പുറംനാട്ടിലെ പല കണ്ടു പിടുത്തങ്ങളും കേട്ടാല്‍ ഞെട്ടുന്നതാണ്. മൂക്കത്ത് വിരല്‍ വെക്കുന്ന കണ്ടുപിടുത്തങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തകളും ആകാറുണ്ട്. ഇപ്പോള്‍ പുറത്തു വരുന്ന പുതിയ വാര്‍ത്ത കേട്ടാല്‍ ഉറപ്പായും ജനങ്ങള്‍ ഞെട്ടും. വളരെ വിചിത്രമായ ഒരു കണ്ടുപിടുത്തമാണിത്. ഒരു ജാപ്പനീസുകാരന് തനിക്ക് ഇഷ്ടപ്പെട്ട നായയെ പോലെ ആകാന്‍ നായയുടെ കോസ്റ്റിയൂം ധരിച്ചതാണ് സംഭവം.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ട് ടോക്കോ ഈവീ എന്ന ട്വിറ്റര്‍ ഐഡിയാണ് യഥാര്‍ഥ നായയോട് സാമ്യം തോന്നുന്ന കോസ്റ്റ്യും ധരിച്ചെത്തിയത്. അതിന് ചിലവഴിച്ചതോ 2 മില്യണ്‍ യെന്‍ അതായത് ഇന്ത്യയില്‍ 12 ലക്ഷം രൂപ. ഇതിന് വേണ്ടി 40 ദിവസമാണ് തയ്യാറെടുപ്പ് നടത്തിയത്.
കൂടാതെ ടോക്കോ നായയെ പോലെ പെരുമാറുന്ന ചില ദൃശ്യങ്ങളും വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാന കാര്യമെന്തെന്നാല്‍ ഇതുവരെ ഈ ഐഡിയുടെ ഉടമ തന്റെ യഥാര്‍ഥ മുഖം സോഷ്യല്‍ മീഡിയ ലോകത്തെ കാണിച്ചിട്ടുമില്ല.