ഭക്ഷണത്തില്‍ പല രുചികള്‍ ഇഷ്ടപ്പെടുന്നവര്‍ പലതരം പരീക്ഷണം നടത്തുമ്പോള്‍ ചില ഒരിക്കലും ചേരാത്ത കോംപിനേഷനുകള്‍ ചേര്‍ത്ത് റെസിപ്പി ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടും. മാഗിയാണ് ഇതിന് സ്ഥിരം ഇരയാകാറുള്ളത്. ഇപ്പോഴിതാ ആ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ് പിസ.
നല്ല സ്പൈസിയായ പിസ കഴിച്ച് പിസ പ്രേമികളായവര്‍ക്ക് മുന്നിലേക്കാണ് ഈ പസി റെസിപ്പി എത്തുന്നത്. പിസയിലെ പ്രധാന താരങ്ങള്‍ ചിക്കനോ പച്ചക്കറികളോ അല്ല. ഓറിയോ ബിസ്ക്കറ്റും ചോക്ലേറ്റും ആണ്. ഇത് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും നെറ്റി ചുളിയും. എന്നാല്‍ ഇത്തരത്തില്‍ ഒരു പരീക്ഷണമാണ് പിസയില്‍ നടക്കുന്നത്.
മധുരമുള്ള പിസയാണ് ഉണ്ടാക്കുന്നത്. പിസസ്പാറ്റോസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ ക്യാപ്ഷനും ചിത്രങ്ങളും കാണുമ്പോള്‍ തന്നെ പിസ പ്രേമികള്‍ക്ക് മതിയാകും.
വീഡിയോയില്‍ ഒരാള്‍ വലിയൊരു പിസയില്‍ നിന്ന് ഒരു കഷ്ണം മുറിച്ചെടുക്കുന്നതാണ് കാണിക്കുന്നത്. ഓറിയോ ബിസ്കറ്റും ചോക്ക്ലേറ്റ് ചിപ്സും ഒപ്പം ചോക്ലേറ്റ് സിറപ്പും ചേര്‍ത്താണ് ഈ പിസാ പരീക്ഷണം നടത്തിയിരിക്കുന്നത്. 70 ലക്ഷത്തില്‍ പരം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. അതേസമയം, ഭൂരിഭാഗം പിസ പ്രേമികളും ഈ റെസിപ്പിയ്ക്കെതിരെ രംഗത്ത് വന്നിരിയ്ക്കുകയാണ്. പിസയെ നശിപ്പിക്കരുതെന്ന് ഒരാള്‍ പറഞ്ഞു. പിസയോട് ഇത്രയ്ക്ക് ക്രൂരത വേണോയെന്നാണ് മറ്റൊരാളുടെ ചോദ്യം.