മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ച് സൂചിപ്പിച്ച് രാഷ്ട്രപതിയ്ക്ക് കത്ത് നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചതായും വിദേശയാത്രയ്ക്ക് പോകുമ്പോള്‍ പകരം ആര്‍ക്കാണ് ചുമതലയെന്നോ പത്ത് ദിവസത്തെ വിദേശ സന്ദര്‍ശനത്തെക്കുറിച്ചോ തന്നെ അറിയിച്ചില്ല എന്നും മന്ത്രിമാരും ഇക്കാര്യം അറിയിച്ചില്ലെന്നും സൂചിപ്പിച്ചാണ് രാഷ്ട്രപതിയ്ക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്.
പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തിന്റെ കോപ്പി കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി ഗവര്‍ണര്‍ പോരില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പരാമര്‍ശിച്ച് ഗവര്‍ണര്‍ നടത്തിയ അഭിപ്രായങ്ങള്‍ക്ക് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന സിപിഎം നേതൃയോഗങ്ങള്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ചര്‍ച്ചയ്ക്കെടുക്കാനിരിക്കെയാണ് ഗവര്‍ണറുടെ നിര്‍ണായക നീക്കം.
ഗവര്‍ണര്‍ സര്‍വ്വാധികാരി ചമയേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് തിരിച്ചടിയായാണ്സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണവും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശക്തമായി പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിനും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഇടപെടുമെന്ന് ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയത്. അദ്ദേഹം ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്താനിരിക്കെയാണ് മുഖ്യമന്ത്രിയുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാക്കുന്ന വെടിമരുന്നിട്ടത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെയും പേര് പറയാതെ, എന്നാല്‍ സ്വപ്നയുടെ പുതിയ ആരോപണങ്ങളും അവരുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളും ആയുധമാക്കിയാണ് ഗവര്‍ണര്‍ ഇന്നലെ മറുപടി നല്‍കിയത്.