ഇലന്തൂരില്‍ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതി ലൈലയുടെ വെളിപ്പെടുത്തല്‍.സിദ്ധന്റെ നിര്‍ദേശ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതെന്ന് ലൈല പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ആയുരാരോഗ്യത്തിനുവേണ്ടിയാണ് മാംസം കഴിച്ചതെന്നും ലൈല പൊലീസിനോട് പറഞ്ഞു. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം, ഇലന്തൂര്‍ സ്വദേശി ബേബിയാണ് പത്മയുടെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുത്തത്. മാലിന്യം നിക്ഷേപിക്കാന്‍ എന്ന വ്യാജേനയാണ് തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതെന്നും കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നും ബേബി പ്രതികരിച്ചു.നാല് അടി സമചതുരത്തില്‍ കുഴിയെടുക്കണമെന്നായിരുന്നു ഭഗവല്‍ സിംഗ് പറഞ്ഞത്. രണ്ട് ദിവസം കൊണ്ടാണ് കുഴിയെടുത്തത്. ആയിരം രൂപ പ്രതിഫലം ലഭിച്ചു. ഭഗവല്‍ സിംഗും ലൈലയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.