തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മകനെ കസ്റ്റംസ് പരിശോധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീ?ഗ് നേതാവും എംപിയുമായ പി വി അബ്ദുല്‍ വഹാബ്. സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മകനെതിരെ ആരെങ്കിലും എഴുതികൊടുത്തിട്ടുണ്ടാകാം. എംപിയുടെ മകനാണെന്ന് അറിഞ്ഞിട്ടും പരിശോധിച്ചുവെന്നും അബ്ദുല്‍ വഹാബ് കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് എംപിയുടെ മകന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് സ്വര്‍ണക്കടത്തുകാരനാണെന്ന് സംശയിച്ച് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡയിലെടുത്ത് വിശദമായി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്.
എംപിയുടെ മകനാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ അത് കണക്കിലെടുത്തില്ല. സ്വര്‍ണ കണ്ടെടുക്കാനുള്ള ദേഹപരിശോധനയുമായി അധികൃതര്‍ മുന്നോട്ടുപോയി. ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടു പോയി. തുടര്‍ന്ന് കുറ്റക്കാരനല്ല എന്നു കണ്ടെത്തിയതോടെ പോകാന്‍ അനുവദിക്കുകയായിരുന്നു.
അതേസമയം കസ്റ്റംസിന് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എം.പിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ചതെന്നാണ് സൂചന. ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും പാലിച്ചില്ലെന്നും അബ്ദുല്‍ വഹാബ് എം.പി നല്കിയ പരാതിയില്‍ പറയുന്നു.