 16 ന് ഉച്ചയ്ക്കു ശേഷം രണ്ടു മണി മുതല്‍ തുടര്‍ച്ചയായ ആറു മണിക്കൂര്‍ കലാ സായാഹ്നം ഗിരീഷ് പുത്തഞ്ചേരി നൈറ്റ് മലയാളത്തിന്റെ മാധുര്യം വിളമ്പുന്ന ഈ സംഗീത സായാഹ്നത്തെ ധന്യമാക്കാന്‍ മലയാള സിനിമാ സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പറും നടനും നിര്‍മ്മാതാവുമായ ഉണ്ണി ശിവപാല്‍ തട്ടീം മുട്ടീം സീരിയല്‍ ഫെയിം ഭാഗ്യലക്ഷ്മി എന്ന മീനാക്ഷി തുടങ്ങിയവരോടൊപ്പം യുകെയിലെ കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കുചേരുന്നു.
വേദിയോടനുബന്ധിച്ച് രാവിലെ പതിനൊന്നുമണി മുതല്‍ മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലഘുഭക്ഷണശാലയുമുണ്ട്. ഈ ഉല്ലാസവേളയിലേക്ക് കലാസ്വാദകരായ കലയെ ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും യാതൊരുവിധ പാസുകളും ഇല്ലാതെ സൗജന്യമായി കടന്നുവരാം.
വിശദ വിവരങ്ങള്‍ക്ക് :
മനോജ് മാത്രാടന്‍
+447474803080
ജെയ്സന് ബത്തേരി
+447872938694
സത്യനാരായണന് കിഴക്കിനിയില്‍
+447958106310
മഹേഷ് അലക്സ്
+447846960618
ബോബി അഗസ്റ്റിന്
+447412478781