തൃശൂര്‍ ഊരകം പല്ലിശ്ശേരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്(62), ജിതിന് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ വേലപ്പന് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിന് വഴിയില്‍ കാര്‍ നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. ഇതിനിടെ മദ്യപിച്ച നിലയില്‍ അതുവഴിയെത്തിയ വേലപ്പന് ജിതിനെ ചോദ്യം ചെയ്തു. പിന്നാലെ ജിതിന്റെ സഹോദരനും പിതാവും വേലപ്പനുമായി കര്ക്കമുണ്ടായി. പിന്നാലെ വീട്ടില്‍പ്പോയി കത്തിയുമായി എത്തിയ വേലപ്പന് പിതാവിനെയും മകനെയും കുത്തുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതി വേലപ്പനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. രാധയാണ് ചന്ദ്രന്റെ ഭാര്യ. ഗോകുല്‍ ആണ് മറ്റൊരു മകന്. ജിതിന്റെ ഭാര്യ നീതു. മക്കള്‍: സായന്ദ്, സരസ്കൃത.