18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക് >>> ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം >>> അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ >>> ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>>
Home >> NAMMUDE NAADU
'റിട്ടയര്‍ ചെയ്യാന്‍ കാലും നീട്ടി ഇരിക്കുന്ന ഒരാള്‍, നടക്കുന്നത് അപ്പകഷ്ണത്തിന് വേണ്ടിയുള്ള പോര് മാത്രം'; ഒന്നാം റാങ്കുകാരനെ അധിക്ഷേപിച്ചും സ്വയം സമാധാനിച്ചും പ്രിയ വര്‍ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ

Story Dated: 2022-11-18

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഒന്നാം റാങ്കുകാരനെ അധിക്ഷേപിച്ചും സ്വയം സമാധാനിച്ചും 
ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ജോസഫ് സ്‌കറിയയും ഒരു പ്രിയാ വര്‍ഗീസും തമ്മില്‍ ഒരു അപ്പകഷ്ണത്തിന് വേണ്ടിയുള്ള പോര് മാത്രമാണെന്ന് പ്രിയ വര്‍ഗീസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. വിധിയില്‍ തനിയ്ക്ക സങ്കടമില്ലെന്ന് പറയുന്ന പ്രിയ 
കുറിപ്പില്‍ മാധ്യമങ്ങളെയും പ്രിയ വിമര്‍ശിച്ചു. കെ.കെ രാഗേഷും തമ്മില്‍ ഉള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ് ആ കരാര്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവസാനിപ്പിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കുമെന്നും കുറിപ്പില്‍ പറഞ്ഞു.


കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

യഥാര്‍ത്ഥത്തില്‍ ഒരു ജോസഫ് സ്‌കറിയയും ഒരു പ്രിയാ വര്‍ഗീസും തമ്മില്‍ ഒരു അപ്പകഷ്ണത്തിന് വേണ്ടി പഴയ മുത്തശ്ശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥയെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പാര്‍ട്ടി പോര് Vs തലമുറകള്‍ക്ക് വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നത്. എന്റെ പൊലിപ്പീരുകാരെ ഒറ്റ ഒരു കാര്യം ചോദിച്ചോട്ടെ ഞാനും കെ. കെ. രാഗേഷും തമ്മില്‍ ഉള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ് ആ കരാര്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവസാനിപ്പിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കില്‍ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്.

ഇനി അതല്ല കെ. കെ. രാഗേഷ് എന്ന പാര്‍ട്ടി അംഗത്തെ പാര്‍ട്ടി അങ്ങ് പുറത്താക്കി എന്ന് വെക്കുക. അപ്പോഴും സ്റ്റോറിലൈന്‍ പൊട്ടും. പാലോറ മാത മുതല്‍ പുഷ്പന്‍ വരെയുള്ള ഈ പ്രസ്ഥാനത്തില്‍ കെ. കെ. രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാന്‍ നിങ്ങള്‍ പഠിച്ച സ്‌കൂളുകളില്‍ ഒന്നും വാങ്ങാന്‍ കിട്ടുന്ന കണ്ണട വെച്ചാല്‍ പറ്റില്ല എന്നറിയാം. എങ്കിലും യഥാര്‍ത്ഥ കാഴ്ച ഇല്ലാതാവുന്നില്ല. അത് പറഞ്ഞു എന്ന് മാത്രം. 2021നവംബര്‍ 18ന് നടന്ന ഒരു ഇന്റര്‍വ്യൂവിന്റെ -യഥാര്‍ത്ഥത്തില്‍ ഇന്റര്‍വ്യൂവിന്റെ അല്ല ചുരുക്കപ്പട്ടികയുടെ -റാങ്ക് ലിസ്റ്റ്നെ ചൊല്ലിയാണല്ലോ തര്‍ക്കം.(നിയമനവും നിയമന ഉത്തരവ് പോലും സംഭവിച്ചിട്ടില്ല -മാധ്യമ ഭാഷ കണ്ടു തെറ്റിദ്ധരിച്ചു പോകരുത് )

ഇതിലിപ്പോ പ്രിയാ വര്‍ഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാന്‍ മാത്രം ഒന്നുമില്ല. പൊന്നു തമ്പുരാന്റെ ചക്രമല്ല കേരള സര്‍ക്കാരിന്റെ ശമ്പളം മാസാമാസം വാങ്ങുന്ന ഒരാളാണ് നിലവില്‍ തന്നെ ആയാള്‍. 2012ല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് അസോസിയേറ്റ് പ്രൊഫസര്‍ ആകാന്‍ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് ആയിരിക്കും. പിന്നെ ഈ കളിയില്‍ പന്തുരുട്ടാന്‍ എനിക്കുണ്ടായിരുന്ന ഒരു കൗതുകം ഈ തള്ളിമറിക്കുന്നവരെ മാന്താന്‍ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു എന്നതാണ്. റിട്ടയര്‍ ചെയ്യാന്‍ കാലും നീട്ടി ഇരിക്കുമ്പോഴും അസോസിയേറ്റ് പ്രൊഫസര്‍ പോലും ആകാത്ത ഒരാള്‍ ചാനലില്‍ വന്നിരുന്നു എന്റെ ചരിത്രപ്രബന്ധം വായിക്കാത്ത ചരിത്രകാരന്മാര്‍ ഭൂമിമലയാളത്തില്‍ ഉണ്ടാവില്ല എന്നൊക്കെ ഗീര്‍വാണമടിക്കുന്നത് കേട്ടപ്പോള്‍. ആഹാ കൊള്ളാല്ലോ എന്ന് തോന്നിയ ഒരു തോന്നല്‍.

ഞാന്‍ പഠിപ്പിച്ച കുട്ടികളോ അവരുടെ പ്രായത്തിലുള്ള കുട്ടികളോ പങ്കെടുക്കുന്ന ഒരു മത്സരത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും പങ്കെടുക്കുകപോലും ചെയ്യില്ല എന്ന ഉറച്ച തീരുമാനമെടുത്തിട്ടുള്ള ഒരാള്‍ എന്ന നിലക്ക് അത്തരം ധാര്‍മിക പ്രശ്നങ്ങളൊന്നും ഈ പോരാട്ടത്തിന് തടസ്സവുമായില്ല. മാത്രമല്ല ആ റാങ്ക് പട്ടികയില്‍ ഉള്ള ഏക സ്ത്രീ ഞാന്‍ ആയിരുന്നു. കണ്ണൂര് തന്നെ ഞാന്‍ ആരാധിക്കുന്ന സ്ത്രീകളായ നിരവധി മലയാളം അധ്യാപികമാര്‍ ഉണ്ട് ഡോ. ആര്‍. രാജശ്രീയെപ്പോലെ ഡോ. ജിസ ജോസിനെപ്പോലെ. അവരൊന്നും അപേക്ഷിക്കാത്തത്കൊണ്ടു കൂടിയാവണം എനിക്ക് ഈ ചുരുക്കപ്പട്ടികയില്‍ തന്നെ വരാനായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇതൊക്കെയാണ് പ്രിയാ വര്‍ഗീസ് എന്ന വ്യക്തിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്.

പക്ഷേ ബിരുദാനന്തര തലത്തില്‍ ബോധനശാസ്ത്രം(Pedagogy )പഠിച്ച ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍, ഇപ്പോഴും പഠിക്കാന്‍ താല്പര്യമുള്ള ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ചില സംശയങ്ങള്‍.

*എന്താണ് teaching എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്?
*നമ്മുടെ സര്‍വ്വകലാശാലകളില്‍ പലതിന്റെയും വാര്‍ഷിക ബഡ്ജറ്റിനെക്കാള്‍ കൂടുതല്‍ വിറ്റുവരവുള്ള ട്യൂഷന്‍ സ്ഥാപനങ്ങള്‍ ഉള്ള സ്ഥലമാണ് ഇന്ത്യാമഹാരാജ്യം. ഈ ട്യൂഷന്‍ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും തമ്മിലുള്ള അഞ്ചു വ്യത്യാസം പറയാന്‍ പറഞ്ഞാല്‍ ഇനി എന്തൊക്കെ പറയണം?
*കോളേജ് ടീച്ചര്‍മാരെ ഒരുകാലത്തും ഒരു വിദ്യാഭ്യാസകമ്മീഷനും ടീച്ചര്‍ എന്ന് വിളിച്ചിട്ടില്ല ലക്ച്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നൊക്കെയാണ് രേഖകളില്‍ പേര് സ്നേഹപൂര്‍വ്വം നമ്മള്‍ മാഷേ ടീച്ചറേ എന്നൊക്കെ വിളിക്കുന്നത്പോലെയല്ല അവരുടെ നില അതെന്തുകൊണ്ടാവും?
ഈ ചോദ്യങ്ങള്‍ ഒരു പ്രിയാ വര്‍ഗീസിന്റെയും കെ. കെ. രാഗേഷിന്റെയും പടിക്കുമുന്നില്‍ പാട് കിടന്നു തമസ്‌കരിക്കാനുള്ളതല്ല.

ദീര്‍ഘകാലം അധ്യാപകന്‍ കൂടിയായിരുന്ന ഡോ. എം. സത്യന്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയി ചുമതല ഏറ്റെടുത്ത് അധിക ദിവസമാകും മുന്‍പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിസരം കാടു പിടിച്ചു കിടക്കുന്നത് കണ്ട അദ്ദേഹം അതൊന്നു വെടിപ്പാക്കിയേ പറ്റൂ എന്ന് തീരുമാനിച്ചു. ഓണവും അടുത്ത് വരുന്ന ദിവസങ്ങളായിരുന്നു. മാഷപ്പൊ ഒരു നിര്‍ദ്ദേശം വെച്ചു ഓണാഘോഷപരിപാടിയുടെ ഭാഗമാക്കാം നമുക്ക് ഈ ശുചീകരണ പ്രവര്‍ത്തനം, പുസ്തകമിറക്കാന്‍ പോലും ഫണ്ട് തികയാത്ത ഇന്‍സ്റ്റിറ്റ്യൂട്ടിനു പണവും ലാഭം നമ്മള്‍ ജീവനക്കാര്‍ക്ക് ആനന്ദവും ലാഭം. മാഷുടെ ആ ഡീല്‍ ഞങ്ങള്‍ കൈമെയ് മറന്ന് അങ്ങ് ആഘോഷമാക്കി. എ. പി. ഐ സ്‌കോറില്‍ നിന്ന് അര ദിവസം ആവിയാക്കിയ ആ ദൃശ്യം ഇവിടെ പങ്ക് വെക്കുന്നു. സ്നേഹവും സഹതാപവും ഐക്യദാര്‍ഢ്യവും ഒക്കെ അറിയിച്ച എല്ലാവര്‍ക്കും ഉമ്മ.

More Latest News

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും

യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും

നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

Other News in this category

  • അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ
  • മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും
  • കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു
  • ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു
  • കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു
  • സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്
  • പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍
  • വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല,  പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതു തിരിച്ചുകൊടുക്കണം: സുപ്രീംകോടതി
  • കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ വോട്ടെടുപ്പ്, 20 ലോക്സഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാര്‍ത്ഥികള്‍
  • 2016ല്‍ തെരഞ്ഞടുപ്പില്‍ വിരലില്‍ പതിഞ്ഞ ആ മഷി ഇതുവരെ മാഞ്ഞിട്ടില്ല, നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ ഒരു 62കാരി
  • Most Read

    British Pathram Recommends