സംസ്ഥാനം വീണ്ടും ഒരു ഓണത്തെ വരവേല്‍ക്കാന്‍ ആരംഭിക്കുകയാണ്. കോവിഡിനൊപ്പം പല പ്രതിസന്ധികളും തരണം ചെയ്യേണ്ട സമയത്താണ് കേരളീയരുടെ ദേശീയോത്സവമായ ഓണവും എത്തുന്നത്. കോവിഡ് മഹാമാരിയും ഇപ്പോഴിതാ വെള്ളപ്പൊക്ക പ്രതിസന്ധിയും കേരളത്തെ ബാധിച്ചെങ്കിലും ഓണത്തിന് ഒരു കുറവും വരുരത്തരുതെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. അതിനായി സര്‍ക്കാരിനൊപ്പം കൈകോര്‍ക്കുകയാണ് കുടുംബശ്രീയും.
അതിനായി ഇക്കുറി സംസ്ഥാനത്തെ ഓണക്കിറ്റ് അടുത്ത മാസം തന്നെ ലഭ്യമാകും. ഓണക്കിലെ ഇത്തവണത്തെ മധുരവും വിളമ്പുന്നത് കുടുംബശ്രീ തന്നെയാണ്.
സപ്ലൈകോ നല്കുന്ന ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ശര്‍ക്കര വരട്ടിയും ചിപ്സും കുടുംബശ്രീയുടേതായിരിക്കും. ഇതിനായി 12.89 കോടി രൂപയുടെ ഓര്‍ഡര്‍ സപ്ലൈകോ കുടുംബശ്രീക്ക് നല്‍കിയിട്ടുണ്ട്.
കരാര്‍ പ്രകാരം കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ സപ്ലൈകോയ്ക്ക് നേന്ത്രക്കായ ചിപ്സും ശര്‍ക്കരവരട്ടിയും വിതരണം ചെയ്യും. ആകെ 42,63,341 പാക്കറ്റുകളാണ് സപ്ലൈകോയ്ക്ക് വേണ്ടത്. ഇതിലൂടെ കുടുംബശ്രീ സംരംഭകര്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ ഒരു പാക്കറ്റിന് 30.24 രൂപ ലഭിക്കും. ഓരോ പായ്ക്കറ്റും 100 ഗ്രാം വീതമുണ്ടാകും.