18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
Home >> NAMMUDE NAADU
ഞങ്ങള്‍ ചില്ലക്കാറല്ല ഗയ്‌സ്... യുട്യൂബ് ചാനലുകള്‍ വഴി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകുന്നത് കോടികള്‍; പോയ വര്‍ഷം മാത്രം ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10000 കോടിയിലധികം രൂപ

സ്വന്തം ലേഖകൻ

Story Dated: 2022-12-21

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ജിഡിപിയിലേക്ക് 10,000 കോടിരൂപ സംഭാവന ചെയ്ത് യൂട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സ്. ഈ കാലയളവില്‍ തന്നെ 7,50,000 ലധികം തൊഴിലവസരങ്ങള്‍ നല്‍കിയതായി  ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് പറഞ്ഞു. ഗൂഗില്‍ ഫോര്‍ ഇന്ത്യ 2022 ഇവന്റിലാണ് വിവരം പങ്കുവെച്ചത്.

വ്യത്യസ്തമായ കഴിവുകളും അറിവുകളും മികച്ച രീതിയില്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഇന്ന് യുട്യൂബ് ചാനലുകളിലൂടെ സാധിക്കുന്നുണ്ട്. ഇന്ത്യയിലെ പല യു ട്യൂബര്‍മാരും വളരെ ജനകീയരാണ്. ലക്ഷകണക്കിന് ആളുകള്‍ പിന്തുടരുന്ന യു ട്യൂബ് ചാനലുകള്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടും സമ്പന്നമാണ്. യാത്ര, സംഗീതം, നൃത്തം, ഗെയിമിങ്, ഭക്ഷണ രുചിക്കൂട്ടുകള്‍, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങി എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കി യുട്യൂബ് ചാനലുകള്‍ ഉണ്ട്. ഇവയില്‍ മിക്കതിനും ഏറെ ജനപ്രീതിയുള്ളതാണ്. ഓഹരി വിപണിയും ക്രിപ്‌റ്റോകറന്‍സികളും, മറ്റ് വ്യക്തിഗത സാമ്പത്തിക വിവരങ്ങളും നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ എല്ലാ ഭാഷകളിലും ജനകീയമാണ്.

യൂട്യൂബര്‍മാര്‍ മാത്രമല്ല ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നത്. വിഡിയോ എഡിറ്റര്‍മാര്‍, വിഡിയോ ഗ്രാഫിക് ഡിസൈനര്‍മാര്‍, നിര്‍മാതാക്കള്‍, ശബ്ദ, ചിത്ര സംയോജനക്കാര്‍ എന്നിവരെല്ലാം ഈ യൂട്യൂബ് വഴി പണമുണ്ടാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും എന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

More Latest News

'ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിന്‍ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു' ബിഗ്‌ബോസ് താരം സിബിന്‍ ജാസ്മിന്‍ ഫാമിലിക്കൊപ്പം

മറ്റ് സീസണേക്കാള്‍ ഉപരി നിരവധി ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സീസണാണ് ബിഗ്‌ബോസ് സീസണ്‍ 6. ഈ സീസണില്‍ ഏറെ സംസാര വിഷമായ താരവും കപ്പടിക്കാനുള്ള എല്ലാ ക്വാളിറ്റിയും ഉണ്ടായിരുന്ന താരമാണ് ആര്‍.ജെ സിബിന്‍. പക്ഷെ സിബിന്‍ ഷോയില്‍ നിന്നും പുറത്തായിരുന്നു. അതിന് കാരണം ജാസ്മിനുമായുള്ള ഒരു സംഭവം ആയിരുന്നു. ബിഗ് ബോസ് അവസാനിക്കാന്‍ ഒരു 30 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. ഫാമിലി വീക്ക് എന്ന പരിപാടി നടന്ന വീക്കായിരുന്നു ഇത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ എത്തുകയും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്നത് ജാസ്മിന്റെ കുടുംബത്തെ ആയിരുന്നു. ഇന്നലെ അതും സംഭവിച്ചു. ഇപ്പോഴിതാ ജാസ്മിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോസ് സിബിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ''ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിന്‍ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു..'', എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. നിങ്ങളും ജാസ്മിന്റെ പിആര്‍ ആയോ എന്ന് തിരിച്ച് ചിലര്‍ കളിയാക്കി ചോദിച്ചിട്ടുമുണ്ട്. പിന്നല്ല, ജാഫര്‍ അങ്കിള്‍ ഈസ് മരണ മാസ്സ് എന്നാണ് നടി ആര്യ ബഡായ് പോസ്റ്റിന് നല്‍കിയ കമന്റ്.

അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ അനാച്ഛാദനം ചെയ്തു

നോര്‍ത്ത് കരോലിനയിലെ സുവിശേഷകന്‍ അമേരിക്കയുടെ പാസ്റ്റര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നാഷണല്‍ സ്റ്റാച്യുറി ഹാളില്‍ ഏഴടി ഉയരമുള്ള ഒരു പ്രതിമയോടെ അദ്ദേഹത്തെ അനുസ്മരിക്കും. പീഠത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു-യോഹന്നാന്‍ 3:16 ഉള്‍പ്പെടെ. നാഷണല്‍ സ്റ്റാച്യുറി ഹാളില്‍ ഏഴടി ഉയരമുള്ള ഒരു പ്രതിമയോടെ അദ്ദേഹത്തെ അനുസ്മരിക്കും. പീഠത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു-യോഹന്നാന്‍ 3:16 ഉള്‍പ്പെടെ. നോര്‍ത്ത് കരോലിന സെനറ്റര്‍ ടെഡ് ബഡ്, സുവിശേഷം പങ്കുവയ്ക്കുന്നതിനും പൗരാവകാശങ്ങള്‍ക്കായി പോരാടുന്നതിനും കമ്മ്യൂണിസത്തെ എതിര്‍ക്കുന്നതിനുമുള്ള ഗ്രഹാമിന്റെ ആജീവനാന്ത പ്രതിബദ്ധതയെ പ്രശംസിച്ചു. 'റവ. ബില്ലി ഗ്രഹാമിന്റെ പൈതൃകം ജോണ്‍ 3:16 അടിസ്ഥാനമാക്കിയുള്ള ക്ഷമയുടെ ലളിതമായ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സുവിശേഷം പ്രസംഗിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ജീവനാന്തപ്രതിബദ്ധത,പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം, കമ്മ്യൂണിസത്തിനെതിരായ അദ്ദേഹത്തിന്റെ എതിര്‍പ്പ്, ആത്മീയ മാര്‍ഗനിര്‍ദേശം എന്നിവ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കി.റിപ്പബ്ലിക്കന്‍ സെനറ്റര്‍ പറഞ്ഞു.

നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പ്, മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഐസിഎംആര്‍ 

നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പുമായി ഐസിഎംആര്‍. ടെഫ്‌ലോണ്‍ കോട്ടിങ്ങോടു കൂടിയ പാത്രങ്ങള്‍ 170 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കുമ്പോള്‍ ദോഷകരമായ രാസവസ്തുക്കളും ഉയര്‍ന്ന അളവില്‍ വിഷ പുകകളും മൈക്രോ പ്ലാസ്റ്റിക്കുകളും പുറന്തള്ളുമെന്നും ഐസിഎംആര്‍ ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പോളിടെട്രാഫ്‌ലൂറോഎത്തിലീന്‍ (PTFE) ആണ് നോണ്‍ സ്റ്റിക്ക് പാത്രങ്ങളെ അപകടകാരിയാക്കുന്നത്. കാര്‍ബണ്‍, ഫ്‌ലൂറിന്‍ ആറ്റങ്ങള്‍ അടങ്ങിയ ഒരു സിന്തറ്റിക് രാസവസ്തുവാണ് ഇത്. ഇവ ഉയര്‍ന്ന അളവില്‍ ചൂടാകുമ്പോള്‍ മൈക്രോ-നാനോ പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ ദോഷകരമായ രാസുവസ്തുക്കള്‍ പുറന്തള്ളുകയും ഇത് ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, കാന്‍സര്‍ തുടങ്ങിയ ?ഗുരുതര ആരോ?ഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണ ഊഷ്മാവില്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ സുരക്ഷിതമാണ്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കോട്ടിങ് ഒരുതരത്തില്‍ ഇളകാത്ത രീതിയില്‍ വേണം പാത്രം വൃത്തിയാക്കാന്‍. സ്പോഞ്ചും സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് നോണ്‍സ്റ്റിക് പാത്രങ്ങള്‍ കഴുകാം.  

'ട്വിറ്റര്‍ ഡോട്ട് കോം' ഇനി 'എക്‌സ് ഡോട്ട് കോം', ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇലോണ്‍ മസ്‌ക് നടത്തിയ ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്. 'ട്വിറ്റര്‍ ഡോട്ട് കോം' എന്ന ഡൊമെയിന്‍ 'എക്‌സ് ഡോട്ട് കോം' എന്നാക്കി. ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റിയിരുന്നെങ്കിലും ഇതുവരെ ഡൊമെയിന്‍ മാറിയിരുന്നില്ല. ഇനി ട്വിറ്റര്‍ ഡോട്ട് കോമിലേക്ക് പ്രവേശിച്ചാല്‍ എക്‌സ് ഡോട്ട് കോമിലാണ് എത്തുക. ഡൊെമയിന്‍ മാറ്റം സംബന്ധിച്ച വിവരം ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

'സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചോ?..'  കണ്ടെത്താന്‍ ഇനി അസ്ത്ര സഹായിക്കും

എന്തെങ്കിലും മറന്നു വെച്ച് അത് അന്വേഷിച്ച് നടക്കുന്നത് നിങ്ങളുടെ സ്വഭാവത്തില്‍ ഉള്ളതാണോ? അത് ഏറ്റവും ബുദ്ധിമുട്ടായി എപ്പോഴും തോന്നുന്നുണ്ടെങ്കില്‍ ഇതാ അസ്ത്ര നിങ്ങള്‍ക്ക് ഒരു സഹായി ആയിരിക്കും. സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചത് കണ്ടെത്താന്‍ സഹായിക്കുന്നതാണ് അസ്ത്ര. ഗൂഗിളിന്റെ വാര്‍ഷിക കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ്-അമേരിക്കന്‍ എ.ഐ റിസര്‍ച്ച് ലാബ്, ഡീപ് മൈന്‍ഡാണ് പ്രോജക്ട് അസ്ത്ര എന്ന എ.ഐ അസിസ്റ്റന്റിനെ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ചാറ്റ്‌ബോട്ട് ജെമിനിയുടെ 1.5 മോഡലാണ് ഇതിലുള്ളത്. വീട്ടിലെ ഓരോ വസ്തുവിന്റെയും സ്ഥാനം എവിടെയെന്ന് വീഡിയോയിലൂടെയും ക്യാമറയിലൂടെയും അസ്ത്രയ്ക്ക് പറഞ്ഞുകൊടുക്കണം. അത് നഷ്ടമായാല്‍ ഏറ്റവും ഒടുവില്‍ കണ്ടത് എവിടെയെന്ന് അസ്ത്ര പറയും. അശ്രദ്ധ മാറാനുള്ള കുറുക്കുവഴികളും പറഞ്ഞുതരും. കണ്ണാടിയും ഐഡി കാര്‍ഡും എപ്പോഴും മറക്കുന്നവര്‍ക്ക് അസ്ത്ര പ്രയോജനമാകും. ചുറ്റുപാടും നോക്കി സ്ഥലം തിരിച്ചറിയാനും സാധിക്കും. ചിത്രം, സന്ദേശം, ശബ്ദം, വീഡിയോ എന്നീ രൂപങ്ങളില്‍ ഉത്തരം നല്‍കും. കുറച്ച് വസ്തുക്കള്‍ കാണിച്ചാല്‍ അതുവച്ച് കഥ മെനയാനും പാട്ടെഴുതാനും കഴിവുണ്ട്. എക്‌സല്‍ ഷീറ്റ്, പ്രസന്റേഷന്‍ എന്നിവ തയാറാക്കാം. മൈക്രോഫോണും ക്യാമറയും ഘടിപ്പിച്ച സ്മാര്‍ട്ട് ഗ്ലാസിലൂടെയും അസ്ത്രയോട് കമാന്‍ഡുകള്‍ പറയാം. ഉദാഹരണത്തിന് ഗ്ലാസ് ധരിച്ച് 'സെക്രട്ടേറിയറ്റ് എവിടെയാണെന്ന് 'മൈക്കിലൂടെ ചോദിച്ചാല്‍ ലൊക്കേഷന്‍ മാപ്പ് ഗ്ലാസില്‍ പ്രത്യക്ഷപ്പെടും. വര്‍ഷങ്ങളായി ഗൂഗിള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസിലേയ്ക്കുള്ള തുടക്കമാണിതെന്ന് അഭ്യൂഹമുണ്ട്. ഗൂഗിള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

Other News in this category

  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിക്ക് കയ്യില്‍ നടത്തേണ്ട ശസ്ത്രക്രിയ നാവില്‍ നടത്തിയ സംഭവം: കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍
  • വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
  • നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു
  • പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്
  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • Most Read

    British Pathram Recommends