ലണ്ടന്‍, മഹാത്മാഗന്ധിയുടെ 152 മത് ജന്മദിനാഘോഷം OICC UKയുടെ ആഭിമുഖ്യത്തില്‍ പ്രൗഡഗംഭീരമായ ആഘോഷങ്ങളോടെ നടന്നു. രാവിലെ 9.45 ന് ഗാന്ധി പ്രതിമക്കു മുന്പില് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നേവി, ആര്‍മി, എയര്‍ ഫോഴ്സ് മേധാവികളോടൊപ്പം OlCC നേതാക്കള്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ നടത്തിയ പുഷ്പാര്‍ച്ചനക്കു ശേഷം വന്ദേമാതതം ആലാപനം നടത്തി തുടര്‍ന്ന് നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിക്ക് OlCC UKപ്രസിഡന്റ് KK, മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു മുന്‍ കോണ്‍ഗ്രസ് നേതാവും Southwark ഡപ്പൂട്ടി മേയറുമായ കൗണ്‍സിലര്‍ സുനില്‍ ചോപ്ര മുഖ്യ അധിതി ആയിരുന്നു. വിശിഷ്ട വ്യക്തിത്വങ്ങള്‍ അടക്കം UK യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തകരെ പ്രോഗ്രാം കോഡിനേറ്റര്‍ അപ്പാ ഗഫൂര്‍ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുന്‍ നേതാവും South warkഡപ്യൂട്ടി മേയറുമായ കൗണ്‍സിലര്‍ സുനില്‍ ചോപ്ര മുഖ്യ പ്രഭാഷണം നടത്തി കൗണ്സിലറന്മാരായ ഫിലിപ്പ് ഏബ്രഹാം, ടോം ആദിത്യ, Ex Councillor ജോസ് അലക്സാണ്ടര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി പുതുതായി തിരഞ്ഞെടുത്ത OlCC ഭാരവാഹികളെ ഡപ്പൂട്ടി മേയര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു' തുടര്‍ന്ന് OlCC UK പ്രസിഡന്റ് മറുപടി പ്രസംഗം നടത്തി വരും തലമുറക്ക് മഹാത്മാഗാന്ധിയേപ്പറ്റി മനസിലാക്കുവാനും പഠിക്കുന്നതിനുമായി മഹാത്മാഗാന്ധിയുടെ ജീവചരിത്ര പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്തു തുടര്‍ന്ന് UKയില്‍ വിവിധ യൂണിവേഴ്സിറ്റികളിലെ സ്റ്റുഡന്‍സ് യൂണിയനുകള്‍ രൂപീകരിച്ചു.
പുതിയ കോളജ് യൂണിയന് വിദ്യാര്‍ത്ഥികളെ വൈസ് പ്രസിഡന്റ് സുജുഡാനിയേല്‍ അഭിസംഭോധന ചെയ്തു യോഗത്തിന് വൈസ് പ്രസിഡന്റ് ജോഷി ജോസ് നന്ദി പറഞ്ഞു OlCC UK നേതാക്കന്മാരായ K Kമോഹന്‍ദാസ്, അള്‍സ ഹാര്‍അലി, ജോഷി ജോസ്, സുജുഡാനിയേല്‍, നോയിച്ചന്‍ അഗസ്റ്റിന്, ഷാജി ആനന്ദ്, അപ്പാ ഗഫൂര്‍, ബീനാ മാത്യു,മകേഷ് കുമാര്‍, പ്രസാദ് കൊച്ചുവിള, ഫിലിപ്പ് ഏബ്രഹാം, ജയന് റാന്‍, സുനില്‍ രവീന്ദ്രന്, സാജു ആന്റണി സണ്ണി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്കി ദേശീയ ഗാനാലാപനത്തോടെ സമാപിച്ചു പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് എല്ലാം ലഡു വിതരണം ചെയ്തു ശേഷം ലഹു ഭക്ഷണവും നല്കിയ ശേഷം പരിപാടികള്‍ സമാപിച്ചു.