തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു. പുന്നയൂര്‍കുളത്താണ് സംഭവം. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പോലീസില്‍ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. ഇതിനുശേഷം സ്കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി അധ്യാപകരോട് ഈ വിവരം പറഞ്ഞത്.
അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തന്നെ കൂട്ട ബലാത്സംഗം ചെയ്തത് എന്നാണ് കുട്ടി കൗണ്‍സിലിങ്ങില്‍ പറഞ്ഞത്. പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര് കൂടി പോലീസ് പിടിയിലാകാനുണ്ട്. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പെണ്‍കുട്ടിയെ ഇവര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും കഞ്ചാവ് ഇടപാടുമായി ഇവര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നുമാണ് വിവരം. സംഭവം മറച്ചുവെക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.