ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി(54)യുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാര്‍ അമിത വേഗത്തിലായിരുന്നെന്നും ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത് എന്നുമാണ് പ്രാഥമിക നി?ഗമനം. ഇന്നലെ മുംബൈയ്ക്ക് സമീപം പാല്‍ഘറിലെ ദേശീയപാതയില്‍ വച്ചായിരുന്നു അപകടം.
ഒരു സ്ത്രീയാണ് കാര്‍ ഓടിച്ചതെന്നും ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി. മുംബൈയിലെ പ്രശസ്ത ഗൈനകോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ(55)് കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം. അനഹിതയുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ(60) , ഇദ്ദേഹത്തിന്റെ സഹോദരന് ജഹാംഗിര്‍ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
കാര്‍ അമിത വേഗത്തിലായിരുന്നു. ഒന്‍പത് മിനിട്ടുകൊണ്ടാണ് ഇരുപത് കിലോമീറ്റര്‍ പിന്നിട്ടത്.കാറിന്റെ പിറകിലെ എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും, മരിച്ച രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്സി ക്ഷേത്രമായ അതാഷ് ബെഹ്റാം അഗ്നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നതായാണ് വിവരം. പരുക്കേറ്റ അനഹിതയും ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സയിലാണ്. അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ്ത്രി സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ടത്. മുംബൈയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ പാല്‍ഘറില്‍ ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
ഒരു സ്ത്രീ കാര്‍ ഓടിക്കുകയും ഇടതുവശത്ത് നിന്ന് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തു, എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. റോഡരികിലെ ഗാരേജില്‍ ജോലി ചെയ്യുന്ന ദൃക്സാക്ഷി ഒരു മറാഠി ടിവി ചാനലിനോട് പറഞ്ഞത് ഇങ്ങനെയാണ്, 'ഞങ്ങള്‍ അപകടസ്ഥലത്തേക്ക് പെട്ടെന്ന് എത്തിയെങ്കിലും രണ്ടുപേര്‍ മരിച്ചിരുന്നു. 10 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സ്ഥലത്തെത്തി പരിക്കേറ്റ രണ്ട് പേരെ കാറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി'.
രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബറില്‍ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എന്‍.ചന്ദ്രശേഖരന് ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പല്ലന്‍ജി മിസ്ത്രിയുടെ ഇളയ മകനാണ്. ടാറ്റ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത് എസ്പി ഗ്രൂപ്പിനാണ്.