ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിങ് പാര്‍ട്ടി സഹയാത്രികനായിരുന്നെന്ന് സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്.പ്രദീപ്. ചുമതലകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നതായി ഇദ്ദേഹം പറഞ്ഞു. ഭാര്യ ലൈലയും പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. കോടിയേരി ബാലകൃഷ്ണന് അന്തരിച്ചപ്പോള്‍ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുന്‍നിരയില്‍ ലൈലയുണ്ടായിരുന്നു.
നാടിനെ ഞെട്ടിച്ച നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ തിരുമ്മ് ചികിത്സകേന്ദ്രം ഇലന്തൂര്‍ പഞ്ചായത്താണ് പണിതുനല്‍കിയത്. സി.പി.എം പുളിന്തിട്ട ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ ഇയാള്‍ നാട്ടുകാര്‍ക്ക് സര്‍വാദരണീയനായിരുന്നു. രണ്ടാഴ്ച മുമ്ബും തങ്ങളുടെ വീട്ടില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി പിരിവിനായി വന്നതായി ഇയാളുടെ സ്കൂള്‍ സഹപാഠിയും അയല്‍വാസിയും കൂടിയായ എബ്രഹാം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സജീവ പ്രചാരകനായിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഇടതുപാര്‍ട്ടികളുടെ പോസ്റ്ററുകളും ചിത്രങ്ങളും കാണാം. സമൂഹമാധ്യമങ്ങളിലും പൊതുയിടങ്ങളിലും പൊതുപരിപാടികളിലും നിരന്തരം പങ്കെടുത്തിരുന്നു.
ഇടക്കാലത്തു താല്‍ക്കാലിക ബ്രാഞ്ച് സെക്രട്ടറിയും. നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ തീവ്രനിലപാടുകാരനായ സിങ് എല്ലാ തിരഞ്ഞെടുപ്പുകളിലും 142-ാം ബൂത്തിലെ എല്‍ഡിഎഫ് ഏജന്റുമായിരുന്നു.
പാരമ്പര്യ വൈദ്യത്തിന്റെ മറവില്‍ നേരത്തേ വ്യാജവാറ്റ് നടത്തിയിരുന്നുവെന്ന് ആക്ഷേപമുണ്ട്. ലഹരിക്ക് അടിമയായതോടെ നാട്ടുകാര്‍ മുന്‍കൈ എടുത്തു ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സിച്ചു. ഇതിനുശേഷമാണ് ലൈലയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ലൈലയുടെ ആദ്യ ഭര്‍ത്താവ് ആറ്റില്‍ വീണു മരിച്ചതായി പറയുന്നു. ഭഗവല്‍ സിങ് ആദ്യ ഭാര്യയെ മാനസികപ്രശ്നം ആരോപിച്ച് ഉപേക്ഷിച്ചിരുന്നു. ആദ്യ ഭാര്യയിലെ മകള്‍ വിവാഹിതയായി വിദേശത്താണ്. ലൈലയുടെയും സിങ്ങിന്റെയും മകനും വിദേശത്താണു ജോലി.
കേസിലെ ഒന്നാപ്രതി മുഹമ്മദ് ഷാഫി രതിവൈകൃതമുള്ളയാളാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇരയായി എത്തിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ച് ലൈംഗികസുഖം കണ്ടെത്തുന്ന മനോവൈകൃതം ഇയാള്‍ക്കുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഇതിനായി എന്തുചെയ്ത് ലക്ഷ്യത്തിലെത്താനും ഷാഫിയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ ഷാഫി,? ലൈല, ഭഗവല്‍ സിംഗ് എന്നിവര്‍ക്ക് കുറ്റബോധത്തിന്റെ ബോധത്തിന്റെ കണിക പോലുമില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. വര്‍ഷങ്ങളായി ദമ്ബതികള്‍ വീട്ടില്‍ ആഭിചാര കര്‍മ്മങ്ങള്‍ ചെയ്തുവരുന്നുണ്ട്. ഇതിനായി വീട്ടില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഉള്ളതായും പൊലീസ് പറയുന്നു. പൂജാക്കളമൊരുക്കി വിളക്കു കൊളുത്തിയാണ് ലൈലയും ഷാഫിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഭാര്യയുമായി ഷാഫി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പ്രാര്‍ത്ഥനയോടെ ഭഗവല്‍ സിംഗ് കണ്ടു നിന്നുവെന്നും പൊലീസ് വ്യക്തമാക്കി.
മനുഷ്യമാംസം ഭക്ഷിയ്ക്കുന്നത് ആയുസ് കൂട്ടുമെന്ന് ഷാഫി ദമ്ബതികളോട് പറഞ്ഞു. ഇതനുസരിച്ചാണ് പ്രതികള്‍ നരബലിക്കുശേഷം മനുഷ്യമാംസം ഭക്ഷിച്ചത്. സംഭവത്തില്‍ പിടിയിലായ ലൈലയാണ് ഇരകളുടെ മാംസം ഭക്ഷിച്ച വിവരം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്റെ മൃതദേഹത്തില്‍ നിന്ന് വാരിയെല്ലിന്റെ മുന്‍ഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയില്‍ ആയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.
പെരുമ്ബാവൂര്‍ സ്വദേശിയും ഗാന്ധി നഗറില്‍ വാടകയ്ക്ക് താമസിയ്ക്കുകയും ചെയ്യുന്ന മുഹമ്മദ് ഷാഫിയാണ്. വ്യാജപേരിലൂടെ പരിചയപ്പെട്ട് ഐശ്വര്യം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊടുക്രൂരതയിലേക്ക് ഇലന്തൂര്‍ സ്വദേശിയായ ഭഗവല്‍ സിംഗിനെയും കുടുംബത്തെയും നയിച്ചത്.
ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് ഐ.ഡി.യിലൂടെയാണ് മുഹമ്മദ് ഷാഫി ഭഗവത് സിംഗും ഭാര്യയുമായി ബന്ധപ്പെടുന്നത്.ഐശ്വര്യവും സമ്ബത്തും നേടാം എന്നു പറഞ്ഞാണ് ശ്രീദേവിയെന്ന പേരിലൂടെ ഷാഫി ദമ്ബതികളെ വീഴ്ത്തിയത്. പിന്നീടാണ് പെരുമ്ബാവൂരുള്ള റഷീദ് എന്ന സിദ്ധനേക്കുറിച്ച് കുടുംബത്തോട് സംസാരിച്ചത്.ശ്രദീദേവിയെന്ന വ്യാജേന റഷീദെന്ന പേരില്‍ ഷാഫി സ്വന്തം ഫോണ്‍ നമ്ബര്‍ ഇരുവര്‍ക്കും നല്കി.
മന്ത്രവാദ കാര്യങ്ങള്‍ക്കെന്ന വ്യാജേന ഇലന്തൂരിലെത്തിയ ഷാഫി ഭഗവത് സിംഗുമായും ഭാര്യയുമായും അടുത്തബന്ധം സ്ഥാപിച്ചു. കുടുംബത്തിന് ഐശ്വര്യമുണ്ടാക്കാനെന്ന പേരില്‍ ഭഗവത് സിംഗിന്റെ സാന്നിദ്ധ്യത്തില്‍ പൂജയുടെ പശ്ചാത്തലത്തില്‍ ഭാര്യ ലൈലയുമായി ഷാഫി ലൈംഗികമായി ബന്ധപ്പെട്ടു.പിന്നീടാണ് കൂടുതല്‍ ഐശ്വര്യത്തിനായി സ്ത്രീയുടെ നരബലി നിര്‍ദ്ദേശിച്ചത്.