2010 ല്‍ രക്തത്തില്‍ അണുബാധയെ തുടര്‍ന്ന് നഷ്ടപ്പെട്ട സ്വകാര്യത ഇപ്പോള്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് 47 കാരനായ മാല്‍കോം മക്ഡൊണാള്‍ഡ്. 'നിങ്ങളുടെ ജീവിതത്തിന്റെ ആറ് വര്‍ഷം നിങ്ങളുടെ കൈയില്‍ ലിംഗമുള്ളത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? ഇതൊരു പേടിസ്വപ്നമാണ്, പക്ഷേ ഇപ്പോള്‍ അത് ഇല്ലാതായി...'- മാല്‍കോം പറയുന്നു.
മാല്‍കോമിന്റെ കഥ ഇങ്ങനെ:
2010 ല്‍ രക്തത്തിലെ അണുബാധയെ തുടര്‍ന്നാണ് മാല്‍കോമിന്റെ ലിംഗം ഛേദിക്കപ്പെടുന്നത്. എന്നിട്ടത് 2015-ല്‍ എന്‍എച്ച്എസിന്റെ ഫണ്ട് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും ശേഷം ലിംഗം ഇടതു കൈയില്‍ താല്‍ക്കാലികമായി തുന്നി ചേര്‍ത്തു. എന്നാല്‍ പിന്നീടുള്ള കാലം അയാള്‍ക്ക് പാതുസ്ഥലത്ത് ഷോര്‍ട്ട്സ്ലീവ് ഷര്‍ട്ട് ധരിക്കാന്‍ പറ്റില്ലായിരുന്നു. കൈയില്‍ തുന്നിച്ചേര്‍ത്ത ലിംഗവുമായി പുറത്തിറങ്ങാന്‍ മടിയായിരുന്നു. ജീവിതം അങ്ങനെ മരവിച്ച സമയത്താണ് അയാള്‍ക്കു മുന്നില്‍ പുതിയ പ്രതീക്ഷ എത്തുന്നത്.
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ പ്രൊഫ. ഡേവിഡ് റാല്‍ഫിന്റെ നേതൃത്വത്തിലായിരുന്ന ശസ്ത്രിക്രിയ. 2021ല്‍ മാല്‍കോമിന്റെ കൈയില്‍ നിന്നുള്ള മാംസം കൊണ്ടാണ് ലിംഗം യഥാസ്ഥാനത്ത് തുന്നിച്ചേര്‍ത്തത്. ഇത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കാമെന്ന് മാല്‍കോം പറഞ്ഞു. ഒന്‍പത് മണിക്കൂര്‍ നടന്ന നീണ്ട ശസ്ത്രക്രിയയിലൂടെ യഥാസ്ഥാനത്ത് തുന്നിച്ചേര്ത്തിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ 47 കാരന്.
2014ല്‍ ഇയാള്‍ക്ക് പെരിനിയം അണുബാധയും ബാധിച്ചു. വൃഷണസഞ്ചിയ്ക്കും മലദ്വാരത്തിനും ഇടയില്‍ നീണ്ടുനിന്ന പെരിനിയം അണുബാധ വികസിക്കുകയും വിരലുകളും കാല്‍വിരലുകളും ലിംഗവും കറുത്തതായിത്തീരുകയും ചെയ്യുന്ന അവസ്ഥയാണ് perineum infection എന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ലിംഗത്തിന് ആറ് ഇഞ്ച് വലുപ്പം ഉണ്ടായിരിക്കണമെന്ന് മാല്‍കോം പറഞ്ഞിരുന്നതായി ഡോ. റാല്‍ഫ് പറഞ്ഞു. ഡോക്ടര്‍മാര്‍ രണ്ട് ട്യൂബുകള്‍ സ്ഥാപിച്ചതിനാല്‍ മാല്‍കോമിന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.