തീവണ്ടിയാത്രയ്ക്ക് മലയാളികള്‍ക്ക് പുതിയ അനുഭവം ആയിരുന്നു വന്ദേഭാരത്. ഇപ്പോഴിതാ മലയാളികള്‍ക്ക് ആശ്വാസമായി മാറിയ വന്ദേഭാരത് കേരളത്തില്‍ ഒരു വര്‍ഷം തികയുകയാണ്.
വന്ദേഭാരത് കേരളത്തിന്റെ മണ്ണില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വന്ദേഭാരതിലേക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ അടുപ്പിക്കില്ല എന്ന വാദങ്ങള്‍ വന്ദേഭാരത് ഓടി തുടങ്ങിയപ്പോള്‍ തന്നെ അപ്രസക്തമായിരുന്നു.സര്‍വീസ് തുടങ്ങിയ സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആയിരുന്നു. ഏപ്രില്‍ 26ന് കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ആദ്യ യാത്രയില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചിരുന്നു.കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു കാസര്‍കോടിനും ഓടുന്ന വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റ് ആണ്.
രാജ്യത്ത് സര്‍വീസ് നടത്തുന്നത് 51 വന്ദേഭാരത് ട്രെയിനുകളാണ്. കേരളം വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെന്‍സിയിലും വളരെ മുന്നിലാണ്. അതായാത് കയറിയും ഇറങ്ങിയും ഓരോ 100 സീറ്റും 200 ഓളം യാത്രക്കാര്‍ ഉപയോഗിക്കുന്നു. ഒക്യുപ്പെന്‍സി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക തീവണ്ടി കൂടിയാണിത്.16 റേക്കുള്ള വണ്ടിയിലുള്ളത് 1100 ഓളം സീറ്റുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രില്‍ 25 നാണ് കേരളത്തിലെ വന്ദേഭാരത് ആദ്യമായി ഫ്ലാഗ് ഓഫ് ചെയ്തത്.