രാജ്യത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ പ്രകാരം 112 കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 3,490 പേര് ചികിത്സയിലുണ്ട്. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ രണ്ടുപേരും മഹാരാഷ്ട്രയില്‍ ഒരാളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4.46 കോടിയായി ഉയര്‍ന്നു. 5,30,677 പേര് രോഗം ബാധിച്ച് മരിച്ചു. 0.01 ശതമാനം ആക്ടീവ് കേസുകളാണ് നിലവില്‍ രേഖപ്പെടുത്തുന്നത്.
98.80 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡില്‍ നിന്ന് മുക്തരായവരുടെ എണ്ണം 4,41,42,032 ആയി ഉയര്‍ന്നു. രാജ്യത്തെ മരണനിരക്ക് 1.19 ശതമാനമാണ്. അതേസമയം, രാജ്യവ്യാപകമായി നടത്തിയ കൊവിഡ് വാക്സിനേഷന്റെ ഫലമായി 220 കോടി പേര് ഇതുവരെ കുത്തിവയ്പ്പ് എടുത്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കുകളാണ് ഇപ്പോഴുള്ളത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറവ് നിരക്ക്. കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയില്‍ അടക്കം പല രാജ്യങ്ങളിലും രോഗ വ്യാപനം അതിരൂക്ഷമാകുന്നതിനിടയിലും ഇന്ത്യയില്‍ കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്.