ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി യാത്രക്കാരനും ജീവനക്കാരിയും തമ്മില്‍ വിമാനത്തിനുള്ളില്‍ തര്‍ക്കം. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഇസ്താംബുള്‍-ഡല്‍ഹി വിമാനത്തിലാണ് സംഭവം. തര്‍ക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഒരു എയര്‍ഹോസ്റ്റസും യാത്രക്കാരനും തമ്മിലുള്ള രൂക്ഷമായ തര്‍ക്കമാണ് വിഡിയോയില്‍ കാണാനാവുക. യാത്രക്കാരന് എയര്‍ഹോസ്റ്റസിനോട് വളരെ പരുഷമായാണ് സംസാരിക്കുന്നത്. നിങ്ങള്‍ ആക്രോശിച്ചതും ബഹളം വച്ചതുംകാരണം ഞങ്ങളുടെ ഒരു ക്രൂമെമ്പര് കരയുകയാണെന്ന് എയര്‍ഹോസ്റ്റസ് പറയുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ എയര്‍ഹോസ്റ്റസ് പറഞ്ഞു പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, യാത്രക്കാരന് 'നീ എന്തിനാണ് അലറുന്നത്?' എന്ന് ചോദിക്കുന്നു.
രൂക്ഷമായ വാക്കുതര്‍ക്കത്തിനിടെ യാത്രക്കാരന് നിങ്ങള്‍ വേലക്കാരിയാണെന്ന് പറഞ്ഞു. ഇതോടെ ക്ഷമ നശിച്ച എയര്‍ഹോസ്റ്റസ് ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ല ഞാന്‍ ഇന്‍ഡിഗോ കമ്പനിയുടെ ജോലിക്കാരിയാണെന്ന് പറയുകയായിരുന്നു.
യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ ട്വിറ്ററിലൂടെ ഒരു കൂട്ടം ആളുകള്‍ വിമര്‍ശിക്കുമ്പോള്‍ എയര്‍ ഹോസ്റ്റസ് അതിരു വിട്ടു എന്ന വിമര്‍ശനമാണ് മറ്റൊരു കൂട്ടം ആളുകള്‍ ഉന്നയിക്കുന്നത്. ജീവനക്കാരെ അപമാനിച്ചതിനാലാണ് എയര്‍ ഹോസ്റ്റസ് പ്രതികരിച്ചതെന്നും വിമാനത്തിലെ ജീവനക്കാരും മനുഷ്യരാണെന്നും ഇന്‍ഡിഗോ കമ്പനി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
As I had said earlier, crew are human too. It must have taken a lot to get her to breaking point. Over the years I have seen crew slapped and abused on board flights, called "servant" and worse. Hope she is fine despite the pressure she must be under. https://t.co/cSPI0jQBZl
— Sanjiv Kapoor (@TheSanjivKapoor) December 21, 2022