വിപ്ലവകരമായൊരു ചുവടുവയ്പുമായി ഫ്രാന്‍സ്. ലൈംഗിക രോഗങ്ങളെ ചെറുക്കുന്നതിന് വേണ്ടിയാണ് ഫ്രാന്‍സിന്റെ തുടക്കം. 26 വയസിന് താഴെയുള്ള യുവാക്കള്‍ക്കെല്ലാം ആണ് രാജ്യത്ത് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത്. പദ്ധതിയെക്കുറിച്ച് പോയ വര്‍ഷം അവസാനത്തില്‍ തന്നെ ഫ്രാന്‍സ് അറിയിച്ചിരുന്നു.ഇത് വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.
പുതുവര്‍ഷം തുടങ്ങി തീരുമാനം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോള്‍ 2023ലേക്ക് കടന്നതോടെ തീരുമാനം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഫ്രാന്‍സ്.18 മുതല്‍ 25 വയസ് വരെയുള്ള യുവാക്കള്‍ക്കാണ് കോണ്ടം സൗജന്യമായി നല്‍കുന്നത്. ലൈംഗികരോഗങ്ങളെ ചെറുക്കുകയെന്നത് തന്നെയാണ് പ്രധാന ലക്ഷ്യമെന്ന് പദ്ധതിയെ കുറിച്ച് വിശദീകരിക്കവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍ അറിയിച്ചിരുന്നു.
'ആഗോളതലത്തില്‍ തന്നെ ലൈംഗികരോഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ വ്യാപകമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. യുവത ആരോഗ്യകരമായും സുരക്ഷിതമായും വേണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍. ഇക്കാര്യം സ്വയം ഉറപ്പുവരുത്താന്‍ അവര്‍ക്ക് സാധിക്കട്ടെ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ നാം എന്താണോ പഠിക്കുന്നത്, പറയുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും യാഥാര്‍ത്ഥ്യം...' എന്നായിരുന്നു ഇമ്മാനുവല്‍ മാക്രണിന്റെ വാക്കുകള്‍.