ഭാരത് ജോഡോ യാത്രക്കിടെ വിവാദ ക്രിസ്ത്യന്‍ പുരോഹിതന് ജോര്‍ജ് പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്. ഹിന്ദുക്കളെ വെല്ലുവിളിക്കുകയും ഭാരതമാതാവിനെ അപമാനിക്കുകയും ചെയ്ത പാസ്റ്ററുമായിട്ടാണ് രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയതെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി.
കൂടിക്കാഴ്ചയ്ക്കിടയിലെ രാഹുല്‍ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. യേശു ക്രിസ്തു ദൈവമാണോ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍, യേശുവാണ് യഥാര്‍ത്ഥ ദൈവമെന്നും അല്ലാതെ മറ്റു ശക്തികളില്ലെന്നും ജോര്‍ജ് പൊന്നയ്യ മറുപടി പറയുന്നു.
മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ആളാണ് പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ. ഭാരതാംബയെ അപമാനിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. കഴിഞ്ഞവര്‍ഷം മധുരയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിന് ജോര്‍ജ് പൊന്നയ്യക്കെതിരെ കേസെടുത്തിരുന്നു.
എന്നാല്‍, വീഡിയോയില്‍ വ്യാജശബ്ദരേഖ ഉള്‍പ്പെടുത്തി വിഭാഗീയത സൃഷ്ടിക്കാനും ഭാരത് ജോഡോ യാത്ര പരാജയപ്പെടുത്താനുമാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന മികച്ച പിന്തുണ ബിജെപിയുടെ ഉറക്കം കെടുത്തിയതായും അതിന്റെ പ്രതിഫലനമാണ് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
George Ponnaiah who met Rahul Gandhi says “Jesus is the only God unlike Shakti (& other Gods) “
— Shehzad Jai Hind (@Shehzad_Ind) September 10, 2022
This man was arrested for his Hindu hatred earlier - he also said
“I wear shoes because impurities of Bharat Mata should not contaminate us.”
Bharat Jodo with Bharat Todo icons? pic.twitter.com/QECJr9ibwb