ബോബി ചെമ്മണ്ണൂരും ബോച്ചെയുടെ വാഹന ശേഖരവും വാഹന പ്രേമവുമെല്ലാം കൊച്ചുകുട്ടിക്ക് വരെ അറിയാവുന്നതാണ്. മാരുതിയുടെ 800 തുടങ്ങി റോള്‍സ് റോയ്സ് ഫാന്റം വരെ അദ്ദേഹത്തിന്റെ വീട്ടിലെ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ട്. എങ്കിലും തന്റെ മനം കവര്‍ന്ന ഒരു വാഹനം ഉണ്ടെന്ന് പറയുകയാണ് ബോച്ചെ.
എടിവി ഷാമന്‍ എന്ന റഷ്യന്‍ കമ്പനിയുടെ ഓള് ടെറെയിന്‍ വാഹനമാണ് ബോചെയുടെ സ്വപ്നം. ഏതു പ്രതലത്തിലും സഞ്ചരിക്കാവുന്ന ഷാമന്‍ വാഹനത്തിന് 16 വീലുകളുണ്ട്. എല്ലാ ചക്രങ്ങളും തിരിക്കാം. 8*8 എന്നാണ് വിശേഷണം. എല്ലാ വീലിലും എഞ്ചിന് കരുത്ത് എത്തുമെന്ന് അര്‍ത്ഥം. എല്ലാ വീലുകള്‍ക്കും ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനുണ്ട്. ഇന്ത്യയില്‍ ഇതുവരെയും ആരുടെ കൈയിലും ഷാമന്‍ എത്തിയിട്ടില്ല. കാരണം ഇറുക്കമതി ചെയ്യാന്‍ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല എന്നതുതന്നെ.
എട്ട് മുതല്‍ 12 പേര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയും. വിമാനത്തിന്റെ കോക്പിറ്റിലേതു പോലെയുള്ള കണ്‍ട്രോളാണുള്ളത്. സ്റ്റിയറിംഗ് വാഹനത്തിന്റെ നടുവിലാണ്. വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ ഷാമന്‍ എടിവിയ്ക്ക് കഴിയും.
പ്രൊപ്പല്ലര്‍ ഉപയോഗിച്ചാല്‍ മണിക്കൂറില്‍ 7 കി.മീ വേഗത്തില്‍ ബോട്ടിലേതിനു സമാനമായി സഞ്ചരിക്കാം. ചക്രങ്ങള്‍ കറക്കിയാല്‍ രണ്ട് കിലോ മീറ്റര്‍ വേഗത്തില്‍ നീന്തും. റോഡിലെ പരമാവധി വേഗം മണിക്കൂറില്‍ 70 കിലോ മീറ്ററാണ്. 4500 മി.മീ ആണ് ഗ്രൗണ്ട് ക്ളിയറന്‍സ്. 4800 കിലോഗ്രാം ഭാരം, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്