18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക് >>> ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം >>> അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ >>> ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>>
Home >> NAMMUDE NAADU
വിഴിഞ്ഞം സമരം രാജ്യദ്രോഹക്കുറ്റം; ഉടന്‍ കപ്പലുകള്‍ എത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട; പ്രതിഷേധക്കാരെ തള്ളി മന്ത്രി വി.അബ്ദുറഹിമാന്‍

സ്വന്തം ലേഖകൻ

Story Dated: 2022-11-29

രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം സമരം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ഇത് സമരമല്ലെന്നും മറ്റെന്തോ ആണെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. കോടതി വിധി നടപ്പാക്കാന്‍ അറിയാഞ്ഞിട്ടല്ല. സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് താഴാവുന്നതിന് പരിധിയുണ്ടെന്നും മന്ത്രി പറഞ്ഞു. 

വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച എക്സ്പെര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകുതിയിലധികം നിര്‍മ്മാണപ്രവര്‍ത്തനം നടന്നശേഷം പദ്ധതി നിര്‍ത്തിവെക്കാന്‍ പറഞ്ഞാല്‍ സംസ്ഥാനത്തിനും രാജ്യത്തിനും അത് അംഗീകരിക്കാനാവില്ല. 

പട്ടിണിയില്ലാതെ, സന്തോഷത്തോടെ കഴിയുന്ന ജനങ്ങളെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന് അനുസൃതമായി പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടാകേണ്ടതുണ്ട്. സീ പോര്‍ട്ട് വരുമ്പോള്‍ സര്‍ക്കാരിന് വരുമാനം ഉണ്ടാകും. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ല. പദ്ധതിക്ക് തറക്കല്ലിട്ട് സദ്യയുമുണ്ടിട്ട് പോയവര്‍ ഇപ്പോള്‍ സമരം ചെയ്യുകയാണ്. ഇപ്പോള്‍ ഇവര്‍ ഈ പദ്ധതി മാറ്റിവെക്കണമെന്ന് പറയുന്നതിന് പിന്നില്‍ മറ്റുപലതുമാണ്. ഈ രാജ്യം അത് അനുവദിക്കാന്‍ പോകുന്നില്ല. 

ഈ തുറമുഖം കേരളത്തിലുണ്ടാകുമെന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. ഈ തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇവിടെ കപ്പലുകള്‍ വരും എന്നതില്‍ സംശയം വേണ്ട. പ്രത്യേകം പത്താളുകള്‍ കൂടിയാല്‍ ഒരു സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനം തടസ്സപ്പെടുത്താമെങ്കില്‍, പിന്നെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ആവശ്യമില്ലല്ലോ. പിന്നെ കുറേ ആളുകളും ഗുണ്ടകളുമുണ്ടെങ്കില്‍ അതു മതിയല്ലോയെന്ന് മന്ത്രി ചോദിച്ചു. 

അതേസമയം, മലയാളികള്‍ക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് പ്രഖ്യാപിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സീപോര്‍ട്ട് ലിമിറ്റഡ് കന്പനി മാസ്‌കറ്റ് ഹോട്ടലില്‍ നടത്തുന്ന സെമിനാറിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

2023 സെപ്റ്റംബറില്‍ തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുമെന്ന് പറഞ്ഞ മന്ത്രി, വിഴിഞ്ഞം പദ്ധതിയുടെ ഉടമസ്ഥാവാകാശം അദാനിക്കല്ല സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മാണമല്ലെന്നും അദേഹം പറഞ്ഞു.

More Latest News

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും

യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും

നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

Other News in this category

  • അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ
  • മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും
  • കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു
  • ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു
  • കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു
  • സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്
  • പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍
  • വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല,  പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതു തിരിച്ചുകൊടുക്കണം: സുപ്രീംകോടതി
  • കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ വോട്ടെടുപ്പ്, 20 ലോക്സഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാര്‍ത്ഥികള്‍
  • 2016ല്‍ തെരഞ്ഞടുപ്പില്‍ വിരലില്‍ പതിഞ്ഞ ആ മഷി ഇതുവരെ മാഞ്ഞിട്ടില്ല, നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ ഒരു 62കാരി
  • Most Read

    British Pathram Recommends