മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ പോലും ആജീവനാന്ത പെന്ഷന് നല്കുന്ന വിഷയം ഇനി ഏറ്റെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പെന്‍ഷന്റെ പേരില്‍ നടക്കുന്നത് തട്ടിപ്പാണ്. ഇവര്‍ നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകുന്ന കാലഘട്ടത്തിലാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്ഷന് ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്ഷന് ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരും - അദ്ദേഹം ചോദിച്ചു.
ഇക്കാര്യം മുതിര്‍ന്ന അഭിഭാഷകരുമായി സംസാരിച്ചെന്നു ഉപദേശത്തിന് 45 ലക്ഷം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തു.
അതിര്‍ത്തിയില്‍ മൈനസ് 40 ഡിഗ്രിയില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്ക് പെന്ഷന് ലഭിക്കാന്‍ 10 വര്‍ഷം കാത്തിരിക്കേണ്ടപ്പോള്‍ ഇവിടെ കേരളത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്ഷന് ലഭിക്കാന്‍ രണ്ടു വര്‍ഷം ജോലി ചെയ്താല്‍ മതി.
പേഴ്സണല്‍ സ്റ്റാഫാകുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്ഷന് ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്ഷന് ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്നു അദ്ദേഹം ചോദിച്ചു. കോടതിയില്‍ എത്തിയാല്‍ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫില്‍ 25-ഓളം ആളുകളെ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്തം പെന്ഷന് ലഭിക്കുന്നു. ഇത് തട്ടിപ്പാണ്.
പ്രിയ വര്‍ഗീസിനെതിരായ ഹൈക്കോടതി വിധി തന്നെ അത്ഭുതപ്പെടുത്തിയില്ല. നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലയിലെ ബാനര്‍ വിഷയത്തില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി വേണ്ടെന്ന് നിര്‍ദേശിച്ചു. ഇവര്‍ക്ക് എവിടെനിന്നാണ് പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ. അവര്‍ കുട്ടികളാണ്, പഠിച്ചതെ പാടൂ എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.