ജീവനാംശം നല്‍കിയില്ലെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് ഗവ. സ്കൂള്‍ അധ്യാപികയായ മകള്‍ക്കെതിരെ നടപടിയെടുത്ത് മെയിന്റനന്‍സ് ട്രിബ്യൂണല്‍. അമ്മയ്ക്ക് പ്രതിമാസം നല്‍കേണ്ട ജീവനാംശം നല്‍കാത്തതിനാലാണ് അധ്യാപികയായ മകള്‍ക്കെതിരെ നടപടിയെടുത്തത്. ജീവനാംശ തുക 3,500 രൂപ ശമ്പളത്തില്‍ നിന്ന് പ്രതിമാസം ഈടാക്കാന്‍ ഒറ്റപാലം സബ്കളക്ടര്‍ ഡി ധര്‍മലശ്രീ അദ്ധ്യക്ഷയായ മെയിന്റനന്‍സ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. പട്ടാമ്പിയിലെ സര്‍ക്കാര്‍ സ്കൂളിന്റെ പ്രധാനാധ്യാപികയ്ക്കാണ് ശമ്പളത്തില്‍ നിന്ന് പണമീടാക്കാനുളള ചുമതലയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
73കാരിയായ അമ്മ ചെലവിനുവേണ്ടി നാല് മക്കളെയും എതിര്‍കക്ഷികളാക്കിയാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് നാല് മക്കളും ചേര്‍ന്ന് ജീവനാംശം നല്‍കണമെന്ന് 2016 ല്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. എന്നാല്‍ പിന്നീട് രണ്ട് പേര് തുക നല്‍കുന്നില്ലെന്ന് അമ്മ വീണ്ടും പരാതി നല്കി. വിചാരണക്കൊടുവില്‍ സ്ഥിരവരുമാനം ഇല്ലാത്ത ഒരാളെ ഒഴിവാക്കുകയായിരുന്നു.സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായ മകള്‍ തുക നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് നടപ്പാക്കിയിരുന്നില്ല അതിന്ല് 2021 ഓഗസ്റ്റില്‍ വീണ്ടും അമ്മ ട്രിബ്യൂണലിനെ സമീരിച്ചു.
ജീവനാംശമായി 2016 മുതല്‍ നല്‍കേണ്ട തുക ഡിസംബര്‍ 30 നകം നല്‍കണമെന്നും 3,500 രൂപ പ്രതിമാസം ശമ്പളത്തില്‍ നിന്നും ഈടാക്കുമെന്നും ഉത്തരവിട്ടു. 1.26 ലക്ഷം രൂപയാണ് 2016 മുതല്‍ മകള്‍ നല്‍കേണ്ടത്. അത് സമയപരിധിക്കകം നല്‍കണമെന്നും അല്ലാത്ത പക്ഷം സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തക്കിമാക്കി.