18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ് >>> ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി >>> പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക് >>> ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം >>> അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ >>>
Home >> OBITUARY
ജെസ്സി സണ്ണി ഹൂസ്റ്റണില്‍ നിര്യാതയായി, പൊതുദര്‍ശനം ഇന്ന്, സംസ്‌കാരശുശ്രൂഷകള്‍ നാളെ രാവിലെ 9:00 മാണി മുതല്‍ 12:00 മണിവരെ..

സ്വന്തം ലേഖകൻ

Story Dated: 2022-07-29

ഹൂസ്റ്റണ്‍ : ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവും, കാട്ടൂര്‍ വലിയക്കാലയില്‍ വീട്ടില്‍ വി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകളും, ഓമല്ലൂര്‍ തറയില്‍ വീട്ടില്‍ സണ്ണി സാമിന്റെ സഹധര്‍മ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. ജെസ്സിയും കുടുംബവും ദീര്‍ഘകാലമായി അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ മക്കളോടൊപ്പം താമസിക്കുകയായിരുന്നു.

മക്കള്‍: വിപിന്‍ സണ്ണി സാം, സിബിന്‍ സണ്ണി സാം, കെവിന്‍ സണ്ണി തോമസ്
മരുമക്കള്‍: പ്രിന്‍സി യോഹന്നാന്‍ സാം, എലിസബത്ത് ജോസഫ്
കൊച്ചുമക്കള്‍: ആഞ്ജലീന സൂസന്‍ സാം, കരോലിന സൂസന്‍ സാം, സാറ ഗ്രേസ് തോമസ്, സയണ്‍ സാമുവല്‍ തോമസ്

ബ്രാഹ്‌മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ്, അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. എല്‍ദോ എം പോള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.

പൊതുദര്‍ശനം വെള്ളിയാഴ്ച | ജൂലൈ 29 2022 | 5:00 PM-8:00 PM
സ്ഥലം: ഹൂസ്റ്റണ്‍ സെന്റ്. മേരിസ് ഓര്‍ത്തഡോക്‌സ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും.
9915 BelkNap Road, Sugarland,  TX 77498

സംസ്‌കാരശുശ്രൂഷകള്‍ ജൂലൈ 30 ശനിയാഴ്ച രാവിലെ 9:00 മാണി മുതല്‍ 12:00 മണിവരെ ഹൂസ്റ്റണ്‍ സെന്റ്. മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും, തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ പൂര്‍ത്തീകരിക്കും. 
1310 N മെയിന്‍ സ്ട്രീറ്റ്, പെര്‍ലാന്‍ഡ്, TX 77581
Cemetery Address 1310 N Main St, Pearland, TX 77581
കൂടുതല്‍ വിവരങ്ങള്‍ക്ക്:  
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 770-310-9050
സ്റ്റെനി ജോര്‍ജ്ജ് 401-241-9339
റെനില്‍ വറുഗീസ് 954-663-9024
Live stream link on Friday: https://www.facebook.com/HoustonStMarys/
Live Steam link on Saturday: https://www.youtube.com/watch?v=Riny9mKnJBk   

 

More Latest News

പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ്

ജനന തീയതി എന്റര്‍ ചെയ്തിരിക്കുന്നതിന്റെ പിഴവ് മൂലം 102 വസ്സുകാരി എയര്‍ലൈന്‍സില്‍ കരുതപ്പെടുന്നത് കൊച്ചുകുഞ്ഞായി. കേള്‍ക്കുന്നവര്‍ക്ക് വളരെ രസകരമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിക്കുകയാണ് 102 വയസ്സുകാരിയായ പട്രീഷ്യയ്ക്ക്. 1922ല്‍ ആണ് ഇവര്‍ ജനിച്ചത്. പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ ഒരു തകരാര്‍ കാരണമാണ് ഒന്നിലധികം തവണ കൊച്ചുകുട്ടിയായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. എയര്‍ലൈന്‍സിലെ ബുക്കിംഗ് സംവിധാനത്തില്‍ ഇവരുടെ ജനന തീയതി 2022 ആണ്. അപ്പോള്‍ സ്വാഭാവികമായും ബുക്കിംങ് സമയത്ത് എയര്‍ലൈന്‍സുകാര്‍ പ്രതീക്ഷിക്കുന്നത് ഒരു കൊച്ചു കുട്ടിയെയാണ്. പട്രീഷ്യ എന്ന സ്ത്രീ ജനിച്ചത് 2022-ല്‍ അല്ല, 1922-ല്‍ ആണെന്ന് സിസ്റ്റത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് തകരാറ്. പട്രീഷ്യയുടെ ജനനത്തീയതി സിസ്റ്റത്തിന് പ്രോസസ്സ് ചെയ്യാന്‍ കഴിയാത്തവിധം വളരെ പഴക്കമേറിയതാണ്, അതിനാല്‍ അത് 100 വര്‍ഷത്തിന് ശേഷം ഡിഫോള്‍ട്ട് ആയി 2022 എന്ന വര്‍ഷമാണ് തിരഞ്ഞെടുക്കുന്നത്. ഒരിക്കല്‍ വീല്‍ ചെയറിലെത്തിയ പട്രീഷ്യയെ കുട്ടിയാണെന്ന് കരുതി ടെര്‍മിനലില്‍ സഹായം ലഭിക്കാന്‍ വൈകുന്ന സാഹചര്യമടക്കമുണ്ടായതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെക്ക് ഇന്‍ ജീവനക്കാരും ക്യാബിന്‍ ക്രൂ അംഗങ്ങളും മുന്നിലെത്തുന്ന കുട്ടിയെ കണ്ട് അമ്പരന്ന അനുഭവങ്ങളും പട്രീഷ്യയ്ക്കുണ്ട്. തുടക്കത്തില്‍ തമാശയായി തോന്നിയെങ്കിലും സാങ്കേതിക തകരാറ് സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ കാല താമസം വരുത്തുന്നുവെന്നാണ് പട്രീഷ്യ പ്രതികരിക്കുന്നത്. നഴ്സായി ജോലി ചെയ്തിരുന്നു പട്രീഷ്യ വിരമിച്ച ശേഷം മകള്‍ക്കൊപ്പമാണ് താമസം. ബന്ധുക്കളെ കാണാനായുള്ള വാര്‍ഷിക യാത്രയിലാണ് പട്രീഷ്യയെ എന്നും കംപ്യൂട്ടറിന് മാറിപ്പോകുന്നത്.  97വയസ് വരെ തനിച്ച് യാത്ര ചെയ്തിരുന്ന പട്രീഷ്യ കാഴ്ച സംബന്ധിയായ തകരാറുകള്‍ നേരിട്ട ശേഷമാണ് ഒരാളുടെ സഹായത്തോടെ യാത്രകള്‍ ചെയ്യാന്‍ ആരംഭിച്ചത്. തന്റെ ശരിയായ പ്രായം കംപ്യൂട്ടറിന് തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രയെന്നുമാണ് പട്രീഷ്യ വിശദമാക്കുന്നത്. അടുത്തിടെ നടത്തിയ യാത്രയില്‍ വീല്‍ ചെയര്‍ ലഭിക്കാനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതാണ് സാങ്കേതിക തകരാറ് പുലിവാലായി തോന്നിത്തുടങ്ങാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.  

ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ മൂന്നാമത്തെ വിജയിയായ ഗീതക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് ഗീത എന്‍.യു. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും

യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

Other News in this category

  • യുകെ മലയാളിയും കേരള നേഴ്‌സസ് യുകെ ഫോറത്തിന്റെ സാരധിയുമായ ജോബി ഐത്തിലിന്റെ മാതാവ് നിര്യാതയായി
  • അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി, സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ, ബുധന്‍ തീയതികളില്‍
  • യുകെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന അന്തരിച്ചു, സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്
  • യുകെയില്‍ മരിച്ച മലയാളി നേഴ്‌സ് മേരി ജോണിന് സെപ്തംബര്‍ 13ന് യാത്രാമൊഴിയേകും; പൊതുദര്‍ശ്ശനം 11നും,12നും, സംസ്‌ക്കാരം എന്‍ഫീല്‍ഡില്‍
  • ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് യുകെയില്‍ അന്തരിച്ചു; അകാലത്തില്‍ വിടപറഞ്ഞത് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'
  • ബര്‍ജസ് ഹില്ലില്‍ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2ന്, ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍...
  • UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ ഇന്നലെ രാത്രി നിര്യാതയായി... സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു...
  • പ്രതിഭാ കേശവന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ യാത്രാമൊഴിയേകി, ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍  പൊതുദര്‍ശനത്തിന് നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു...
  • പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം, പ്രതിഭയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നമറിയിച്ച് ദുഖത്തില്‍ പങ്കുചേര്‍ന്ന് കൈരളി യുകെ...
  • എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി, പൊതുദര്‍ശനം മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍...
  • Most Read

    British Pathram Recommends