14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകന് പിടിയില്‍. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 8ആം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സഹപാഠികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
മലവിസര്‍ജനത്തിനായി പുറത്തേക്കിറങ്ങുമ്പോഴാണ് 4 സഹപാഠികള്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് സംഘം ബലാത്സംഗം ചെയ്തു. ഈ സമയത്താണ് പ്രധാനാധ്യാപകന് സുരേന്ദ്ര കുമാര്‍ ഭാസ്കര്‍ ഇത് കാണുന്നത്. ഇയാളെ കണ്ട സഹപാഠികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പിന്നാലെ പ്രധാനാധ്യാപകനും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാളും സ്ഥലം വിട്ടു. അല്പ സമയത്തിനു ശേഷം നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയില്‍ കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ പ്രധാനാധ്യാപകന് അറസ്റ്റിലായി. മറ്റ് 4 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.