കൊവിഡ് ഭീതി പടര്‍ത്തി വീണ്ടും ചൈനയില്‍ കൊവിഡ് പുറപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ പുതുവത്സരത്തെ സ്വാഗതം ചെയ്യുകയാണ് ജനങ്ങള്‍. വുഹാനില്‍ ജനങ്ങള്‍ പുതുവത്സരം ആഘോഷിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വുഹാനില്‍ തടിച്ചുകൂടിയവര്‍ ആകാശത്തേക്ക് ബലൂണുകള്‍ പറത്തിവിടുന്ന ചിത്രങ്ങളാണ് പരക്കുന്നത്. ഏറെ ഞെട്ടിക്കുന്ന സാഹചര്യത്തില്‍ ഇതുപോലെ ജനങ്ങള്‍ ഒത്തു കൂടിയത് ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ചൈനയിലെ കോവിഡ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. ലോക്ക്ഡൗണും ക്വാറന്റൈന് നിയമങ്ങളും ചൈനയില്‍ അവസാനിപ്പിച്ചിട്ടുണ്ട്. എങ്കിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടത്.