ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഇന്ത്യക്കാരനായ നഴ്സ് രാജ്വിന്ദര് സിംഗിനെ (38) കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡ് പോലീസ്. 2018 ഒക്ടോബറില്‍ വാങെട്ടി ബീച്ചില്‍ നായ്ക്കുട്ടിയുമായി നടക്കാനെത്തിയ ടോയാ കോര്‍ഡിങ്ലെ (24) ആണ് കൊല്ലപ്പെട്ടത്. ഇതിനു രണ്ട് ദിവസത്തിനു ശേഷം രാജീവിന്ദര് ഇന്ത്യയിലേക്ക് കടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നിസ്ഫെയിലില്‍ നഴ്സ് ആയ ഇയാള്‍ ജോലിയും ഭാര്യയേയും മൂന്നു കുട്ടികളെയും ഉപേക്ഷിച്ചാണ് മുങ്ങിയത്.
ഇ്രതയും വലിയ തുക ഇനാം പ്രഖ്യാപിച്ചതോടെ ഇയാളെകുറിച്ചുള്ള വിവരം ഇന്ത്യയില്‍ നിന്നു തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഡിക്ടറ്റീവ് ആക്ടിംഗ് സൂപ്രണ്ട് സോണിയ സ്മിത് പറഞ്ഞു. കൊലപാതകം നടന്ന ദിവസം ദിവസം തന്നെ കെയിന്‍സ് വിട്ട രാജ്വിന്ദര്, പിറ്റേന്ന് സിഡ്നിയില്‍ വഴി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. അദ്ദേഹം ഇന്ത്യയില്‍ എത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും സോണിയ സ്മിത് പറഞ്ഞു.