18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം >>> യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍ ഏതൊക്കെ? എറ്റവും പുതിയ പട്ടിക  ഇതാ.... വിലകൂടിയ വീടുകളുടെ കാര്യത്തില്‍ ഒന്നാമത് ലണ്ടന്‍ തന്നെ! >>> സ്‌കൂളുകളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍; സുരക്ഷിതത്വം തോന്നുന്നത് അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം, വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകരും >>> പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി >>> ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ച ലോക സമ്പന്നരില്‍ ഒരാളായ ബിസിനസുകാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റു; 1.2 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കിയത് വില്‍റ്റ്ഷെയറിലെ സ്വകാര്യ കളക്ടര്‍ >>>
Home >> OBITUARY
യുകെയില്‍ മരിച്ച മലയാളി നേഴ്‌സ് മേരി ജോണിന് സെപ്തംബര്‍ 13ന് യാത്രാമൊഴിയേകും; പൊതുദര്‍ശ്ശനം 11നും,12നും, സംസ്‌ക്കാരം എന്‍ഫീല്‍ഡില്‍

അപ്പച്ചന്‍ കണ്ണഞ്ചിറ

Story Dated: 2023-09-07

എന്‍ഫീല്‍ഡ് : ക്യാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ ലണ്ടന്‍ എന്‍ഫീല്‍ഡില്‍ മരിച്ച മലയാളി നേഴ്‌സ് പുത്തന്‍കണ്ടത്തില്‍ മേരി ജോണിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും സെപ്തംബര്‍ 13 ന് ബുധനാഴ്ച നടക്കും. അടുത്ത തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും പൊതുദര്‍ശ്ശനത്തിനു അവസരം ഒരുക്കുന്നുണ്ട്. 

മലയാളികള്‍ക്കിടയില്‍ വളരെ സൗഹൃദം കാത്തു സൂക്ഷിക്കുകയും ആവശ്യങ്ങളില്‍ അവര്‍ക്ക് സഹായിയുമായിരുന്ന മേരി ഏവരുടെയും പ്രിയപ്പെട്ട 'മേരി ആന്റി' ആയിരുന്നു.

മുളന്തുരുത്തി സദേശിനിയായ മേരി പി ജോണ്‍ (63)കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്‍ഫീല്‍ഡില്‍ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടര്‍ന്നുള്ള പരിശോധനയില്‍ അര്‍ബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സാ നടപടികള്‍ ആരംഭിക്കവേ തന്നെ പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയുമായിരുന്നു.
 
ആല്മീയവും, ജീവ കാരുണ്യവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മേരി, നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ പഠനച്ചിലവും വഹിച്ചിരുന്നു. മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'ക്ക് എന്‍ഫീല്‍ഡില്‍ സ്‌നേഹാര്‍ദ്രമായ യാത്രാമൊഴി നേരുവാന്‍ ഉള്ള ഒരുക്കത്തിലാണ് മലയാളി സമൂഹം.

മുളന്തുരുത്തി പുത്തന്‍ കണ്ടത്തില്‍ പരേതരായ ജോണ്‍-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി പി ജോണ്‍. ജോണി പി ജോണ്‍ (ന്യൂയോര്‍ക്ക് ), ജേക്കബ് പി ജെ, ജോസ് പി ജോണ്‍, പരേതയായ അമ്മിണി ജോയി, ലീലാ ജോര്‍ജ്ജ് എന്നിവര്‍ സഹോദരങ്ങളാണ്.

പരേതയുടെ അന്ത്യോപചാര ശുശ്രുഷകളിലും സാസ്‌ക്കാരത്തിലും പങ്കു ചേരുവാനായി സഹോദരങ്ങള്‍ പത്താം തീയതിയോടെ യുകെയില്‍ എത്തിച്ചേരും. എന്‍ഫീല്‍ഡ് കാവെല്‍ ഹോസ്പിറ്റല്‍ വാര്‍ഡിന്റെ സീനിയര്‍ സിസ്റ്റര്‍ പദവിയില്‍ ജോലിയിലിരിക്കെ മരിച്ച മേരി അവിവാഹിതയായിരുന്നു. 

അന്ത്യോപചാര ശുശ്രുഷകള്‍ :
സെപ്തംബര്‍ 13 ന് ബുധനാഴ്ച ഉച്ചക്ക് 12:00 മണിക്ക് ആരംഭിക്കും.

Our Lady Of Mount Carmel & Saint George RC Church
45 London Road, Enfield, EN2 6DS

Cemetery
Enfield Crematorium & Cemetery
Enfield EN1 4DS
കൂടുതല്‍  വിവരങ്ങള്‍ക്ക്
ജോസ് വര്‍ഗ്ഗീസ്- 07588 422544
അല്‍ഫോന്‍സാ ജോസ്- 07804 833689

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലീഡര്‍ഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസം പത്താം തീയതി ആറ് മണിക്ക്  ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക്  സമാപിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ലീഡര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും, കാലങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ ജാക്കി ജെഫ്‌റി, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട്, റെവ. ഫാ ജോസ് അഞ്ചാനിക്കല്‍, റെവ, ഡോ ടോം ഓലിക്കരോട്ട്, റെവ. ഡോ സിസ്റ്റര്‍ ജീന്‍ മാത്യു എസ്എച്ച്, ഡോ ജോസി മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും. റാംസ് ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജോസ് അഞ്ചാനിക്കല്‍ , വിമന്‍സ് ഫോറം ഡയറക്ടര്‍ റെവ. ഡോ സി. ജീന്‍ മാത്യു എസ്  എച്ച് . വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍  സെക്രെട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു , ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ലിങ്കില്‍  പേരുകള്‍ എത്രയും പെട്ടന്ന് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലും സമീപപ്രദേശങ്ങളിലുമായി കഴിയുന്ന പഴയകാല മലയാളി കുടിയേറ്റ സമൂഹത്തിന് പുറമെ പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന പുതിയ സംഘടനയായ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് നടക്കും. മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകും. 'ഉദയം' എന്ന് പേരുനല്‍കിയിട്ടുള്ള ഉദ്ഘാടന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം അടയാളപ്പെടുത്തുന്നു. കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉദ്ഘാടന ദിവസം തന്നെ ഇമിഗ്രേഷന്‍ മുതല്‍ മോര്‍ട്ട്‌ഗേജ് വരെ വിഷയങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക സെഷനുകളും ഉദയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആകര്‍ഷകമായ കലാപരിപാടികള്‍ കൂടി വേദിയില്‍ ആവേശമൊരുക്കും. പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യുകെ നല്‍കുന്ന ഇമിഗ്രേഷന്‍ അവകാശങ്ങള്‍, അവസരങ്ങള്‍ എന്നിവ കൂടാതെ വീട് സ്വന്തമാക്കാന്‍ മോര്‍ട്ട്‌ഗേജ് പോലുള്ള വിഷയങ്ങള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകളാണ് 'ഉദയത്തിന്റെ' മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലും അതാത് മേഖലകളില്‍ നിന്നുള്ള യുകെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍മാര്‍, നഴ്‌സിംഗ് മേഖലയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സംബന്ധിച്ച് വിവരം നല്‍കാന്‍ നഴ്‌സിംഗ് വിദഗ്ധര്‍, യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരും പങ്കെടുക്കും. മേയ് 25, ഉച്ചയ്ക്ക് രണ്ടു മണിക്ക് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമി ഹാളില്‍ 'ഉദയം' ചടങ്ങുകള്‍ക്ക് തിരിതെളിയും. യുകെയിലെയും, ബ്രിസ്റ്റോളിലെയും പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വര്‍ണ്ണാഭമായ പരിപാടികളിലേക്ക് ബ്രിസ്റ്റോളിലെ പഴയകാലത്തെയും, പുതിയ കാലത്തെയും മലയാളി കുടിയേറ്റ സമൂഹത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നതായി ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ നോയിച്ചന്‍ അഗസ്റ്റിന്‍, പ്രസിഡന്റ് സെന്‍ കുര്യാക്കോസ്, സെക്രട്ടറി ചാക്കോ വര്‍ഗ്ഗീസ്, ട്രഷറര്‍ റെക്‌സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

പെരുമാറ്റച്ചട്ട ലംഘനം, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ചുമത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. ശനിയാഴ്ച ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ന്റെ 43-ാം മത്സരത്തിനിടെയാണ് സംഭവം. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ 1 കുറ്റമാണ് കിഷനെതിരെ ചുമത്തിയിരുന്നത്. ഇഷാന്‍ കിഷന്‍ കുറ്റം സമ്മതിച്ചെന്നും, മാച്ച് റഫറിയുടെ നടപടി അംഗീകരിച്ചതായും ഐപിഎല്‍ ഗവേണിങ് കമ്മിറ്റി അറിയിച്ചു. മത്സരത്തില്‍ 258 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ്, 10 റണ്‍സിനോട് ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടു. ഇഷാന്‍ കിഷന്‍ 14 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി.

എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം

ഇന്ന് എല്ലാ കടകളിലും ലഭിക്കുന്ന എക്കോ ഫ്രെണ്ട്‌ലി സ്‌ട്രോകള്‍ ശരീരത്തിന് അപകടകരമാണെന്ന് പഠനം പറയുന്നു. ഫുഡ് അഡിറ്റീവ്‌സ് ആന്റ് കണ്ടാമിനന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ് ഈ കാര്യങ്ങള്‍ പറയുന്നത്. പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്‍ങ്ങള്‍  അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. പഠനം നടത്തിയിരിക്കുന്നത് 39 ബ്രാന്റുകളിലാണ്. ഇതില്‍ 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പേപ്പര്‍ സ്‌ട്രോകളില്‍ പിഎഫ്എഎസ് കണ്ടെത്തിയിട്ടുണ്ട്.പിഎഫ്എഎസ് ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്നവയാണ്. പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ സ്‌ട്രോകളില്‍ ഉപയോഗിക്കുന്നുണ്ട്.പഠനം നടത്തിയത് പേപ്പര്‍, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ 39 ബ്രാന്റുകളിലാണ്.പിഎഫ്എഎസ് കണ്ടെത്താതിരുന്നത് ഇതില്‍ സ്റ്റീല്‍ സ്‌ട്രോകളില്‍ മാത്രമാണ്. എല്ലാ തരം സ്‌ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും  പ്രാഥമികമായി ഇത് കണ്ടെത്തിയത് സസ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ട്രോകളിലാണ്.  

കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു

കേരളത്തില്‍ മെയ് ഒന്നുമുതല്‍ ഡ്രെവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. എംവിഡിയുടെ കീഴില്‍ വരുന്ന എട്ട് ഓട്ടോമേറ്റഡ് ട്രാക്കുകളാണ് ഇനിയും സജ്ജമാക്കേണ്ടതായിട്ടുള്ളത്. 77 ഓഫീസുകളില്‍ ടെസ്റ്റിന് ആവശ്യമായ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് അനുസൃതമായി വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാത്തത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. മെയ് ഒന്ന് മുതല്‍ റിവേഴ്‌സ് പാര്‍ക്കിംഗ്, ഗ്രേഡിയന്റ് പരീക്ഷണം എന്നിവയാണ് കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന സജ്ജീകരണങ്ങള്‍ നടത്താത്തതെ എങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രായോഗികമാക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുത്താനാകുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിഐടിയുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയന്‍ നേതൃത്വം അറിയിക്കുകയായിരുന്നു. ഡ്രൈവിങ് പരിഷ്‌കരണം മരവിപ്പിക്കാന്‍ മന്ത്രി തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചത്.

Other News in this category

  • യുകെ മലയാളിയും കേരള നേഴ്‌സസ് യുകെ ഫോറത്തിന്റെ സാരധിയുമായ ജോബി ഐത്തിലിന്റെ മാതാവ് നിര്യാതയായി
  • അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി, സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ, ബുധന്‍ തീയതികളില്‍
  • യുകെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന അന്തരിച്ചു, സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്
  • ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് യുകെയില്‍ അന്തരിച്ചു; അകാലത്തില്‍ വിടപറഞ്ഞത് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'
  • ബര്‍ജസ് ഹില്ലില്‍ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2ന്, ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍...
  • UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ ഇന്നലെ രാത്രി നിര്യാതയായി... സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു...
  • പ്രതിഭാ കേശവന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ യാത്രാമൊഴിയേകി, ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍  പൊതുദര്‍ശനത്തിന് നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു...
  • പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം, പ്രതിഭയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നമറിയിച്ച് ദുഖത്തില്‍ പങ്കുചേര്‍ന്ന് കൈരളി യുകെ...
  • എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി, പൊതുദര്‍ശനം മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍...
  • സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി, സംസ്‌ക്കാരം നാളെ തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ പള്ളിയില്‍...
  • Most Read

    British Pathram Recommends