കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട രത്നവ്യാപാരി നീരവ് മോദിക്ക്, തന്നെ ബ്രിട്ടന് ഇന്ത്യക്ക് കൈമാറുന്നതിനെതിരായ നിയമപോരാട്ടത്തില്‍ തിരിച്ചടി. നാടുകടത്തുന്നതിന് എതിരെ നീരവ് മോദി സമര്‍പ്പിച്ച ഹര്‍ജി തള്ളി. ലണ്ടന്‍ ഹൈക്കോടതിയാണ് ?ഹര്‍ജി തള്ളിയത്.
നാടുകടത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് അനുമതി തേടിയാണ് നീരവ് മോദി ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് തള്ളിയത്. ഇതോടെ നീരവ് മോദിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുത്തു. നാടുകടത്തിലിനെതിരെ നീരവ് മോദിക്ക് ഇനി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. അഴിമതി പുറത്തു വരികയും വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ രാജ്യം വിട്ടത്.