നവജാതശിശുവിന്റെ വയറ്റില്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തി. റാഞ്ചി രാഗാര്ഗ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന്റെ വയറ്റില്‍ നിന്നും 21ാം ദിവസം ഡോക്ടര്‍മാര്‍ ഭ്രൂണങ്ങള്‍ നീക്കുകയായിരുന്നു. ഒക്ടോബര്‍ 10ന് ജനിച്ച കുഞ്ഞ് ജനനം മുതലേ അസ്വസ്ഥതകള്‍ കാണിച്ചിരുന്നു.
കുഞ്ഞിന് സിടി സ്കാന്‍ നടത്തിയെങ്കിലും വയറ്റില്‍ ട്യൂമറുണ്ടെന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍. പിന്നീട് റാഞ്ചിയിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ഫീറ്റസ് ഇന്‍ ഫീറ്റു എന്ന അവസ്ഥയാണെന്ന് തിരിച്ചറിയുന്നത്. ശരീരത്തിലുള്ള കോശങ്ങള്‍ കൂടിച്ചേര്‍ന്ന് മറ്റൊരു ഭ്രൂണത്തില്‍ കയറിപ്പറ്റുന്ന അവസ്ഥയാണിത്.
പത്ത് ലക്ഷത്തില്‍ ഒന്നെന്ന രീതിയില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന കേസ് ഇതുവരെ പത്ത് തവണ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തിയ കേസ് ലോകത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.