വെറുതെ ഇരുന്ന് ശമ്പളം വാങ്ങി മടുത്ത തൊഴിലാളി മുതലാളിക്കെതിരെ പരാതി നല്കി. ഒമ്പത് വര്‍ഷക്കാലമായി ജോലിയൊന്നും ഇല്ലാതെ വെറുതെ ഇരുന്ന് മടുത്ത തൊഴിലാളി ആണ് ഒടുവില്‍ പ്രതികരിക്കാന്‍ തീരുമാനിക്കുന്നത്.
അയര്‍ലാന്‍ഡിലെ ഡബ്ലിനിലുള്ള റെയില്‍വേ ജോലിക്കാരനാണ് പരാതിക്കാരന്. ഓഫീസില്‍ തനിക്ക് ഒരു ജോലിയും നല്‍കുന്നില്ലെന്നും ജോലിക്ക് വരുന്ന മിക്കസമയവും വെറുതെ ഇരിക്കേണ്ട അവസ്ഥയാണെന്നും യുവാവ് പരാതിയില്‍ പറയുന്നു. ഇങ്ങനെ തുടരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഡെമോര്‍ട്ട് അലാസ്റ്റിയര് മില്‍സ് എന്നാണ് യുവാവിന്റെ പേര്. ഇപ്പോഴത്തെ ജോലി ഡ്യൂട്ടിക്ക് വന്ന് പത്രം വായന മാത്രമാണ.് രണ്ടു പത്രമാണ് വാങ്ങുന്നത്. ഒന്ന് ടൈംസ് മറ്റൊന്ന് ദി ഇന്‍ഡിപെന്‍ഡന്‍സ് പിന്നെ ഒരു സാന്‍വിച്ചും ഉണ്ടാവും. കൂടാതെ ഒരു പണിയെടുത്തില്ലെങ്കിലും തനിക്ക് പ്രതിവര്‍ഷം ഒരു ലക്ഷത്തിഇരുപത്താറായിരം ഡോളര്‍ ശമ്പളം ലഭിക്കുന്നുണ്ടെന്നും പരാതിക്കാരന് പറഞ്ഞു.
എന്നാല്‍ ഈ അവസ്ഥയ്ക്ക് കാരണം ഒരു സംഭമാണെന്നാണ് ഇയാള്‍ പറയുന്നത്. ഓഫീസില്‍ നടക്കുന്ന ചില തിരിമറികള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതോടെയാണ് തന്നെ പ്രധാന ജോലികളില്‍ നിന്നും ഒഴിവാക്കിയതെന്ന് യുവാവ് പറയുന്നത്.