വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതി ഡ്രൈവര്‍ ജോമോന് അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം. കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ രക്ത പരിശോധനയിലാണ് കണ്ടെത്തല്‍. അപകടത്തിന് കാരണമായത് ലഹരി ഉപയോഗമാണോ എന്നു കണ്ടെത്താനാണ് പരിശോധന നടത്തിയത്.
അതേസമയം, ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകള്‍ വൈകിയാണെന്ന് ആരോപണമുണ്ട്.ജോമോന്റെ അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ അപകടസമയത്ത് ലഹരി ഉപയോഗിച്ചതായും സംശയം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇയാളുടെ രക്തം കാക്കനാട്ടെ ലാബിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ ജോമോന്റെ രക്തത്തില്‍ ലഹരിയുടെ സാന്നിധ്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തിന് ശേഷം ഇയാള്‍ കടന്നു കളഞ്ഞതിനാല്‍ അപകടം നടന്ന് 22 മണിക്കൂറ് കഴിഞ്ഞാണ് ജോമോന്റെ രക്ത സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചത്. ഇതാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് ലഭിക്കാന്‍ കാരണമെന്നാണ് നിഗമനം. ഒരു പക്ഷേ ഇയാളെ പിടികൂടിയ കൊല്ലം ചവറയില്‍ നിന്ന് രക്തം ശേഖരിച്ചിരുന്നുവെങ്കില്‍ വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചേക്കുമായിരുന്നുവെന്നാണ് വിദ?ഗ്ധരുടെ അഭിപ്രായം. നിലവില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെതിരെ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനായിരുന്നു വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് വെച്ച് ജോമോന് ഓടിച്ചിരുന്ന ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ടിസിയില്‍ ഇടിച്ച് അപകടമുണ്ടായത്. ഒന്‍പത് പേര്‍ക്കാണ് അപകടത്തില്‍ ജീവന് നഷ്ട്മായത്.