18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : 'ആ സിനിമയില്‍ ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു ഷാജോണിന്റേത്, അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വില്ലന്‍ വേഷം' ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷത്തെ കുറിച്ച് പറഞ്ഞ് കഥാകൃത്ത് ഉണ്ണി ആര്‍ >>> ഹീത്രൂ, ഗാറ്റ്വിക്ക്, ബര്‍മിംഗ്ഹാം അടക്കമുള്ള വിമാനത്താവളങ്ങളിലെ താറുമായ ഇ-ഗേറ്റ് സംവിധാനം പുന:സ്ഥാപിച്ചു; മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രാക്കാര്‍ >>> 'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു'  നടി ഭാമ വിവാഹമോചിതയായോ? താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു >>> 'ദുല്‍ഖര്‍ മമ്മൂക്കയോട് ചെയ്യുന്നത് പോലെ എനിക്ക് പറ്റുന്നില്ലല്ലോ എന്നത് വലിയൊരു സങ്കടമാണ്' പൃഥ്വിയോട് 'ഈ ചോദ്യം വേണ്ടായിരുന്നു' എന്ന് സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞ ആ ചോദ്യത്തിന് പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെ >>> പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം; കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെ വിടവാങ്ങിയത് ഒരുവര്‍ഷം മുന്‍പ് യുകെയിലെത്തിയ സ്‌നോബി സനില്‍, സങ്കടക്കണ്ണീരില്‍ കുടുംബം >>>
Home >> BUSINESS
സാങ്കേതിക തകരാര്‍; എക്‌സ് ഇന്ത്യയില്‍ പണിമുടക്കി, ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍

സ്വന്തം ലേഖകൻ

Story Dated: 2024-04-27

മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ പോലെ ഇന്ത്യയില്‍ പ്രചാരത്തിലുള്ള മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമാണ് എക്സ്. എന്നാല്‍ കഴിഞ്ഞ ദിവസം എക്‌സ് ഇന്ത്യയില്‍ പണിമുടക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എക്സ് സേവനം തടസ്സപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

എക്സിന്റെ വെബ് വേര്‍ഷനിലാണ് ഉപയോക്താക്കള്‍ പ്രശ്നം നേരിട്ടത്. അക്കൗണ്ട് തുറക്കുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായാണ്് ഉപയോക്താക്കളുടെ പരാതിയില്‍ പറയുന്നത്. 

ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്നാണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ മൊബൈല്‍ വേര്‍ഷനില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ തകരാര്‍ എക്സില്‍ സംഭവിച്ചിരുന്നു. അന്ന് ആഗോളതലത്തിലാണ് എക്സ് പണിമുടക്കിയത്. അക്കൗണ്ട് തുറക്കാന്‍ കഴിയുന്നില്ലെന്ന തരത്തില്‍ നിരവധി പരാതികളാണ് അന്ന് ഉയര്‍ന്നത്.

More Latest News

'ആ സിനിമയില്‍ ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു ഷാജോണിന്റേത്, അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വില്ലന്‍ വേഷം' ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷത്തെ കുറിച്ച് പറഞ്ഞ് കഥാകൃത്ത് ഉണ്ണി ആര്‍

  കലാഭവന്‍ ഷാജോണ്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തിലെ വില്ലന്‍ വേഷമായിരുന്നു. അതുവരെ കൊമേഡിയന്‍ എന്ന രീതിയില്‍ പ്രശസ്തി നേടിയിരുന്ന ഷാജോണ്‍ വില്ലനായി തിളങ്ങുകയായിരുന്നു സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെ. പക്ഷെ അതായിരുന്നില്ല ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷമെന്ന് പറയുകയാണ് കഥാകൃത്ത് ഉണ്ണി ആര്‍. കലാഭവന്‍ ഷാജോണ്‍ ദൃശ്യത്തിന് മുന്‍പ് മികച്ചൊരു വില്ലന്‍ വേഷം ചെയ്തിരുന്നെന്നും എന്നാല്‍ അത് സിനിമയില്‍ നിന്ന് കട്ട് ചെയ്ത് കളയേണ്ടി വന്നെന്നും ആണ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി ആര്‍ ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ആന്തോളജിയിലെ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജിലായിരുന്നു ഷാജോണിന്റെ വില്ലന്‍ കഥാപാത്രമുണ്ടായിരുന്നതെന്നും ഉണ്ണി ആര്‍ പറയുന്നു. 'രഞ്ജിത് ഇങ്ങനെയൊരു പദ്ധതി ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ അന്‍വര്‍ റഷീദ് ഒരു കഥ അന്വേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ കഥ പറയുന്നത്. അദ്ദേഹത്തിന് അത് പെട്ടെന്ന് തന്നെ മനസ്സിലാകുകയും തിരിച്ച് വിളിക്കാമെന്ന് പറയുകയും ചെയ്തു. അന്‍വര്‍ രഞ്ജിത്തിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. അങ്ങനെയാണ് ബ്രിഡ്ജ് ചെയ്യുന്നത്. ആ സിനിമക്ക് സലീംകുമാര്‍ പൈസ പോലും വാങ്ങിച്ചിട്ടല്ലെന്നാണ് തോന്നുന്നത്. 8 ലക്ഷം രൂപയായിരുന്നു അതിന്റെ ബഡ്ജറ്റ്. 12 ലക്ഷം രൂപയോളം അതിന് ചിലവായിട്ടുണ്ട്. 4 ലക്ഷം രൂപയോളം അന്‍വര്‍ കടം വാങ്ങിയതാണ്. 15 മിനിറ്റോളമുണ്ടായിരുന്ന സിനിമ ലെങ്ത് കൂടിയത് കാരണം കട്ട് ചെയ്ത് വന്നപ്പോള്‍ 12 മിനിറ്റോളം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അതിനകത്ത് കട്ട് ചെയ്ത് പോയൊരു ഭാഗമുണ്ട്. അത് കലാഭവന്‍ ഷാജോണിന്റെ ഒരു കഥാപാത്രമായിരുന്നു. ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു അത്. അത് പക്ഷെ സിനിമയില്‍ ഇല്ല. മികച്ച പെര്‍ഫോമന്‍സായിരുന്നു അതില്‍ അദ്ദേഹത്തിന്റേത്. അതിന് ശേഷമാണ് അദ്ദേഹം വില്ലനായി ദൃശ്യത്തില്‍ വരുന്നത്. ശരിക്കും അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിക്കുന്ന സിനിമ ബ്രിഡ്ജാണ്. ആ ഭാഗം കട്ട് ചെയ്തുപോയി. കണ്ടാല്‍ അടി കൊടുക്കാന്‍ തോന്നുന്നത്രയും വൃത്തികെട്ട വില്ലന്‍ സ്വഭാവമുള്ളൊരു കഥാപാത്രമായിരുന്നു അത്,' ഉണ്ണി ആര്‍ പറഞ്ഞു.

'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു'  നടി ഭാമ വിവാഹമോചിതയായോ? താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് ഭാമ. 2020 ജനുവരി 30ന് താരം വിവാഹിതയായതോടെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്ത് താരം കുടുംബിനിയായി മാറി. ശേഷം താരത്തിന് ഒരു മകള്‍ ജനിക്കുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഭാമ വിവാഹമോചിതയായെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം വെറുതെയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെച്ച് താരം എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ വാക്കുകള്‍ വീണ്ടും ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. താന്‍ വിവാഹ മോചിതയായെന്ന തരത്തിലുള്ള വാക്കുകളായിരുന്നു താരം പങ്കുവെച്ചത്. '' സിംഗിള്‍ മദര്‍ ആണ് ഞാന്‍ ഇപ്പോള്‍. ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നതു മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി'' എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. സിംഗിള്‍ മദര്‍ ആണെന്ന് ഭാമ അറിയിച്ചതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. ഇതേ കുറിച്ച് താരത്തോട് ചോദിച്ച് നിരവധി പേരാണ് എത്തിയത്. എന്നാല്‍ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

'ദുല്‍ഖര്‍ മമ്മൂക്കയോട് ചെയ്യുന്നത് പോലെ എനിക്ക് പറ്റുന്നില്ലല്ലോ എന്നത് വലിയൊരു സങ്കടമാണ്' പൃഥ്വിയോട് 'ഈ ചോദ്യം വേണ്ടായിരുന്നു' എന്ന് സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞ ആ ചോദ്യത്തിന് പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെ

സ്വന്തം കഠിനധ്വാനം കൊണ്ട് വളരെ പെട്ടന്ന് സിനിമയില്‍ മികച്ച ഒരു ഗ്രാഫ് നേടാന്‍ സാധിച്ച വ്യക്തിയാണ് പൃഥ്വിരാജ്. നടന്‍ സംവിധായകന്‍ ഗായകന്‍ എന്ന നിലയില്‍ എല്ലാം പൃഥ്വി പേരെടുത്ത് കഴിഞ്ഞു. പൃഥ്വിയും ചേട്ടന്‍ ഇന്ദ്രജിത്തും അച്ഛന്‍ സുകുമാരനെ പോലെ തന്നെ സിനിമയില്‍ നല്ലൊരു പേരെടുത്ത് കഴിഞ്ഞു. എന്നാല്‍ മക്കളുടെ ഈ നേട്ടം കാണാന്‍ അച്ഛന്‍ ഇല്ലെന്നത് ഇവരുടെ കുടുംബത്തിന്റെ വലിയൊരു ദുഖം ആണ്. മുന്‍പ് നടന്ന ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് പൃഥ്വിയോട് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആ ചോദ്യം പൃഥ്വിയോട് വേണ്ടായിരുന്നു എന്നാണ് പലരും ആ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. കാരണം അതിന് അദ്ദേഹം പറഞ്ഞ മറുപടി തന്നെയാണ്. എന്നും വളരെ സ്‌ട്രോങ് ആയി കാണപ്പെടുന്ന പൃഥ്വിയുടെ കണ്ണ് നിറയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് അത് സഹിക്കില്ല. അന്ന് അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞ ഉത്തരം ആരുടേയും മനസ്സ് വേദനിപ്പിക്കും. ഓണ്‍ലൈനായി നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജിനു പിന്നിലെ ചുമരില്‍ സുകുമാരന്റെ ചിത്രം കണ്ട്, 'അദ്ദേഹമുണ്ടായിരുന്നെങ്കില്‍  ഈ മകന്റെ വളര്‍ച്ച എങ്ങനെ കാണുമായിരുന്നു?' എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.  ''എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്‌സസ് എന്‍ജോയ് ചെയ്യാന്‍ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ചാലു (ദുല്‍ഖര്‍)). മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്പോഴൊക്കെ ദുല്‍ഖര്‍ വല്ലാതെ എന്‍ജോയ് ചെയ്യുന്നുണ്ട്. അതില്‍ ദുല്‍ഖര്‍ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതില്‍ സങ്കടമുണ്ട്...'' വേദന ഉള്ളിലൊതുക്കി പൃഥ്വിരാജ് പറയുന്നതാണെന്ന് ആര്‍ക്കും മനസ്സിലാകും. അതിനാല്‍ തന്നെയാണ് ഈ ചോദ്യം വേണ്ടായിരുന്നു എന്ന് പലരും പറയുന്നത്.   

മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ

രാജ്യം കാക്കുന്നതിനിടയില്‍ മരണപ്പെട്ട പട്ടാളക്കാരന്റെ കുടുംബത്തിനൊപ്പം നിന്ന് മകളുടെ വിവാഹം കെങ്കേമമാക്കി സിആര്‍പിഎഫ് ജവാന്മാര്‍. നക്സലേറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിന്റെ  മകളുടെ വിവാഹത്തിന് മകളെ കൈപിടിച്ച് മണ്ഡപത്തിലേക്ക് എത്തിക്കുന്ന ജവാന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കും. 2010 മെയ് 8 ന് ഛത്തീസ്ഗഡിലെ ബിജാപൂരില്‍ നക്‌സലുകളോട് ഏറ്റുമുട്ടുന്നതിനിടെ 168 ബറ്റാലിയനിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍ മീണ രക്തസാക്ഷിയായി. രാജസ്ഥാനിലെ അല്‍വാരില്‍ വച്ചായിരുന്നു രാകേഷ് കുമാര്‍ മീണയുടെ മകളുടെ വിവാഹം നടന്നത്. ഇന്ത്യന്‍ മിലിട്ടറി അപ്‌ഡേറ്റ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  വധു വിവാഹ വേദിയിലേക്ക് നീങ്ങുമ്പോള്‍ അച്ഛന്റെ സഹപ്രവര്‍ത്തകരായ പട്ടാളക്കാര്‍ യൂണിഫോമില്‍ വധുവിന് വേണ്ടി 'ഫൂലോണ്‍ കി ചാദര്‍' പിടിച്ചു. വിവാഹ വേദിയിലേക്ക് വധു എത്തുമ്പോള്‍ വധുവിന്റെ ബന്ധുക്കള്‍ ചുറ്റും നിന്ന് വലിയൊരു ഷാള്‍ വധുവിന്റെ തലയ്ക്ക് മുകളിലായി പിടിക്കുന്നു. വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ എന്ന തോന്നല്‍ ഇത് സൃഷ്ടിക്കുന്നു. ആഡംബര വിവാഹങ്ങള്‍ക്ക് ഈ ഷാള്‍ പൂക്കളോ നോട്ടുകളെ തുന്നിയതായി അടുത്ത കാലത്ത് പരിഷ്‌ക്കരിക്കപ്പെട്ടു.  സഹപ്രവര്‍ത്തകന്റെ മകളെ അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് കന്യാദാനം ചെയ്തതും ഈ ജവാന്മാര്‍ തന്നെയായിരുന്നു. കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്ന മറ്റൊരു കാഴ്ച ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!!

എല്ലാ മനുഷ്യനും പ്രിയപ്പെട്ടത് എന്ന് പറയുന്ന എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാകും. ചിലര്‍ക്ക് പച്ചക്കറിയായിരിക്കാം, ചിലര്‍ക്ക് നോണ്‍ വെബ് ആയിരിക്കാം. മറ്റ് ചിലര്‍ക്ക് ചില പ്രത്യേക ബേക്കറി പലഹാരമോ സ്‌നാക്‌സോ മധുരമുള്ള ഭക്ഷണമോ ആയിരിക്കാം. എന്നാല്‍ ഈ പ്രിയപ്പെട്ട ഭക്ഷണം എപ്പോഴെല്ലാം നിങ്ങള്‍ കഴിക്കും? കിട്ടുന്ന അവസരത്തില്‍ മുടങ്ങാതെ കഴിക്കുമായിരിക്കും. പക്ഷെ എല്ലാ ദിവസവും അതേ ഭക്ഷണം തന്നെ കഴിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഇവിടെ ഇതാ ഒരു യുവാവ് തന്റെ ഇഷ്ട ഭക്ഷണം മുടങ്ങാകെ എല്ലാ ദിവസവും കഴിക്കുന്നു എന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. കെന്നി വൈല്‍ഡ്‌സ് എന്ന യുവാവാണ് ഇത്തരത്തില്‍ ഇഷ്ട ഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി എല്ലാ ദിവസം മുടങ്ങാതെ കഴിക്കുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. പിസയാണ് ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം. ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും പിസ കഴിക്കുന്നത് മുടക്കാറില്ലെന്നാണ് ഇദ്ദേഹം സമ്മതിക്കുന്നത്. മാത്രമല്ല ജീവിതകാലം മുഴുവനും ഇങ്ങനെ പിസ കഴിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ഇയാള്‍ പറയുന്നു. ഈ ഭക്ഷണത്തോട് ഇത്രയും താല്‍പര്യം ഉള്ളതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട ഒരു കരിയര്‍ തുടങ്ങാനാണ് തന്റെ ആഗ്രഹം എന്നും വൈല്‍ഡ്‌സ് പറയുന്നുണ്ട്. എന്നും ഇത്തരത്തില്‍ പിസ മുടങ്ങാതെ കഴിക്കുന്നുണ്ടെങ്കിലും താന്‍ ആരോഗ്യവാനാണ് എന്നും ഫിറ്റ് ആയിട്ടാണിരിക്കുന്നത് എന്നും യുവാവ് പറയുന്നു.  Kenny V's എന്ന പേരില്‍ തന്റെ അച്ഛന് ഒരു പിസ ഷോപ്പുണ്ടായിരുന്നു. തനിക്ക് മൂന്നു വയസ്സാകുന്നത് വരെ ആ കടയുണ്ടായിരുന്നു. അങ്ങനെയാണ് വളരെ ചെറുപ്പം മുതല്‍ തന്നെ താന്‍ പിസ കഴിച്ച് തുടങ്ങി എന്നും വൈല്‍ഡ്‌സ് പറയുന്നു. ഒരു ഹീറ്റിംഗ് ആന്‍ഡ് കൂളിംഗ് സിസ്റ്റം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. അവിടുത്തെ സഹപ്രവര്‍ത്തകന്‍ ഒരുദിവസം തന്നോട് ഒരു ബെറ്റ് വച്ചു. എല്ലാ ദിവസവും ഒരു പിസ കഷ്ണമെങ്കിലും കഴിക്കണം എന്നതായിരുന്നു ബെറ്റ്. താന്‍ ഒരുമാസം അത് ചെയ്തു. തനിക്കത് വളരെ എളുപ്പമായിരുന്നു എന്നും യുവാവ് പറയുന്നു. ആളുകള്‍ തന്റെ ഈ ശീലത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്, പക്ഷേ തന്റെ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ല എന്നതുകൊണ്ട് തന്നെ അത് ബാധിച്ചിട്ടില്ല എന്നും വൈല്‍ഡ് പറഞ്ഞു.

Other News in this category

  • എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിട്ട് വര്‍ഷങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍ക്കാന്‍ ഒരുങ്ങുന്നു
  • പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ
  • ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍
  • ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം
  • കെഎഫ്‌സിയുടെ 'ബാര്‍ബീക്യൂ' ഫ്‌ലേവര്‍ സുഗന്ധം നല്‍കുന്ന പെര്‍ഫ്യൂം, യുകെയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ വഴിയാണ് പെര്‍ഫ്യൂം വിപണിയിലെത്തിയത്
  • വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ
  • ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി
  • ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
  • Most Read

    British Pathram Recommends