18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം >>> സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും >>> സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍  >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം >>> പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍  >>>
Home >> ASSOCIATION
യുക്മ സംഘടിപ്പിച്ച പ്രഥമ ഓണാഘോഷ പരിപാടികള്‍ അവിസ്മരണീയമായി...രാഗ നാട്യ വിസ്മയങ്ങള്‍ പൂത്തുലഞ്ഞ് ഓണവസന്തം 2021 .....

കുര്യന്‍ ജോര്‍ജ്

Story Dated: 2021-10-12

രാഗ നാട്യ വിസ്മയ പുഷ്പങ്ങള്‍ പൂത്തുലഞ്ഞ്, പ്രേക്ഷക മനസ്സുകളില്‍ ഓണാരവങ്ങള്‍ തീര്‍ത്ത യുക്മയുടെ പ്രഥമ ഓണാഘോഷ പരിപാടി ഓണവസന്തം - 2021 അവിസ്മരണീയമായി. മെഗാ തിരുവാതിരയും പാട്ടും നൃത്തവും ചെണ്ടമേളവുമായി മൂന്ന് മണിക്കൂര്‍ നീണ്ട് നിന്ന കലാപരിപാടികള്‍ യുക്മ ഫേസ്ബുക്ക് പേജിലൂടെയും മനോരമ യുട്യൂബ് ചാനലിലൂടെയും ആയിരക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്. 

യുക്മയും മനോരമയും ചേര്‍ന്നൊരുക്കിയ ഓണവസന്തം സെപ്റ്റംബര്‍ 26 ഞായര്‍ 2 PM ന് ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. യു കെ മലയാളികളുടെ കലാ സംസ്‌കാരിക മേഖലകളില്‍ യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രത്യേകം അനുമോദിച്ച മന്ത്രി ഓക്‌സ്‌ഫോര്‍ഡില്‍ വെച്ച് നടന്ന കേരള പൂരം വള്ളംകളിയില്‍ പങ്കെടുത്ത കാര്യവും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിക്കുകയും യുക്മ വൈസ് പ്രസിഡന്റും ഓണവസന്തം 2021 ഇവന്റ് കോര്‍ഡിനേറ്ററുമായ അഡ്വ. എബി സെബാസ്റ്റ്യന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 

മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെ യുവഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം പുതു തലമുറയിലെ അതുല്യ പ്രതിഭ ശ്രേയക്കുട്ടിയും (ശ്രേയ ജയദീപ്) ചേര്‍ന്നപ്പോള്‍ പ്രേക്ഷക മനസ്സുകളില്‍ പെയ്തിറങ്ങിയത് അതി മനോഹരങ്ങളായ ഒരു പിടി ഗാനങ്ങളാണ്. സംഗീതാസ്വാദകര്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒട്ടനവധി ഗാനങ്ങള്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായകര്‍ ഷോയില്‍ അവതരിപ്പിച്ചു.

മഞ്ജു സുനിലും നേത്ര വിവേകും ചേര്‍ന്നവതരിപ്പിച്ച അതി മനോഹരമായ വെല്‍ക്കം ഡാന്‍സോടെ തുടക്കം കുറിച്ച ഓണവസന്തത്തില്‍ തുടര്‍ന്നെത്തിയത് ഗ്‌ളോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനിലെ അറുപതിലേറെ കലാകാരികള്‍ അണിനിരന്ന മെഗാ തിരുവാതിരയായിരുന്നു. ബിന്ദു സോമന്‍ കോറിയോഗ്രാഫിയും കോര്‍ഡിനേഷനും നിര്‍വ്വഹിച്ച മെഗാ തിരുവാതിര ഷോയിലെ ഏറെ ആകര്‍ഷണീയമായ പരിപാടികളില്‍ ഒന്നായിരുന്നു. ഷീജോ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ റിഥം ഓഫ് വാറിംഗ്ടണ്‍ അവതരിപ്പിച്ച ചെണ്ടമേളം ഓണവസന്തത്തിന് ഉത്സവ ശോഭയേകി. 

'ഉത്രാട പൂവിളിയില്‍ ' എന്ന ഗാനവുമായ് വിധു പ്രതാപ് ഷോയിലേക്കെത്തിയപ്പോള്‍ അതേ ഗാനം തന്നെ ഹൃദ്യമായി ആലപിച്ചെത്തിയ ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള ഡെന്ന ആന്‍ ജോമോന്‍ പ്രേക്ഷകരുടെ കയ്യടികള്‍ ഏറ്റ് വാങ്ങി. കേരളീയ സാംസ്‌കാരിക തനിമയുടെ നേര്‍രൂപമായി വേദിയിലെത്തിയ ഫ്യൂഷന്‍ ഫിയസ്റ്റ എന്ന നൃത്ത രൂപം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഒന്നായിരുന്നു. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ EYCO ഹള്‍ അണിയിച്ചൊരുക്കിയ ഫ്യൂഷന്‍ ഫിയസ്റ്റയെ തുടര്‍ന്ന് 'നീ മുകിലോ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം സിത്താര അതീവ ഹൃദ്യമായി ആലപിച്ചു. 

മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍  ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ സമ്മാനിച്ച്,  ഇരുപത്തഞ്ച് വര്‍ഷങ്ങളിലേറെയായി പ്രവര്‍ത്തിക്കുന്ന എം. ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സ്‌പെഷ്യല്‍ സെഗ്മെന്റ് ഷോയിലെ ഏറെ ആകര്‍ഷണീയമായ ഒന്നായിരുന്നു. 

ബര്‍മിംഗ്ഹാമില്‍ നിന്നുള്ള സൈറ മരിയ ജിജോ 'കാറ്റ്‌റ് വെളിയിട കണ്ണമ്മ' എന്ന സെമി ക്‌ളാസ്സിക്കല്‍ ഗാനം പാടി കേള്‍വിക്കാരുടെ മനസ്സില്‍ സംഗീതത്തിന്റെ അലയൊലികള്‍ തീര്‍ത്തപ്പോള്‍ 'ചാഞ്ചാടി ആടി ഉറങ്ങ് നീ' ശ്രുതി മധുരമായ് പാടി ശ്രേയക്കുട്ടി തന്റെ ആരാധകരെ കയ്യിലെടുത്തു. 'തെക്കിനി കോലായ ചുമരില്‍' എന്ന പ്രശസ്തമായ ഗാനം  ഏറെ മനോഹരമായി പാടിയെത്തിയ, ലണ്ടനില്‍ നിന്നുള്ള ദൃഷ്ടി പ്രവീണിനൊപ്പം പാട്ടിന്റെ ദൃശ്യാവിഷ്‌കാരവുമായി എത്തിയ ശ്രദ്ധ വിവേക് ഉണ്ണിത്താനും പ്രേക്ഷക പ്രശംസകള്‍ ഏറ്റ് വാങ്ങി. 'ഓ മാമ മാമ ചന്ദമാമ' എന്ന അടിപൊളി ഗാനവുമായെത്തി, കേംബ്രിഡ്ജില്‍ നിന്നുള്ള ടെസ്സ ജോണ്‍ പ്രേക്ഷകരെ കയ്യിലെടുത്തപ്പോള്‍ 'നിലാവേ നിലാവേ' എന്ന മെലഡി അതീവ ഹൃദ്യമായി പാടിയ ലൂട്ടനില്‍ നിന്നുള്ള ആനി അലോഷ്യസ് വേറിട്ടൊരനുഭവമായി. മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനങ്ങളില്‍ ഒന്നായ 'പാട്ടില്‍ ഈ പാട്ടില്‍'  പാടിയ ലണ്ടനില്‍ നിന്നുള്ള ലക്ഷ്മി രാജേഷ് തന്റെ ശ്രുതി ശുദ്ധമായ ആലാപന മികവ് വീണ്ടും തെളിയിച്ചു. 

ടോണി അലോഷ്യസ്, ആനി അലോഷ്യസ് സഹോദരങ്ങളുടെ ബാഹുബലി തീം ബോളിവുഡ് ഡാന്‍സ് അരങ്ങില്‍ ആവേശം നിറച്ച ഒന്നായിരുന്നു. സംഗീതവും നൃത്തവും ഒക്കെയായി. യുകെയിലെ നൂറ് കണക്കിന് വേദികളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ഈ സഹോദരങ്ങള്‍ ആദ്യമായാണ് ഒരുമിച്ചൊരു നൃത്തം ചെയ്യുന്നത്. 'മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്' പാടിയെത്തി വാല്‍സാളിലെ അലീന സെബാസ്റ്റ്യന്‍ ആസ്വാദക ശ്രദ്ധ ആകര്‍ഷിച്ചു. 'ഓ തിങ്കള്‍ പക്ഷി' എന്ന ഗാനമാലപിച്ച് ലിങ്കണില്‍ നിന്നുള്ള നെല്‍സണ്‍ ബൈജു പ്രേക്ഷകരുടെ ശ്രദ്ധ നേടി. ആസ്വാദകര്‍ നിറഞ്ഞ കയ്യടികളോടെ ഏറ്റ് വാങ്ങിയ ഓണവസന്തം ഷോയുടെ അവസാനത്തെ പരിപാടി കലാശക്കൊട്ടായി അവതരിപ്പിച്ചത് യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിന്റെ ഏറെ മനോഹരമായ ഉപകരണ സംഗീതമായിരുന്നു.

മനോരമയുടെ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ബി. ബാലഗോപാലിനും ഷോയില്‍ സെലിബ്രിറ്റി ഗായകരായെത്തിയ വിധു പ്രതാപിനും സിത്താരയ്ക്കും ശ്രേയക്കുട്ടിക്കും യുക്മയുടെ സ്‌നേഹോപഹാരം യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ കൈമാറി. കൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് നടന്ന പ്രോഗ്രാമില്‍ അഡ്വ. എബി സെബാസ്റ്റ്യനോടൊപ്പം യുക്മ പി ആര്‍ ഒ യും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സജീഷ് ടോം, മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി അബ്രാഹം ലൂക്കോസ്, RCN ലണ്ടന്‍ ബോര്‍ഡ് മെമ്പര്‍ അബ്രാഹം പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റര്‍ ബെന്നി അഗസ്റ്റിന്‍, യുക്മ ജനറല്‍ കൗണ്‍സില്‍ അംഗം സജീവ് തോമസ് എന്നിവര്‍ പങ്കെടുത്തു. 

കൊച്ചി റേഡിയോ മാംഗോയിലെ റേഡിയോ ജോക്കിയായ മഞ്ജു അവതാരികയുടെ റോള്‍ വളരെ ഭംഗിയായി നിര്‍വ്വഹിച്ചു. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഓണാഘോഷം ഏറെ വര്‍ണ്ണാഭമായി അണിയിച്ചൊരുക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പരിപാടിയില്‍ പങ്കെടുത്ത കലാ പ്രതിഭകളും, യുക്മ കുടുംബാംഗങ്ങളോടൊപ്പം, യുക്മ നേതൃത്വവും.

യുക്മ ഓണവസന്തം - 2021 പരിപാടി കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:-

https://youtu.be/BVaIGIy2nLo

 

More Latest News

സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും

സേവനം യുകെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും ജൂണ്‍ 16ന്  ഞായറാഴ്ച 10 മണി മുതല്‍ ശിവഗിരി ആശ്രമത്തില്‍ വച്ചു നടക്കും. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമമായ ഈ വേദിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകയൂണിറ്റ് പ്രസിഡന്റ് : ബിനേഷ് ഗോപി : 07463555009യൂണിറ്റ് സെക്രട്ടറി : വിപിന്‍ കുമാര്‍ : 07799249743  

സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 

ഒരുമയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു  ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്‍വരാജന്‍,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം

ബംഗളുരു :  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനാണ് തീപിടിത്തമുണ്ടായത്. അപകടം മനസ്സിലായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.  വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. 179 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി കൊച്ചിയിലേക്കു തിരിച്ച വിമാനമാണ് അപകടമുനമ്പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.10 നായിരുന്നു സംഭവം. ബംഗളുരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനെ എന്‍ജിനു തീപിടിക്കുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിനിലായിരുന്നു അഗ്‌നിബാധ. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ അലമുറയിട്ടു.  തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളൊരുക്കി തിരികെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍ 

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വഴിത്തിരിവ്. ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍.  പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. രാഹുലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക. അതേസമയം, സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം. രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസ് മെയ് 20ന് കോടതി പരിഗണിക്കും.

വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ്  ഇതിഹാസതാരം വീരാട് കോഹ്ലി, നിരാശ്ശയില്‍ ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം വീരാട് കോഹ്ലി വിരമിക്കല്‍ സൂചന നല്‍കി. ബെംഗളൂരുവില്‍ നടന്ന ആര്‍.ബി.സിയുടെ റോയല്‍ ഗാല ഡിന്നറിലാണ് വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. ക്രിക്കറ്റില്‍ തന്റെ റോള്‍ അവസാനിച്ചെന്ന് തനിക്ക് തോന്നിയാല്‍ പോകുമെന്നമായിരുന്നു കോഹ്ലി പറഞ്ഞത്. വിരമിക്കല്‍ ദിവസത്തെക്കുറിച്ച് ആലോചിച്ച് തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ക്രിക്കറ്റില്‍ എന്റെ റോള്‍ അവസാനിച്ചെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. കുറച്ചുകാലത്തേക്ക് നിങ്ങള്‍ക്ക് എന്നെ കാണാനാകില്ല. അതുകൊണ്ട് തന്നെ കളിക്കുന്ന കാലത്തോളം എന്റെ എല്ലാം ക്രിക്കറ്റിന് വേണ്ടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും', കോഹ്ലി ചിരിച്ചുകൊണ്ട് പറഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ താരത്തിന്റെ പ്രകടനത്തിനായി ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെയാണ് തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തലുമായി കോഹ്ലി രംഗത്തെത്തിയത്.വിരാട് കോഹ്ലിയുടെ വാക്കുകള്‍ ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഇന്ന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടുമ്പോള്‍ എം എസ് ധോണിയും വിരാട് കോഹ്ലിയും ഒന്നിച്ചു കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. നിര്‍ണായകമത്സരത്തില്‍ വിജയിക്കുന്ന ടീം ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തും. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി സിഎസ്‌കെ നാലാം സ്ഥാനത്തും ആര്‍സിബി 12 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണത്തെ ഐപിഎല്ലോടെ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 42കാരനായ ധോണി കളിക്കാരനെന്ന നിലയില്‍ അവസാന ഐപിഎല്‍ ആയിരിക്കും ഇത്. 16 വര്‍ഷത്തിനിടയില്‍ പലതവണ ധോണിയുമായി ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനൊപ്പം കളിക്കാനുള്ള തന്റെ അവസാന അവസരവും ഇതായിരിക്കാമെന്ന് കോഹ്ലി പറഞ്ഞു. ധോണി ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തില്‍ കളിച്ചാലും ആരാധകര്‍ക്ക് വലിയ ആവേശമാണ്. ' ഇന്ന് ഞങ്ങള്‍ വീണ്ടും കളിക്കുന്നു, ഒരുപക്ഷേ അവസാനമായി, ഞങ്ങള്‍ക്ക് ചില നല്ല ഓര്‍മ്മകളുണ്ട്, അതില്‍ ചിലത് ഇന്ത്യയ്ക്കായുള്ള മികച്ച കൂട്ടുകെട്ടുകളാണ്. ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരമാണിത്,' കോഹ്ലി പറഞ്ഞു.

Other News in this category

  • സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 
  • ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം
  • പ്രസ്റ്റണ്‍ കോളേജ് ക്യാമ്പസില്‍ ഇന്റര്‍മിഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഈ മാസം 25ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെ, സംഘാടകരായി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ മലയാളി അസോസിയേഷന്‍ 
  • യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും
  • മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ
  • ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ് 
  • വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു
  • സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്‌സി മ്യൂസ്' രണ്ടാം എഡിഷന്‍ ഇന്ന്
  • ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ആഘോഷങ്ങള്‍ നടത്തപ്പെടും
  • Most Read

    British Pathram Recommends