18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : 'രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ല ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്ന് പറഞ്ഞു, അതിന് രാജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു' സംവിധായകന്‍ കമല്‍ പറയുന്നു >>> ഐ ലൈനര്‍ ഉപയോഗിച്ച് കൊച്ചുമകള്‍ ശ്രേഷ്ഠ സമ്മാനിച്ച ടാറ്റു ചിത്രം പോസ്റ്റ് ചെയ്ത് ഗായിക സുജാത, സ്‌കൂള്‍ അടച്ചാലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ ഒരുപോലെയാണോ എന്ന് ആരാധകര്‍ >>> വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി >>> 'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ >>> വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി >>>
Home >> Women
'ഒരമ്മയുടെ കരുതലോടെ കുഞ്ഞനുജത്തിയെ മടയിലും, ഭാവിയെ മുന്നില്‍ കണ്ട് കൈയ്യില്‍ പെന്‍സിലും ബുക്കും' ;ആ പത്തുവയസ്സുകാരിയുടെ പഠന ചിലവ് ഏറ്റെടുത്ത് മന്ത്രി...

സ്വന്തം ലേഖകൻ

Story Dated: 2022-04-05

ഏത് പ്രതിസന്ധിയിലും പഠനം മുന്നോട്ട് കൊണ്ടു പോകുകയും ഒപ്പം സഹോദരങ്ങള്‍ക്ക് താങ്ങായി ജീവിക്കുക എന്നതും ഒരുമിച്ച് കൊണ്ടു പോകുന്ന പല വലിയ ജീവിതങ്ങളെ കുറിച്ച് നാം കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്. എന്നാള്‍ ഈ പത്തുവയസ്സുകാരി പഠിക്കാനുള്ള മോഹം കാരണം കുഞ്ഞനുജത്തിയെ മടിയിലിരുത്തി സ്‌കൂളിലെത്തിയിരിക്കുകയാണ്. രണ്ടു കാര്യങ്ങളും അവളുടെ ആ ചെറു പ്രായത്തില്‍ അവള്‍ക്ക് ചെയ്യാന്‍ കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്.

ഈ പത്തുവയസ്സുകാരിയാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ഉറങ്ങുന്ന കുഞ്ഞനുജത്തിയെ മടിയിലിരുത്തി ക്ലാസില്‍ ശ്രദ്ധയോടെ ഇരിക്കുന്ന പത്തു വയസ്സുകാരിയുടെ ചിത്രം മണിപ്പൂരിലെ തമെംഗ്ലോങ്ങിലെ ഒരു സ്‌കൂളില്‍ നിന്നുള്ളതാണ്. ഡെയ്ലോംഗ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മെയിനിംഗ്‌സിന്‍ലിയു പമേയി എന്ന കുട്ടി.

ചേച്ചിയുടെ മാത്രമല്ല ഒരമ്മയുടെ വാത്സല്യവും ഒപ്പം ഒരു വിദ്യാര്‍ത്ഥിയുടെ പഠിക്കുക എന്ന അറിവിലേക്കുള്ള ആകാംക്ഷയും ആണ് ഇവളുടെ ഒറ്റ ചിത്രത്തില്‍ കാണുന്നത്. ലിയു എന്ന ചുരുക്കപ്പേരില്‍ അറിയുന്ന ഇവള്‍ എല്ലാവരുടേയും മനം കവരുന്നത് ഇങ്ങനെയാണ്.

എങ്ങനെ ഇവള്‍ കുഞ്ഞുമായി സ്‌കൂളിലെത്തി എന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. ലിയുവിന്റെ മാതാപിതാക്കള്‍ കൃഷിപ്പണിക്കായി പുറത്തുപോകുന്നതുകൊണ്ടും കുട്ടിയെ നോക്കാനാളില്ലാത്തതുകൊണ്ടുമാണ് അവള്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തത്. സഹോദരിക്ക് രണ്ടു വയസാണ് പ്രായം. 

മണിപ്പൂര്‍ വൈദ്യുതി, വനം, പരിസ്ഥിതി മന്ത്രി ടി. ബിശ്വജിത് സിംഗ് ലിയുവിനെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്ത് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു: 'വിദ്യാഭ്യാസത്തോടുള്ള അവളുടെ സമര്‍പ്പണമാണ് എന്നെ അത്ഭുതപ്പെടുത്തിയത്'. മാത്രമല്ല ലിയുവിനെ നേരിട്ട് പ്രശംസിക്കുന്നതിനായി പെണ്‍കുട്ടിയുടെ ബന്ധുക്കളെ ബന്ധപ്പെടുകയും തന്നോട് ഒരു കൂടിക്കാഴ്ചയ്ക്കായി അവളെ ഇംഫാലിലേക്ക് കൊണ്ടുവരാന്‍ ബിശ്വജിത് സിംഗ് ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം ബിരുദം വരെയുള്ള അവളുടെ എല്ലാ വിദ്യാഭ്യാസച്ചെലവുകളും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

More Latest News

'രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ല ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്ന് പറഞ്ഞു, അതിന് രാജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു' സംവിധായകന്‍ കമല്‍ പറയുന്നു

സംവിധായകനായും തിരക്കഥാകൃത്തായും തെളിഞ്ഞിട്ടുള്ള കമല്‍ നിര്‍മ്മാതാവായി വേഷമിട്ട ചിത്രമാണ് സെല്ലുലോയ്ഡ്. ജെസി ഡാനിയലിന്റെ കഥ പറഞ്ഞ ചിത്രം നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. കേരള സ്്‌റേറ്റ് ഫിലിം അവാര്‍ഡിന്റെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് പൃഥ്വിരാജിനെ തേടിയെത്തിയ ചിത്രമായിരുന്നു സെല്ലുലോയ്ഡ്. ഫിലിം ഫെയര്‍ അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഇങ്ങനെ നിരവധി അവാര്‍ഡുകള്‍ ആണ് നേടിയത്.  ഇന്നുവരെ ചിത്രം സംവിധാനവും തിരക്കഥയും മാത്രം ചെയ്തിരുന്ന കമല്‍ നിര്‍മ്മാതാവായപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും. സിനിമയിലേക്ക് നായകനാകാന്‍ പൃഥ്വിയേയും തിരഞ്ഞെടുത്ത കാര്യത്തെ കുറിച്ചാണ് കമല്‍ പറയുന്നത്.  ഒരു അഭിമുഖത്തിലാണ് കമല്‍ ഈ കാര്യം പറഞ്ഞത്. കമലിന്റെ വാക്കുകള്‍ ഇങ്ങനെ:'ഞാന്‍ ഇന്നുവരെ ഒരു സിനിമയേ നിര്‍മിച്ചിട്ടുള്ളൂ. അതാണ് സെല്ലുലോയ്ഡ്. സംവിധായകന്‍ മാത്രമല്ല, അതിന്റെ നിര്‍മാതാവും തിരക്കഥാകൃത്തും ഞാന്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് ഫണ്ട് വലിയൊരു വിഷയമായിരുന്നു. പലരോടും ചോദിച്ചിട്ട് ഒടുവില്‍ കോമണ്‍ഫ്രണ്ടായ മസ്‌കറ്റിലുള്ള ഉബൈദാണ് നിര്‍മ്മാതാവാകാന്‍ ഒപ്പം നിന്നത്.  ജെ സി ഡാനിയലായി അഭിനയിക്കാന്‍ ആദ്യമേ എന്റെ മനസിലുണ്ടായിരുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിന് എവിടെയൊക്കെയോ ജെ സി ഡാനിയലുമായി സാമ്യമുണ്ടെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസമൊക്കെ കിട്ടിയിട്ടുള്ള ആളാണ് ജെ സി ഡാനിയല്‍. പൃഥ്വിരാജിനെ ഞാന്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഞാന്‍ ജെ സി ഡാനിയല്‍ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ രാജുവിനൊപ്പം ഇരുന്ന് സ്‌ക്രിപ്റ്റ് വായിച്ചുകൊടുത്തു. പൃഥ്വിരാജ് അന്നും നല്ല പൈസ വാങ്ങുന്നയാളാണ്. വലിയ ഹീറോയായിക്കഴിഞ്ഞിരിക്കുന്നു. രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ലെന്നും ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്നും പറഞ്ഞു. അതിന് തയ്യാറാണോയെന്ന് ചോദിച്ചു. രാജു കുറേനേരം ചിരിച്ചു. എന്നിട്ട് പറഞ്ഞു, സാര്‍ മൊത്തത്തില്‍ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന് ചോദിച്ചു. സാര്‍ തീരുമാനിച്ചോളൂ, എനിക്കൊരു പ്രശ്‌നവുമില്ല, പക്ഷേ സമയം വേണമെന്ന് പറഞ്ഞു'-കമല്‍ വ്യക്തമാക്കി.

ഐ ലൈനര്‍ ഉപയോഗിച്ച് കൊച്ചുമകള്‍ ശ്രേഷ്ഠ സമ്മാനിച്ച ടാറ്റു ചിത്രം പോസ്റ്റ് ചെയ്ത് ഗായിക സുജാത, സ്‌കൂള്‍ അടച്ചാലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ ഒരുപോലെയാണോ എന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരാണ് സുജാതയും മകള്‍ ശ്വേതയും. രണ്ടു പേരും ഒരുമിച്ച് കീഴടക്കാത്ത വേദികളില്ല. ഇപ്പോഴിതാ മകള്‍ക്കൊപ്പമല്ല, കൊച്ചുമകള്‍ക്കൊപ്പമുള്ള ചിത്രമാണ് സുജാത പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചുമകള്‍ക്കൊപ്പമുള്ള സുജാതയുടെ വെക്കേഷന്‍ വിശേഷങ്ങള്‍ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മകള്‍ ശ്വേത മോഹന്റെ മകളാണ് ശ്രേഷ്ഠ. ആളൊരു കൊച്ചു കുറുമ്പിയാണെന്ന് തെളിയിക്കുന്ന ചിത്രമാണ് സുജാത പങ്കുവെച്ചിരിക്കുന്നത്. ഐ ലൈനര്‍ ഉപയോഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് സുജാതയുടെ പോസ്റ്റ്. കൈത്തണ്ടയില്‍ ശ്രേഷ്ഠ എന്ന്  ഇംഗ്ലീഷില്‍ എഴുതിയിരിക്കുകയാണ്. കൂടാതെ ജനലില്‍ വലിഞ്ഞു കയറുന്ന ശ്രേഷ്ഠയുടെ ചിത്രവും ഉണ്ട്.  വെക്കേഷന്‍ വൈബ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിയില്‍ നിരവധി കമന്റുകളാണ് വരുന്നത്. വെക്കേഷനായാല്‍ സാധരണ വീടുകളില്‍ ഉള്ള അതേ കുഴപ്പങ്ങള്‍ അവിടേയും ഉണ്ടല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി

പലരീതിയില്‍ പണം സമ്പാദിക്കുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ വേഗം വരാറുണ്ട്. ഇവിടെയിലതാ തന്റെ കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന മാജിക്കാണ് ഒറു യുവതി ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ സ്വദേശിയായ അലക്സാന്ദ്ര ബെറോക്കല്‍ എന്ന 37 കാരിയാണ് ഹാന്‍ഡ് മോഡലിംഗിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്.  പരസ്യ ചിത്രങ്ങളിലൂടെ തന്റെ കൈവിരലുകള്‍ ആണ് യുവതി പ്രദര്‍ശിപ്പിക്കുക. ഇതിലൂടെയാണ് യുവതി പണം സമ്പാദിക്കുന്നത്. യുവതിയുടെ ഏകദേശ വാര്‍ഷിക വരുമാനം എത്രയെന്ന് കേട്ടാല്‍ ഞെട്ടും.  25 ലക്ഷത്തോളം രൂപയാണഅ ഇത്തരത്തില്‍ യുവതി സമ്പാദിക്കുന്നത്. ഒരു ഫൂട്ട് വെയര്‍ കമ്പനിയില്‍ സ്ഥിര ജോലിക്കാരിയാണ് അലക്സാന്ദ്ര. പാര്‍ടൈം ആയാണ് മോഡലിംഗ് ചെയ്യുന്നത്. അഞ്ച് മണിക്കൂര്‍ വരെയുള്ള ഷൂട്ടിംഗുകള്‍ക്ക് 62,588 രൂപയും 40 മിനിട്ട് ഷൂട്ടിന് ഒരു ലക്ഷം രൂപ വരെയും തനിയ്ക്ക് ലഭിക്കാറുണ്ടെന്ന് അലക്സാന്ദ്ര പറയുന്നു. കൂടാതെ ഇതൊരു മികച്ച വ്യവസായ മേഖലയാണെന്നും, ഇതേക്കുറിച്ച് അറിയാവുന്നവര്‍ കുറവാണെന്നും അലക്സാന്ദ്ര പറയുന്നു. പരസ്യങ്ങളില്‍ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിക്കുകയും, അവയുടെ പുറത്ത് കൂടി കൈ വിരലുകള്‍ ഓടിക്കുകയും ഒക്കെയാണ് പ്രധാന ജോലി. വൈഎസ്എല്‍, മൈക്രോസോഫ്റ്റ്, ബ്രാന്‍ഡന്‍ ബ്ലാക്ക്വുഡ്, മാസി, ഷേക്ക് ഷാക്ക്, കിസ് നെയില്‍സ്, സെറീന വില്യംസ് ജ്വല്ലറി തുടങ്ങിയ നിരവധി ആഗോള ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് അലക്സാന്ദ്ര. ഫാഷന്‍ കമ്പനികള്‍ക്ക് മുന്നില്‍ തന്റെ പോര്‍ട്ട്‌ഫോളിയോ സമര്‍പ്പിച്ചപ്പോള്‍ തന്നെ അവര്‍ തന്നെ തിരഞ്ഞെടുത്തതായി അലക്സാന്ദ്ര വെളിപ്പെടുത്തി. തന്റെ കൈകളുടെ നിറവും വിരലുകളുടെ ആകൃതിയുമാണ് എളുപ്പത്തില്‍ ഈ ജോലി ലഭിക്കാന്‍ കാരണമെന്നും അലക്സാന്ദ്ര ചൂണ്ടിക്കാട്ടി. ടാറ്റൂകളോ മറ്റ് പാടുകളോ ഇല്ലാത്ത തെളിഞ്ഞ ചര്‍മ്മമാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും ചര്‍മ്മത്തിന്റെ നിറവും, മെലിഞ്ഞ വിരലുകളും, നഖത്തിന്റെ ആകൃതിയുമെല്ലാം ബ്രാന്‍ഡുകള്‍ ഇത്തരം മോഡലിംഗില്‍ മാനദണ്ഡമാക്കാറുള്ളതായും അലക്സാന്ദ്ര സൂചിപ്പിച്ചു. തന്റെ കൈകള്‍ ചെറുതായതുകൊണ്ട് പരസ്യങ്ങളില്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വലുതായി കാണപ്പെടുമെന്നും, അതാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും അലക്സാന്ദ്ര പറയുന്നു. തന്റെ കൈകളുടെ സംരക്ഷണം അലക്സാന്ദ്രയെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമാണ്. കയ്യുറകള്‍ അണിഞ്ഞാണ് അലക്സാന്ദ്ര വീട്ടു ജോലികള്‍ ചെയ്യുന്നത്. കൈകള്‍ എപ്പോഴും ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കണമെന്നും കൂടാതെ ശരീരത്തിന്റെ പ്രായം പ്രതിഫലിക്കുന്ന ആദ്യ ഭാഗങ്ങളില്‍ ഒന്ന് കൈകളായതുകൊണ്ട് കൈ കഴുകിയാല്‍ ഉടന്‍ ലോഷന്‍ പുരട്ടണമെന്നും അലക്സാന്ദ്ര പറഞ്ഞു.

'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

കാണ്‍പൂര്‍ : വിവാഹമോചനം എന്നാല്‍ എല്ലാ പ്രതീക്ഷയുടേയും അവസാനം ആണെന്നും എല്ലാ സന്തോഷത്തിന്റെയും ജീവിതത്തിന്റെയും തന്നെ അന്ത്യമാണെന്നും തെറ്റിദ്ധരിക്കുന്നവര്‍ ഉത്തര്‍പ്രദേശിലെ ഈ കുടുംബത്തെ കുറിച്ച് അറിയണം. വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ എല്ലാ സ്‌നേഹത്തോടെയും ആണ് അവര്‍ സ്വീകരിച്ചത്.  വിവാഹം കഴിച്ച് അയച്ച വീട്ടില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതെല്ലാം സഹിച്ച് ജീവിതാവസാനം വരെ അവിടെ തന്നെ നില്‍ക്കണം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവരുടെ ഭാവിക്ക് വേണ്ടി നീ ഇനി നിന്റെ വീട്ടിലേക്ക് തിരികെ വന്നാല്‍ നിനക്ക് ലഭിക്കാന്‍ പോകുന്ന ചീത്തപേരും പിന്നീടുള്ള ജീവിതവും ഓര്‍ത്ത് എങ്ങനെയും സഹിച്ച് നില്‍ക്കണം എന്ന സാധാരണ ചിന്തയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാഴ്ചയിലേക്കാണ് ഈ കുടുംബം എല്ലാവരെയും എത്തിച്ചത്. വിവാഹമോചിതയായ മകളെ വളരെ സന്തോഷത്തോടെ ആഘോഷപൂര്‍വ്വം ഭര്‍ത്താവിന്‍രെ വീട്ടില്‍ നിന്ന് ആനയിച്ച് ആണ് അവര്‍ കൊണ്ടുവന്നത്. ഈ ഒരു കാര്യത്തിലൂടെ അവള്‍ ഒരിക്കലും തനിച്ചല്ലെന്നാണ് അവര്‍ തെളിയിച്ചു കൊടുത്തത്. ഉത്തര്‍പ്രദേശില്‍ അനില്‍ കുമാറും കുടുംബവുമാണ് മകളെ ഇത്തരത്തില്‍ ആനയിച്ച് കൊണ്ടുവന്നത്. ബാന്റ് മേളത്തിന്റെ അകംമ്പടിയോടെയായിരുന്നു മകള്‍ക്ക് തീരികെ വീട്ടിലേക്കുള്ള സ്വീകരണം. വിവാഹ സമയത്ത് മകള്‍ ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ വീടിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം കൊണ്ടുവന്നത്. മകളെ സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്ത കുടുംബത്തിനെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.2016ലാണ് ഉര്‍വിയും ആഷിഷും തമ്മിലുള്ള വിവാഹം നടന്നത്. 8 വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ഉര്‍വിക്ക് പീഡനം അനുഭവിക്കേണ്ടി വന്നുവെന്നാണ് ഇവര്‍ പറയുന്നത്.

സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 'THAIBOOSA' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

Other News in this category

Most Read

British Pathram Recommends