തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ബഹളം വെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ കുടുംബാംഗങ്ങളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മദ്ധ്യപ്രദേശ് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ നഗൗറിലാണ് സംഭവം.
മദ്ധ്യപ്രദേശ് സ്വദേശിനിയും രാജസ്ഥാന് സ്വദേശിനിയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് രാംമൂര്‍ത്തി ജോഷി അറിയിച്ചു. രണ്ട് പേര്‍ക്കും നിലവില്‍ 21നും 25നും ഇടയിലാണ് പ്രായം. സുഹൃത്ത് ബന്ധം വളര്‍ന്നതിന് പിന്നാലെ മദ്ധ്യപ്രദേശ് സ്വദേശിനി രാജസ്ഥാനിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു. വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം.
തയ്യാറല്ലെങ്കില്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്ന് യുവതി ഭീഷണിപ്പെടുത്തി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചാറ്റുകള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് വനിതാ സുഹൃത്തും വീട്ടുകാരും ചേര്‍ന്ന് പരാതി നല്‍കിയതോടെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി മദ്ധ്യപ്രദേശ് സ്വദേശിനിക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.