പുതുവത്സരദിനത്തില്‍ റെക്കോര്‍ഡിട്ട് സംസ്ഥാനത്തെ മദ്യവില്‍പ്പന. 2022 ഡിസംബര്‍ 31 മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്.
കഴിഞ്ഞ വര്‍ഷമിത് 95.67 കോടിയായിരുന്നു. വില്‍പ്പനയില്‍ ഒരു കോടി കടന്ന് തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ബെവ്കോ ഔട്ട്ലെറ്റ് റെക്കോര്‍ഡിട്ടു. ഇവിടെ 1.13 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ ക്രിസ്മസ് വില്പനയില് ആശ്രമം ബെവ്കോ ഔട്ട്ലെറ്റ് നേടിയ ഒരു കോടി രൂപയാണ് ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. ഇതാണ് തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്ലെറ്റ് ഇത്തവണ മറികടന്നത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് വിറ്റുപോയത്.വിറ്റുവരവില്‍ 600 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവില്പന 649.32 കോടിയായിരുന്നു.
കാസര്‍ഗോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് മദ്യവില്‍പ്പന നടന്നത്. 10.36 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റു. സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു.