ബഹിരാകാശത്ത് വെച്ച് തുണി നനഞ്ഞാല്‍ എന്ത് ചെയ്യും? ഭൂമിയിലെ പോലെ പിഴിഞ്ഞു കളയാമെന്ന് വിചാരിച്ചോ? പക്ഷെ ഇതാ ബഹിരാകാശത്ത് നിന്നും അത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ഗുരുത്വാകര്‍ഷണമില്ലാത്ത അന്തരീക്ഷമാണ് ബഹിരാകാശമെന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ട് എല്ലാ വസ്തുക്കളുടെയും ചലനം അവിടെ വ്യത്യസ്തമാണ്.
വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഒരു ബഹിരാകാശയാത്രികനാണ്. വീഡിയോയില്‍ കമാന്‍ഡര്‍ ക്രിസ് ഹാഡ്ഫീല്‍ഡ് ആണ് വീഡിയോയില്‍ ഇത് കാണിക്കുന്നത്. കുപ്പിയില്‍ നിന്നും തുണിയിലേക്ക് കുറച്ച് വെള്ളം ഒഴിക്കുകയും എന്താണ് സംഭവിക്കുന്നത് എന്ന് കാണിച്ചുതരികയും ചെയ്യുന്നു. ക്രിസ് ക്യാമറയ്ക്ക് മുന്നിലേക്ക് ടവല്‍ ഉയര്‍ത്തിപ്പിടിച്ച് പിഴിയുന്നതും കാണാം. സാധാരണ അന്തരീക്ഷത്തിലാണെങ്കില് തുണി പിഴിഞ്ഞാല്‍ വെള്ളം താഴേക്ക് പോകുകയാണ് ചെയ്യുക. എന്നാല്‍ പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ വെള്ളം തുണിയില്‍ തന്നെ പറ്റിപ്പിടിച്ച്, അതിന് മീതെ ഒരു ട്യൂബ് പോലെ രൂപപ്പെടും. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഇതിന് മുമ്പും ബഹിരാകാശത്ത് നിന്നുള്ള ഇത്തരം കൗതുക കാഴ്ചകള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടിയിരുന്നു.