പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ ഫോണ്‍ സെക്സ് ആരോപണം. പാക് മാധ്യമപ്രവര്ത്തകന് സയിദ് അലി ഹൈദര്‍ യുട്യൂബില്‍ പങ്കുവച്ച ഓഡിയോ ക്ലിപ്പുകള്‍ വിവാദമായിരിക്കുകയാണ്.
രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പില്‍ ഒരു സ്ത്രീയെ കൂടിക്കാഴ്ചയ്ക്കായി നിര്‍ബന്ധിക്കുന്നതും സമ്മര്‍ദം ചെലുത്തുന്നതിനിടയിലുള്ള അശ്ലീല പരാമര്‍ശങ്ങളുമാണുള്ളത്. പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഓഡിയോ പുറത്തുവന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന ഓഡിയോ വ്യാജമാണെന്ന് ഇമ്രാന് ഖാന്റെ പാര്‍ട്ടി പാക്കിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പറഞ്ഞു. ഇമ്രാന് ഖാനെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വ്യാജ വീഡിയോകളും ഓഡിയോകളും നിര്‍മിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഈ വര്‍ഷമാദ്യം ഇമ്രാന് ഖാന്റെ അധികാരം നഷ്ടപ്പെട്ടതിന് ശേഷം ചോര്‍ന്ന സംഭാഷണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് വൈറലായ ക്ലിപ്പുകള്‍.