ആര്‍എസ്എസ് ക്രൈസ്തവ കൂട്ടായ്മയില്‍ സംസ്ഥാനത്ത് പുതിയ സംഘടന രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്. 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' എന്നായിരിക്കും സംഘടനയുടെ പേര്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി യോജിക്കാവുന്ന വിഷയങ്ങളില്‍ ഒന്നിച്ചുനീങ്ങാനാണ് ആര്.എസ്.എസ്. ലക്ഷ്യമിടുന്നത്.
ലഹരിക്കെതിരായ ബോധവത്ക്കരണമാണ് സംഘടന ആദ്യം ഏറ്റെടുക്കുക. ആദ്യ പരിപാടി 23-ന് കൊച്ചിയില്‍ നടക്കും. സുരേഷ് ഗോപി എംപി, പി ടി ഉഷ എംപി, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവര്‍ പങ്കെടുക്കും.
ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ സംയുക്തമായി ഉന്നയിക്കാന്‍ പുതിയ സംഘടന തയ്യാറെടുക്കുന്നതായാണ് വിവരം. സംഘടനയില്‍ വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങള്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
സംഘടനയ്ക്ക് ജില്ലാ, താലൂക്ക് മേഖലകളിലും ഘടകങ്ങള്‍ നിലവില്‍ വരുമെന്നാണ് വിവരം. സംഘടന നിയോഗിക്കുന്ന പ്രവര്‍ത്തകരും സഭാ വിശ്വാസികളുമായിരിക്കും സംഘടനാ ഭാരവാഹികള്‍. ആര്‍എസ്എസ് നേതാക്കള്‍ തലപ്പത്ത് വരാന്‍ സാധ്യതയില്ലെന്നാണ് സൂചന.
സംഘടനാ രൂപീകരണത്തിന് മുന്നോടിയായി വിവിധ ക്രൈസ്തവ വിശ്വാസികളുമായി പ്രാദേശികമായി ആര്‍എസ്എസ് ചര്‍ച്ചനടത്തിക്കഴിഞ്ഞു. നേരത്തെ ആര്‍എസ്എസ് ദേശീയ നേതാക്കള്‍ കേരളത്തിലെത്തി വിവിധ സഭാ തലവന്മാരുമായി ചര്‍ച്ചനടത്തിയിരുന്നു.