സ്പ്രൈറ്റ് കുപ്പിയുടെ പച്ച നിറത്തിന് മാറ്റം വരുന്നു. ശീതള പാനിയമായ സ്പ്രൈറ്റ് 60 വര്‍ഷത്തിലേറെയായി ഉപയോഗിച്ചിരുന്ന പച്ചക്കുപ്പിക്ക് മാറ്റം വരുന്നതായി കമ്പനി.
ഇനി മുതല്‍ സുതാര്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിലാവും സ്പ്രൈറ്റ് പാക്ക് ചെയ്യുന്നത്. കൊക്കകോള കമ്പനി പുറത്തുവിട്ട പത്രകുറിപ്പിലാണ് ഈ വിവരമുള്ളത്.കുപ്പിയുടെ പുതിയ ഡിസൈന്‍ ഉടന്‍ പുറത്തിറക്കും. പോളിയെത്തിലീന്‍ ടെറാഫ്താലേറ്റ് ഉപയോഗിച്ചാണ് നിലവിലുള്ള പച്ച കുപ്പി നിര്‍മിക്കുന്നത്. ഇത് പലപ്പോഴും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നമാക്കി പരിവര്‍ത്തനം ചെയ്യാനാകും. എന്നാല്‍ സുതാര്യമായ പ്ലാസ്റ്റിക് കുപ്പികള്‍ പുനരുപയോഗത്തിന് വളരെയെളുപ്പമാണ്. ഇത് റീ സൈക്കിള്‍ ചെയ്ത് വീണ്ടും കുപ്പികളാക്കി ഉപയോഗിക്കാന്‍ സാധിക്കും.
സുതാര്യമായ കുപ്പിയില്‍ സ്പ്രൈറ്റ് എത്തുമ്പോള്‍ പച്ച നിറത്തിലാകും അതിലെ പേരും മറ്റ് വിവരങ്ങളും നല്‍കുന്നത്. 1961ല്‍ ഉത്പാദനമാരംഭിച്ച ശേഷം ഇന്നോളം പച്ച നിറത്തിലാണ് സ്പ്രൈറ്റ് ഉപയോഗിക്കുന്നത്.