സുരക്ഷിതമായ ലൈംഗികതയ്ക്ക് ഉപയോഗിക്കുന്ന കോണ്ടത്തിന് മറ്റൊരു ഉപയോഗം കൂടിയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അത്തരത്തില്‍ ഒരു ഐഡിയയുമായി എത്തിയിരിക്കുകയാണ് ഒരു യുവതി.
നേരത്തെ മലേഷ്യയിലെ ഒരു റസ്‌റ്റോറന്റില്‍ കോണ്ടം ഉപയോഗിച്ച് നിരവധി വസ്ത്തുകള്‍ ഉണ്ടിക്കി അലങ്കരിച്ചിരിക്കുന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരും പ്രതീക്ഷിക്കാത്ത ഒരു ഉപയോഗമാണ് ഇതു കൊണ്ട് നടത്തിയിരിക്കുന്നത്.
കാലുറയായി കോണ്ടം ഉപയോഗിക്കാമെന്ന് സെക്സ് ഷോപ്പ് ജീവനക്കാരി പറയുനന്ത്. ഒരു പുരുഷന് കോണ്ടം ധരിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. ജീവനക്കാരി തന്റെ കാലില്‍ കോണ്ടം ധരിക്കുന്നത് വീഡിയോയില്‍ കാണാം. സോക്‌സ് ധരിക്കുന്നത് പോലെയാണ് യുവതി കാലില്‍ കോണ്ടം ഇടുന്നത്. കോണ്ടം ഇട്ടപ്പോള്‍ കീറുകയോ പൊട്ടുകയോ ഒന്നും ചെയ്തില്ല. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.