18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി കടം തിരിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വാച്ച്‌ഡോഗുകളുടെ മുന്നറിയിപ്പ്; യുകെയിലെ 6.7 മില്ല്യണ്‍ ജനം കടക്കെണിയില്‍; ക്രെഡിറ്റ്, ബില്‍ പേയ്മെന്റുകളില്‍ വീഴ്ച വരുത്തുന്നതില്‍ വര്‍ദ്ധന >>> അമ്മയുടെ കണ്ണൊന്ന് തെറ്റിയാല്‍ മൂന്ന് വയസ്സുകാരി കഴിക്കുന്നത് സോഫയും കട്ടിലും ചില്ലുഗ്ലാസും അടക്കം പലതും, ഒരു സെക്കന്റ് പോലും കുഞ്ഞിന്റെ പിറകില്‍ നിന്നും മാറാതെ ഒരമ്മ >>> ആഗ്രഹിച്ച സ്ഥലത്ത് വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല, രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എല്ലാ സൗകര്യവും നിറഞ്ഞ വീടാക്കി മാറ്റി ദമ്പതികളും അഞ്ച് മക്കളും >>> റുവാണ്ട നാടുകടത്തല്‍ ബില്ലിലെ ഭേദഗതികള്‍ കോമണ്‍സ് വോട്ടില്‍ അസാധുവായി; ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ മാറ്റങ്ങള്‍ എംപിമാര്‍ നിരസിച്ചു, പദ്ധതി ഒരു പടികൂടി മുന്നോട്ട് >>> ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത് >>>
Home >> Women

Women

'ഒരമ്മയുടെ കരുതലോടെ കുഞ്ഞനുജത്തിയെ മടയിലും, ഭാവിയെ മുന്നില്‍ കണ്ട് കൈയ്യില്‍ പെന്‍സിലും ബുക്കും' ;ആ പത്തുവയസ്സുകാരിയുടെ പഠന ചിലവ് ഏറ്റെടുത്ത് മന്ത്രി...

ഏത് പ്രതിസന്ധിയിലും പഠനം മുന്നോട്ട് കൊണ്ടു പോകുകയും ഒപ്പം സഹോദരങ്ങള്‍ക്ക് താങ്ങായി ജീവിക്കുക എന്നതും ഒരുമിച്ച് കൊണ്ടു പോകുന്ന പല വലിയ ജീവിതങ്ങളെ കുറിച്ച് നാം കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്. എന്നാള്‍ ഈ പത്തുവയസ്സുകാരി പഠിക്കാനുള്ള മോഹം കാരണം കുഞ്ഞനുജത്തിയെ മടിയിലിരുത്തി സ്‌കൂളിലെത്തിയിരിക്കുകയാണ്. രണ്ടു കാര്യങ്ങളും അവളുടെ ആ ചെറു പ്രായത്തില്‍ അവള്‍ക്ക് ചെയ്യാന്‍ കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്. ഈ പത്തുവയസ്സുകാരിയാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ഉറങ്ങുന്ന കുഞ്ഞനുജത്തിയെ മടിയിലിരുത്തി ക്ലാസില്‍ ശ്രദ്ധയോടെ ഇരിക്കുന്ന പത്തു വയസ്സുകാരിയുടെ ചിത്രം മണിപ്പൂരിലെ തമെംഗ്ലോങ്ങിലെ ഒരു സ്‌കൂളില്‍ നിന്നുള്ളതാണ്. ഡെയ്ലോംഗ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മെയിനിംഗ്‌സിന്‍ലിയു പമേയി എന്ന കുട്ടി. ചേച്ചിയുടെ മാത്രമല്ല ഒരമ്മയുടെ വാത്സല്യവും ഒപ്പം ഒരു വിദ്യാര്‍ത്ഥിയുടെ പഠിക്കുക എന്ന അറിവിലേക്കുള്ള ആകാംക്ഷയും ആണ് ഇവളുടെ ഒറ്റ ചിത്രത്തില്‍ കാണുന്നത്. ലിയു എന്ന ചുരുക്കപ്പേരില്‍ അറിയുന്ന ഇവള്‍ എല്ലാവരുടേയും മനം കവരുന്നത് ഇങ്ങനെയാണ്. എങ്ങനെ ഇവള്‍ കുഞ്ഞുമായി സ്‌കൂളിലെത്തി എന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. ലിയുവിന്റെ മാതാപിതാക്കള്‍ കൃഷിപ്പണിക്കായി പുറത്തുപോകുന്നതുകൊണ്ടും കുട്ടിയെ നോക്കാനാളില്ലാത്തതുകൊണ്ടുമാണ് അവള്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തത്. സഹോദരിക്ക് രണ്ടു വയസാണ് പ്രായം.  മണിപ്പൂര്‍ വൈദ്യുതി, വനം, പരിസ്ഥിതി മന്ത്രി ടി. ബിശ്വജിത് സിംഗ് ലിയുവിനെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്ത് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു: 'വിദ്യാഭ്യാസത്തോടുള്ള അവളുടെ സമര്‍പ്പണമാണ് എന്നെ അത്ഭുതപ്പെടുത്തിയത്'. മാത്രമല്ല ലിയുവിനെ നേരിട്ട് പ്രശംസിക്കുന്നതിനായി പെണ്‍കുട്ടിയുടെ ബന്ധുക്കളെ ബന്ധപ്പെടുകയും തന്നോട് ഒരു കൂടിക്കാഴ്ചയ്ക്കായി അവളെ ഇംഫാലിലേക്ക് കൊണ്ടുവരാന്‍ ബിശ്വജിത് സിംഗ് ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം ബിരുദം വരെയുള്ള അവളുടെ എല്ലാ വിദ്യാഭ്യാസച്ചെലവുകളും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

More Articles

Most Read

British Pathram Recommends