സ്ഥിരം മദ്യാപാനി, വൃദ്ധയെ ബലാല്‍സംഗം ചെയ്തതടക്കം നിരവധി കേസുകളില്‍ പ്രതി, ഇലന്തൂര്‍ നരബലിയിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയെന്ന റഷീദ് ഒരു സ്ഥിരം ക്രിമനലെന്ന് പോലീസ്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ എട്ടുമാസം മുമ്പാണ് കൊച്ചി ചിറ്റൂര്‍ റോഡില്‍ ഹോട്ടല്‍ തുടങ്ങിയത്. 2020 ഓഗസ്്റ്റില്‍ കോലഞ്ചേരിയില്‍ 75 കാരിയെ പീഡിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. ഈ കേസില്‍ 2021 ല്‍ ജാമ്യത്തിലറങ്ങിയ ശേഷമാണ് ആലുവ ചെമ്പറക്കിയില്‍ നിന്ന താമസം മാറ്റി എറണാകുളത്തെത്തിയത്.കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു വയോധിക.
ഗാന്ധി നഗറില്‍ കുടുംബവുമായാണ് താമസം. സ്വന്തമായി വീടില്ലെങ്കിലും വാങ്ങിച്ചതും വാടകയക്കെടുത്തതുമായി നിരവധി വാഹനങ്ങള്‍ റഷീദിനുണ്ട്. ഇവ മാറി മാറി ഉപയോഗിക്കാറാണ് പതിവ്. സ്ഥിരം മദ്യപാനി കൂടെയായ റഷീദിനെതിരെ നിരവധി കേസുകള്‍ ഉണ്ട്്. സംസാരത്തിലൂടെ ആളുകളെ കയ്യിലെടുക്കാന്‍ പ്രത്യേക മിടുക്കാണ് റഷീദിനുള്ളത്. ഈ കഴിവുപയോഗിച്ചാണ് ഇയാള്‍ ഇരകള്‍ക്കായി വല വിരിച്ചത്.
ഐശ്യര്യം ലഭിക്കാന്‍ ബന്ധപ്പെടണം എന്ന ഒരു ഫേസ്ബുക് പോസ്റ്റിലേക്ക് ലൈല മുമ്പ് ബന്ധപെട്ടിരുന്നതായി സൂചനയുണ്ട്. അതിന് ശേഷമാണ് ഭഗവല്‍സിംഗിന് ശ്രീദേവിയുടെ സൗഹൃദാഭ്യര്‍ത്ഥന വന്നത്. ചാറ്റിലൂടെ സൗഹൃദം വളര്‍ന്നു. യഥാര്‍ത്ഥത്തില്‍ മുഹമ്മദ് ഷാഫി തന്നെ ആയിരുന്നു സിദ്ധനും ഭഗവല്‍സിംഗിന്റെ കവിതയുടെ ആരാധികയായി വന്ന ശ്രീദേവിയും.
അങ്ങനെ ഉറ്റ സുഹൃത്തായ ശ്രീദേവിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ സിദ്ധനെ പ്രീതിപ്പെടുത്തിയാല്‍ സമ്പത്തും ഐശ്വര്യവും നേടാമെന്ന് വൈദ്യനോട് പറഞ്ഞ് വിശ്വസിപ്പിച്ചത്. പെരുമ്പാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാല്‍ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. അവര്‍ നല്കിയ മൊബൈല്‍ നമ്പര്‍ വഴി വൈദ്യനും ഭാര്യയും സിദ്ധന് റഷീദുമായി ബന്ധപ്പെട്ടു. സിദ്ധന് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തി. ആഭിചാരക്രിയയുടെ ഭാഗമെന്ന് ധരിപ്പിച്ച് റഷീദ് വൈദ്യന്റെ ഭാര്യയുമായി അയാളുടെ മുന്നില്‍വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ ചെയ്താല്‍ സിദ്ധി വര്‍ധിക്കും എന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. നരബലി നല്കിയാല് കൂടുതല്‍ ഐശ്വര്യം വരുമെന്നും റഷീദ് പറഞ്ഞു.
റോസ്ലിയെയും പത്മയെയും പരിചയമുള്ള മുഹമ്മദ് ഷാഫി സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാട് ചൂഷണം ചെയ്താണ് അവരുമായി അടുപ്പം സ്ഥാപിച്ചത്. രണ്ട് സ്ത്രീകളും ലോട്ടറി വില്‍പ്പനക്കാരും കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്നവരുമായിരുന്നു. ബ്ലൂഫിലിമില്‍ അഭിനയിപ്പിച്ച് വന്‍ പ്രതിഫലം വാങ്ങി നല്‍കാം എന്നാണ് വിശ്വസിപ്പിച്ചാണ് ഇവരെ ഇരയാക്കിയത്. പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്ലിനെ കൊണ്ടുപോയത്. റോസ്ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് കൊണ്ടുപോയത്.
ഭഗവല്‍സിംഗും ലൈലയും സിദ്ധനും കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിരുന്നു. ലൈലയാണ് കഴുത്തറുത്തതെന്നാണ് വിവരം. മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണര്‍ എസ് എച്ച് നാഗരാജു പറഞ്ഞു. നരബലിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരബലിക്ക് കൂടുതല്‍ പേര് ഇരയായിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കും. ഷാഫിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇയാള്‍ക്ക് ഭാര്യയും ഉമ്മയും രണ്ടു പെണ്മക്കളും ഉണ്ട്. മൂത്ത മകള്‍ക്ക് മൂന്ന് വയസുള്ള മകളുണ്ട്. നല്ല മദ്യപാനിയാണ്. ഇയാള്‍ കൊച്ചിയില്‍ ചെറുകിട ഹോട്ടല്‍ നടത്തുന്നു. അതിന്റെ മറവില്‍ ഒരു ലോഡ്ജിനോട് ചേര്‍ന്ന് ലൈംഗിക തൊഴിലാളികളുടെ ഇടപാടുമുണ്ടായിരുന്നു.